ഖുറാനിലെ അള്ളാഹു മൂന്നോ?

 

☟☟☟



☀  അല്ലാഹുവിന്റെ ശാരീരിക അവസ്ഥ:

◾ അല്ലാഹുവിന്റെ മുഖം :
ഖുറാന്‍ 28:88, 2:115, 55:27

◾ അല്ലാഹുവിന്റെ കൈകള്‍:
ഖുര്‍ആന്‍ 5:64, 39:67

◾ അല്ലാഹുവിന്റെ കാലുകള്‍:
ഖുറാന്‍ 68:42 കണങ്കാല്‍ വെളിവാക്കപ്പെടുന്ന ( ഭയങ്കരമായ ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക . . .

(സഹിഹ് അല്‍-ബുഖാരി 9 പുസ്തകം 93 : 532) അബു- സൈദ്‌ അല്‍-ഖുധ്രി നിവേദനം: … അതിനുശേഷം സര്‍വശക്തന്‍, അവര്‍ ആദ്യം കണ്ട രൂപത്തില്‍ അല്ലാതെ മറ്റൊരു രൂപത്തില്‍ അവരുടെ മുന്‍പില്‍ വരും എന്നിട്ട് “ഞാന്‍ ആണ് നിങ്ങളുടെ രക്ഷിതാവ്” എന്ന് അറിയിക്കും. എന്നാല്‍ അവര്‍ പറയും “നിങ്ങള്‍ അല്ല ഞങ്ങളുടെ രക്ഷിതാവ്” എന്ന്. പ്രവാചകര്‍ ഒഴികെ ആരും അവനോടു സംസാരിക്കുകയില്ല. അതിനു ശേഷം ഇങ്ങനെ പറയപ്പെടും, “നിങ്ങള്‍ക്ക്ക് അറിയാമോ അവനെ തിരിച്ചറിയാനുള്ള എന്തെങ്കിലും അടയാളം?” അവര്‍ അതിനു മറുപടിയായി :”കണങ്കാല്‍”, അപ്പോള്‍ അള്ളാഹു തന്റെ കണങ്കാല്‍ വെളിവാക്കി കൊടുക്കുകയും സകലരും കമിഴ്ന്നു ആ കാല്‍ക്കല്‍ വീണു നമസ്കരിക്കുകയും ചെയ്യും…….  [Narrated Abu Sa'id Al-Khudri: … Then the Almighty will come to them in a shape other than the one which they saw the first time, and He will say, ‘I am your Lord,’ and they will say, 'You are not our Lord.' And none will speak: to Him then but the Prophets, and then it will be said to them, ‘Do you know any sign by which you can recognize Him?’ They will say. ‘THE SHIN,’ AND SO ALLAH WILL THEN UNCOVER HIS SHIN whereupon every believer will prostrate before Him and there will remain those who used to prostrate before Him just for showing off and for gaining good reputation...  ]

അല്ലാഹുവിനെ തിരിച്ചറിയുന്നത്‌ കണങ്കാല്‍ നോക്കിയിട്ടാണ്. അവസാന ദിവസം അള്ളാഹു തന്റെ കണങ്കാല്‍ കാണിക്കും എന്നും പറയുന്നു. അങ്ങനെ ആ കണങ്കാല്‍ കണ്ടു ബോധ്യപ്പെട്ട ഉടന്‍ എല്ലാവരും അല്ലാഹുവിനു മുന്നില്‍ നിസ്കരിക്കും. ശാരീരിക അവസ്ഥ അല്ലാഹുവിനു ഉണ്ടെന്നു സ്പഷ്ടമാക്കുന്ന ഒരു തെളിവാണിത്. മറുകോ പുള്ളിയോ വല്ല പാടോ ഒക്കെയാണ് പലരെയും തിരിച്ചറിയാന്‍ മനുഷ്യര്‍ ഉപയോഗിക്കുന്നതു. ആ സമ്പ്രദായം ഇവിടെയും ഉപയോഗിക്കുന്നത്. അല്ലാഹുവിന്റെ ശാരീരിക അവസ്ഥയുടെ ഒരു തെളിവല്ലേ?
ശാരീരിക അവസ്ഥയില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് മുഖം. അല്ലാഹുവിനു മുഖം ഉണ്ടെന്നു ഖുറാന്‍ പറയുന്നു.

