ഈസാ മരിച്ചുപോയിരിക്കുന്നു "തവഫ്ഫ"

 

ഈസാ മരിച്ചുപോയിരിക്കുന്നു എന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്ന ഖുര്‍‌ആനിലെ ആയത്തും പ്രസ്തുത ആയത്തിന് നല്‍കിയ വിശദീകരണവും (ബുഖാരി, കിതാബുത്തഫ്സീര്‍) വായിക്കാനിടയായി,.

അവിടെ ഉദ്ധരിച്ച അല്‍മാഇദഃ സൂറത്തിലെ 117- 118-) മത്തെ വചനത്തിലെ 'തവഫ്ഫ' എന്ന പദത്തിന് 'തിരിച്ചു വിളിക്കുക', 'മുഴുവനായി പിടിച്ചെടുക്കുക'എന്നൊക്കെയുള്ള അര്‍ഥങ്ങള്‍ കൊടുത്ത് ഈസായെ ജീവിപ്പിച്ചിരുത്താനുള്ള വിഫല ശ്രമങ്ങള്‍ സുന്നികൾ അടക്കമുള്ളവർ ചെയ്തുവരുന്നതിനെപ്പറ്റി സൂചിപ്പിച്ചിരുന്നു.

യാതൊരു ന്യായീകരണവുമില്ലാത്ത ഈ അര്‍ത്ഥകല്പ്പനയുടെ പൊള്ളത്തരം വ്യക്തമാക്കാന്‍ കൂടുതല്‍ തെളിവുകള്‍ മുന്നോട്ട് വെക്കുകയാണിവിടെ.
'തവഫ്ഫ' എന്ന അറബി വാക്ക് മനുഷ്യനെ സംബന്ധിച്ച് പ്രയോഗിക്കുമ്പോള്‍ ശാരീരികമായ ഉയര്‍ത്തല്‍ എന്ന അര്‍ഥം ലഭിക്കുന്ന ഒരു പ്രയോഗം ഖുര്‍‌ആനില്‍ നിന്നോ, ഹദീസില്‍ നിന്നോ, അല്ലെങ്കില്‍ പഴയതോ പുതിയതോ ആയ അറബി ഭാഷാ സാഹിത്യത്തില്‍ നിന്നെവിടെനിന്നെങ്കിലുമോ ആർക്കെങ്കിലും ഉദ്ധരിച്ചു കാണിക്കാമോ?

ഇനി, മനുഷ്യനുമായി ബന്ധപ്പെടുത്തിയുള്ള 'തവഫ്ഫ' എന്ന പദത്തിന്‍റെ പ്രയോഗങ്ങള്‍ പരിശോധിച്ചാൽ.......
ആദ്യമായി ഖുര്‍‌ആന്‍ തന്നെ നോക്കാം.
ഖുര്‍‌ആനില്‍ 25 സ്ഥലങ്ങളില്‍ 'തവഫ്ഫ' എന്ന പദം പ്രയുക്തമായിട്ടുണ്ട്. ഇതില്‍ വിവാദ വിഷയമായ, ഈസായുമായി നേരിട്ട് ബന്ധപ്പെട്ട രണ്ടായത്തുകള്‍ മാറ്റിവെച്ചാല്‍, ബാക്കി ഇരുപത്തിമൂന്ന് സ്ഥലങ്ങളിലും ആത്മാവിനെ ജഡത്തില്‍ നിന്ന് വേര്‍പെടുത്തുക എന്ന അര്‍ഥത്തിലല്ലാതെ ജഡത്തോടുകൂടി പിടിച്ചെടുക്കുക എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചതായി കാണാന്‍ സാധ്യമല്ല. വിസ്താരഭയം നിമിത്തം ആയത്തുകള്‍ മുഴുവനായി ഉദ്ധരിക്കുന്നില്ല. ആയത്തിലെ പ്രസക്ത ഭാഗങ്ങളുടെ തര്‍ജ്ജമ മാത്രം ചേര്‍ക്കുന്നു:
1. 4:15 - അവര്‍ മരിക്കുകയോ
2. 3:193 - പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ മരിപ്പിക്കുകയും ചെയ്യേണമേ.
3. 32:11 - മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്
4. 4:97 - സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍
5. 40:77 - നാം നിന്നെ മരിപ്പിക്കുന്നതായാലും
6. 16:28 - ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ
7. 16:32 - ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ
8. 2: 234 - തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍
9. 2: 240 - ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുന്നവര്‍
10. 6:61 - അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍
11. 7:37 - അവസാനം അവരെ മരിപ്പിക്കുവാനായി
12. 7:126 - ഞങ്ങളേ മുസ്‌ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ
13. 8:50 - മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം
14. 10:104 - നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവിനെ
15.47:27 - അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍
16. 10:46 - നിന്നെ നാം മരിപ്പിക്കുകയോ
17. 12:101 - നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും
18. 13:40 - നിന്‍റെ ജീവിതം അവസാനിപ്പിക്കുകയോ
19. 40:67 - നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു
20. 16:70 - പിന്നീട് വന്‍ നിങ്ങളെ മരിപ്പിക്കുന്നു
21. 22:5 - (നേരത്തെ) ജീവിതം അവസാനിപ്പിക്കുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്.
22.39:42 - ആത്മാക്കളെ അവയുടെ മരണവേളയില്‍ അല്ലാഹു പിടിച്ചെടുക്കുന്നു
23. 6:60 - അവനത്രേ രാത്രിയില്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നവന്‍.

ചോദ്യങ്ങൾ ഇവയാണ്.....
ഖുര്‍‌ആനില്‍ ഇരുപത്തി മൂന്നു സ്ഥലത്തും പ്രയോഗിച്ച അര്‍ഥകല്പ്പനയ്ക്കു വിരുദ്ധമായ ഒരര്‍ഥം ഈസാനബിയുമായി ബന്ധപ്പെടുമ്പോള്‍ മാത്രം കൊടുക്കാന്‍ എന്തു ന്യായമാണുള്ളത്?

•ഒരു മനുഷ്യനുമായി ബന്ധപ്പെടുത്തി തവഫ്ഫ എന്ന പദം പ്രയോഗിക്കുമ്പോള്‍ അതിന് അത്മാവിനെ ജഡത്തില്‍ നിന്ന് വേര്‍പെടുത്തുക എന്ന അര്‍ഥത്തിലല്ലാതെ ജഡത്തോടുകൂടെ ഉയര്‍ത്തുക / പിടിച്ചെടുക്കുക എന്ന അര്‍ഥം ലഭിക്കുന്ന ഒരുദാഹരണം കാണിക്കാമോ?

•ഇല്ലെങ്കില്‍, എന്ത് ന്യായത്തിലാണ് ജഡത്തോടെ പിടിച്ചെടുക്കുക / ജഡത്തോടെ ഉയര്‍ത്തുക എന്നിങ്ങനെയുള്ള അര്‍ഥം നിങ്ങള്‍ നല്‍കുന്നത്?

കടപ്പാട്: ജീവന്‍ തോമസ്‌

Comments

Popular posts from this blog

ഹദീസുകള്‍ മലയാളത്തില്‍ (തര്‍ജ്ജമീകരിച്ചതും, പലയിടത്തും നിന്ന് സംഭരിച്ചതും)

ഖുറാനില്‍ പോലും ഇല്ലാത്ത മുഹമ്മദ്‌!

പരിശുദ്ധനായ ദൈവം! ഒരു കുറിപ്പ്.