◾ അല്ലാഹുവിന്റെ ഉയരം :
അബുഹുറൈറ നിവേദനം: നബി പറഞ്ഞു, “അല്ലാഹു തന്റെ  അതേ രൂപത്തില്‍,  അറുപതു മുഴം (30 മീറ്റർ) ഉയരത്തില്‍  ആദമിനെ സൃഷ്ടിച്ചു.” (സഹിഹ് ബുഖാരി 74:246)
Narrated Abu Huraira: The Prophet (ﷺ) said, "Allah created Adam in His picture, sixty cubits (about 30 meters) in height....(http://sunnah.com/bukhari/79/1)
അള്ളാഹു  ആദമിന്റെ  അതെ പോലെ ഇരിക്കും അള്ളാഹു ആദമിന്റെ  അതെ ഉയരത്തില്‍ തന്നെ.

◾ അതുപോലെ വചിക്കാന്‍ ഉള്ള കഴിവ് അല്ലാഹുവിനു ഉണ്ട്:
അതായതു ശബ്ദനാളങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിവുള്ള  സ്വരനാളപാളി എന്ന ശാരീരിക സ്വഭാവം ഉണ്ട്.
16:40 നാം ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത്‌ സംബന്ധിച്ച നമ്മുടെ വചനം ഉണ്ടാകൂ എന്ന്‌ അതിനോട്‌ നാം പറയുക മാത്രമാകുന്നു. അപ്പോഴതാ അതുണ്ടാകുന്നു.
ആലോചന, തന്മൂലം സ്വവ്യക്തിതം, ഉള്ളതിനാല്‍ ബുദ്ധി ഉണ്ട്  എന്ന് അനുമാനിക്കാം.

6:73 അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ ഉണ്ടാകൂ എന്ന പറയുന്ന ദിവസം അതുണ്ടാകുക തന്നെ ചെയ്യുന്നു. അവന്‍റെ വചനം സത്യമാകുന്നു.
And it is He who created the heavens and earth in truth. And the day He says, "Be," and it is, His word is the truth.

'Be,' എന്ന അല്ലാഹുവിന്റെ വചനം, അല്ലാഹുവിന്റെ ശക്തി, വചിക്കാന്‍ ഉള്ള കഴിവ്. ഇവിടെ അല്ലാഹുവിന്റെ വചനത്തെ "alhaqqu" The Truth, ഏക സത്യം എന്നാണ് അറിയിച്ചിട്ടുള്ളത്. 'BE' ഇല്ലെങ്കില്‍ സൃഷ്ടിയില്ല എന്നാണ് ഖുറാന്‍ പഠിപ്പിക്കുന്നത്‌. അതായത് 'BE' യിലൂടെ ആണ് സൃഷ്ടി.

☀ അല്ലാഹുവിന്റെ ആത്മാവ്:

ഖുറാന്‍ 21:91 തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെയും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന്‌ നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക്‌ ദൃഷ്ടാന്തമാക്കുകയും ചെയ്തു.
ഖുറാന്‍ 19:17 എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.


അല്ലാഹുവിന്റെ ആത്മാവ് മനുഷ്യന്‍ ആയിട്ടാണ് മിറിയമും ആയി മറയുണ്ടാക്കി, അങ്ങനെ തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച , അവളില്‍ അവിടെ തന്നെ, അല്ലാഹുവിന്റെ ആത്മാവില്‍ നിന്ന്‌ ഊതിയാണ് ഇസയെ ഗര്‍ഭം, ധരിപ്പിച്ചത്.  അല്ലാഹുവിന്റെ ആത്മാവിനു ഏതു രൂപത്തിലും മറ്റു പല വിഷയങ്ങളിലും സ്വതന്ത്രമായി, ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാം.

ഇനി, അല്ലാഹുവിന്റെ  ആത്മാവ് മനുഷ്യരൂപം സ്വീകരിച്ചു ദൂതനെ പോലെ വന്നപ്പോള്‍ :-
ഖുറാന്‍ 19:19 അദ്ദേഹം പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്‍റെ രക്ഷിതാവ്‌ അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.

(ശ്രദ്ധിക്കുക – ഇവിടെ എല്ലായിടവും അല്ലാഹുവിന്റെ ആത്മാവ് എന്നാണു പറഞ്ഞിരിക്കുന്നത് ; ജിബ്രേല്‍ മലക്ക് ആണ് എന്നത് പില്‍കാലത്ത് ബ്രക്കെറ്റ് ഇട്ടു ചേര്‍ത്തതാണ് ഖുറാനില്‍ അങ്ങനെയില്ല.
ജിബ്രേല്‍ ആണ് ഈ ആത്മാവ് എന്ന് വാദം ഉന്നയിക്കുന്നവര്‍  2 കാര്യങ്ങള്‍ സമര്തിക്കണം,

1) അല്ലാഹുവിനു സ്വന്തമായി ആത്മാവില്ല.
2) അല്ലാഹുവിന്റെ ആത്മാവ് അല്‍-റുഹു എന്നാല്‍ ജിബ്രേല്‍ ആണ് എന്ന് തെളിയിക്കുന്ന ആയത്തു ഇട്ടുകൊണ്ട്‌ വാദം തുടങ്ങുക.
ഇനി അല്ലാഹുവിന്റെ ആത്മാവാണ് മലക്കുകളും മനുഷരും എല്ലാം എന്ന് സമര്തിക്കുന്നു എങ്കില്‍ അല്ലാഹുവിന്റെ ആത്മാവ് തന്നെയല്ലേ സകല മുസ്ലിങ്ങളുടെയും. ഇസിസ്, താലിബാന്‍, അല്‍-ഖൈദ മുതലായ ചോര കൊതിയന്മാരുടെ ആത്മാവും അതേ അല്ലാഹുവിന്റെ ആത്മാവ് അല്ലെ? എങ്കില്‍ ഈ എല്ലാ തിന്മകള്‍ക്കും അള്ളാഹു തന്നെയാണ് കാരണം അല്ലെ?)

ഖുറാന്‍ 21:91 തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെ ( മര്‍യം ) യും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന്‌ നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക്‌ ദൃഷ്ടാന്തമാക്കുകയും ചെയ്തു.

ഖുറാന്‍ 66:12 തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും. അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി.
മുകളിലെ ആയത്തുകള്‍ പറയുന്നതനുസരിച്ച് അല്ലാഹുവിനു ആത്മാവ് ഉണ്ട് എന്നും ആ ആത്മാവില്‍ നിന്ന് ഊതിയാണ് ഇസയെ ഉണ്ടാക്കിയത് എന്നും ഖുറാന്‍. (ഇസ അല്ലാഹുവിന്റെ ആത്മാവ് ആണ് എന്നര്‍ത്ഥം?)

ഖുറാന്‍ 15:29 അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന്‌ അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന്‌ പ്രണമിക്കുന്നവരായിക്കൊണ്ട്‌ നിങ്ങള്‍ വീഴുവിന്‍.
മുകളില്‍ പറഞ്ഞിരിക്കുന്ന ആയത്തു, അള്ളാഹു ആദത്തിന്റെ ഉണ്ടാക്കുന്ന വിധം ആണ്, “തന്റെ ആത്മാവില്‍ നിന്ന് ഊതിയിട്ടു” എന്ന്, അവിടെയും അള്ളാഹു സൃഷ്ടിക്കുകയല്ല മറിച്ചു തന്റെ ആത്മാവ് പകുത്തു നല്‍കി ആണ് ജീവന്‍ നല്‍കുന്നത്, സ്വപുത്രനോ/പുത്രിക്കോ തന്റെ ജീവന്‍ പകുത്തു നല്‍കുന്ന പോലെ. എങ്കില്‍ ബീജവും അണ്ഡവും സംയോജനം ചെയ്തു വളരുന്ന പോലെ, budding എന്ന asexual പ്രക്രിയയിലൂടെ ഉള്ള ഒരു reproduction mechanism ആണ് ഇവിടെ നടന്നിരിക്കുന്നത്.

എന്തെങ്കിലും ആകട്ടെ, അല്ലാഹുവിനു സ്വന്തമായി ആത്മാവ് ഉണ്ട്. ആ ആത്മാവിനു മനുഷ്യരൂപം പ്രാപിച്ചു ക്രിയകള്‍ ചെയ്യാനും മറ്റും കഴിവുകളും ഉണ്ടെന്നു മനസ്സിലാക്കാം ഖുറാന്‍ പ്രതി.

☀ അല്ലാഹുവിന്റെ മനസ്സ് (കേന്ദ്രം: തനിയായ ഭാവം, നിസ്സര്‍ഗ്ഗസ്വഭാവം character ):

” പറയുക:കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രമായിട്ടുള്ളവനാകുന്നു.അവൻ ജന്മം നൽകിയിട്ടില്ല.  ജനിച്ചിട്ടുമില്ല.അവന്നു തുല്യനായി ആരുമില്ലതാനും.” ഖുർ-ആൻ (112 ആം അധ്യായം)

അല്ലാഹുവിന്റെ 99 വിശേഷണങ്ങള്‍ ഉണ്ട്. അതില്‍ അധികവും അല്ലാഹുവിന്റെ മാനസിക സ്വഭാവവൈഷിഷ്ട്യങ്ങളെ അപ്പാടെ കുറിക്കുന്നു.

ഉദാഹരണങള്‍ :
അർ-റഹ്മാൻ -> കരുണാമയന്‍, ഖുറാന്‍ പ്രതി അല്ലാഹുവിനെപോലെ കരുണാമയന്‍ ആയി മറ്റാരുമില്ല. അത് ആ മനസ്സിന്റെ ഒരു ഫലം ആണ്.  അത് ആ നിസ്സര്‍ഗ്ഗഭാവമാണ്.
അൽ കഹ്ഹാർ  -> അടക്കി ഭരിക്കുന്നവൻ, ഖുറാന്‍ പ്രതി അല്ലാഹുവിനെപോലെ അടക്കി ഭരിക്കുന്നവൻ ആയി മറ്റാരുമില്ല. അത് ആ മനസ്സിന്റെ ഒരു ഫലം ആണ്.  അത്  ആ നിസ്സര്‍ഗ്ഗഭാവമാണ്.
അൽ ഖാഫിള്  -> താഴ്ത്തുന്നവൻ, ഖുറാന്‍ പ്രതി അല്ലാഹുവിനെപോലെ താഴ്ത്തുന്നവൻ ആയി മറ്റാരുമില്ല. അത് ആ മനസ്സിന്റെ ഒരു ഫലം ആണ്. ആ നിസ്സര്‍ഗ്ഗഭാവമാണ്.
അൽ മുദിൽ  -> നിന്ദിക്കുന്നവൻ, ഖുറാന്‍ പ്രതി അല്ലാഹുവിനെപോലെ നിന്ദിക്കുന്നവൻ ആയി മറ്റാരുമില്ല. അത് ആ മനസ്സിന്റെ ഒരു ഫലം ആണ്. അത് ആ നിസ്സര്‍ഗ്ഗഭാവമാണ്.
അൽ ഗവിയ്യ്  -> സർവ്വശക്തൻ, ഖുറാന്‍ പ്രതി അല്ലാഹുവിനെപോലെ സർവ്വശക്തൻ ആയി മറ്റാരുമില്ല. അത് ആ മനസ്സിന്റെ ഒരു ഫലം ആണ്.  അത് ആ നിസ്സര്‍ഗ്ഗഭാവമാണ്. [ എന്തിനും കഴിയുന്നവന്‍ എന്നാണ് അര്‍ഥം, പക്ഷെ മനുഷരുടെ മുന്‍പില്‍ വന്നു രണ്ടു വാക്ക് പറയാന്‍ മലക്ക് വേണം എന്ന് മുസ്ലിങ്ങള്‍ തന്നെ പറയുന്നു, സ്വന്തമായി അതിനു സാധിക്കില്ല അല്ലാഹുവിനു എന്ന് തെളിയിക്കുകയാണോ മുസ്ലിങ്ങള്‍?  ]

മറ്റൊന്ന് കൂടിയുണ്ട് ആ വിശേഷണം 99 ഇല്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അപ്പോള്‍ 100 ആമത്തെ വിശേഷണനാമം ” അല്‍-മകര്‍ “. വഞ്ചകരില്‍ വഞ്ചകന്‍ എന്നര്‍ത്ഥം.

അതിനാല്‍ മുകളില്‍ പറഞ്ഞ ആയത്തുകള്‍ അനുസരിച്ച് അല്ലാഹുവിനു ശരീരിക അവസ്ഥ, ആത്മാവ്, മനസ്സ്  ഇവ മൂന്നും ഉണ്ട്.
ദേഹം, ദേഹി , മനസ്സ് (സ്വബുദ്ധി, സ്വനിയന്ത്രണാധികാരം) ഇവ എല്ലാം വന്നാല്‍ 1+1+1 = 3 അള്ളാഹുമാരോ?

എങ്കില്‍ 3 എന്ന് നിങ്ങള്‍ പറഞ്ഞു പോകരുത് എന്ന് ഭയന്ന അല്ലാഹുവിന്റെ വാക്കുകള്‍ അറം പറ്റിപ്പോയല്ലോ:

ഖുറാന്‍ 4:171 ….. മര്‍യമിന്‍റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത്‌ കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക്‌ നിങ്ങള്‍ പറയരുത്‌……… (ത്രിത്വത്തെ ഇത്ര ഭയമോ? )

പ്രധാനമായും മറുപടി ഇടേണ്ടത്:
മനുഷ്യരുടെ അതെ അവസ്ഥ ദേഹം, ദേഹി, മനസ്സ് എന്നിവ അല്ലാഹുവിനും ഉണ്ടല്ലോ, അല്ലെ?
1) അല്ലാഹുവിനു സ്വന്തം ആയ ഒരു മനസ്സ് ഉണ്ടോ?
2) അല്ലാഹുവിനു സ്വന്തം ആയ ഒരു ആത്മാവ് ഉണ്ടോ?
3) അല്ലാഹുവിനു സ്വന്തം ആയ ഒരു ശാരീരിക അവസ്ഥ ഉണ്ടോ?

ഇവ മൂന്നും ഉണ്ടെങ്കില്‍ ത്രി-ഏകം എന്ന ഉള്ളടക്കം ഖുറാനില്‍ ഇല്ലേ?

അല്ല ഇവയൊന്നും ഇല്ലങ്കില്‍ പിന്നെ അള്ളാഹു വട്ടപൂജ്യം പോലും അല്ല, Vaccum , Null ആണ്, അല്ലെ?


NB: വിഷയത്തില്‍ ഊന്നി സംസാരിക്കുക.

Comments

  1. കണങ്കാല്‍ നോക്കിയാണ് പിടികിട്ടുന്നത്‌ അള്ളാഹു ആണോ എന്നു?

    ഖുറാന്‍ 68:42 കണങ്കാല്‍ വെളിവാക്കപ്പെടുന്ന ( ഭയങ്കരമായ ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക

    Narrated Abu Sa'id Al-Khudri:
    … Then the Almighty will come to them in a shape other than the one which they saw the first time, and He will say, ‘I am your Lord,’ and they will say, 'You are not our Lord.' And none will speak: to Him then but the Prophets, and then it will be said to them, ‘Do you know any sign by which you can recognize Him?’ They will say. ‘THE SHIN,’ AND SO ALLAH WILL THEN UNCOVER HIS SHIN whereupon every believer will prostrate before Him and there will remain those who used to prostrate before Him just for showing off and for gaining good reputation... (Sahih al-Bukhari, Volume 9, Book 93, Number 532)

    കണങ്കാല്‍ കാണിക്കാന്‍ പുള്ളി ലേശം മുണ്ട് അനാവരണം ചെയ്യും, അപ്പൊള്‍ പിടികിട്ടും അതാണ്‌ അള്ളാഹു എന്നു.
    gasp emoticon
    മനസ്സിലായില്ല?

    കണങ്കാലിന് താഴെ വസ്ത്രം ഇട്ടാല്‍ അവന്റെ ആ വസ്ത്രമോ, ഭാഗമോ, നരകത്തില്‍ ആണ് എന്ന വിശ്വാസം ഉണ്ടെന്നു തോന്നുന്നു. കൂടാതെ അത് അള്ളാഹു അഹങ്കാരമായി കണക്കാക്കുകയും ചെയ്യും.

    The way for a believer to wear a lower garment is to have it halfway down his legs and he is guilty of no sin if it comes halfway between that and the ankles, but what comes lower than the ankles is in Hell. On the day of Resurrection. Allah will not look at him who trails his lower garment conceitedly. (Sunan Abu-Dawud. Book #32, Hadith #4082 -> http://www.searchtruth.com/book_display.php… )

    ഖുറാന്‍ 68:42 നു ബന്തം ഉണ്ടോ? എങ്ങനെ?

    note: (പണ്ടത്തെ മൂരിക്കാലിന്റെ കഥ ഇജ്ജു കേട്ടിട്ടുണ്ടോ?, ദയവു ചെയ്തു അതൊന്നുമായി വരരുത്, വിഷയത്തില്‍ സംസാരിക്കണം എന്നുള്ളവര്‍ മാത്രം കമന്റിയാല്‍ മതി.)

    ReplyDelete
  2. 36:82 താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.

    40:68 അവനാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. ഒരു കാര്യം അവന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ഉണ്ടാകൂ എന്ന്‌ അതിനോട്‌ അവന്‍ പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അത്‌ ഉണ്ടാകുന്നു.

    16:40 നാം ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത്‌ സംബന്ധിച്ച നമ്മുടെ വചനം ഉണ്ടാകൂ എന്ന്‌ അതിനോട്‌ നാം പറയുക മാത്രമാകുന്നു. അപ്പോഴതാ അതുണ്ടാകുന്നു.

    2:117 ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.

    3:47... അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത്‌ അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.

    6:73 അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ ഉണ്ടാകൂ എന്ന പറയുന്ന ദിവസം അതുണ്ടാകുക തന്നെ ചെയ്യുന്നു. അവന്‍റെ വചനം സത്യമാകുന്നു.
    And it is He who created the heavens and earth in truth. And the day He says, "Be," and it is, His word is the truth.

    'Be,' എന്ന അല്ലാഹുവിന്റെ വചനം, അല്ലാഹുവിന്റെ ശക്തി, വചിക്കാന്‍ ഉള്ള കഴിവ്.

    ഇവിടെ അല്ലാഹുവിന്റെ വചനത്തെ "alhaqqu" The Truth, ഏക സത്യം എന്നാണ് അറിയിച്ചിട്ടുള്ളത്.

    'BE' ഇല്ലെങ്കില്‍ സൃഷ്ടിയില്ല എന്നാണ് ഖുറാന്‍ പഠിപ്പിക്കുന്നത്‌. അതായത് 'BE' യിലൂടെ ആണ് സൃഷ്ടി.

    സൃഷ്ടികള്‍ നോക്കുമ്പോള്‍ :
    1) ദൈവത്തിലേക്ക് ഒരേ ഒരു മാര്‍ഗ്ഗം ദൈവവചനം. എല്ലാം ദൈവം സൃഷ്ടികുന്നത്, "Be/ഉണ്ടാകൂ" എന്ന വചനം മൂലം.
    ദൈവത്തിന്റെയും സൃഷ്ടികളുടെയും ഇടയില്‍ ദൈവത്തിന്റെ ഏകശക്തിയായി നില്‍ക്കുന്നത് ദൈവവചനം ആണ്.
    2) ദൈവത്തിലേക്ക് ഒരേ ഒരു സത്യം അല്ലാഹുവിന്റെ വചനം "alhaqqu"=The Truth; 6:73
    3) ജീവിപ്പിക്കുന്നതും ഈ "BE" എന്ന വചനം കൊണ്ടാണ്. 40:68

    മേലെ പ്രകാരം ഏക മാര്‍ഗ്ഗവും, ഏക സത്യവും, ജീവനും, അല്ലാഹുവിന്റെ വചനം എന്ന് ഖുറാനില്‍ നിന്ന് തന്നെ കാണാം. ഈ വചനത്തെ പറ്റിയാണ് നമ്മള്‍ ഇവിടെ കാണുന്നത്:

    John 14:6 Jesus answered, "I am the way and the truth and the life. No one comes to the Father except through me.
    ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു;

    എത്ര വ്യക്തവും സ്പഷ്ടവും ആണ് ദൈവവചനം, ജഡമായിതീര്‍ന്നു നമുക്കിടയില്‍ പാര്‍ത്തു എന്ന് യോഹന്നാന്‍ 1 ഇല്‍ പറയുന്നതും.

    ReplyDelete

Post a Comment

Popular posts from this blog

ഹദീസുകള്‍ മലയാളത്തില്‍ (തര്‍ജ്ജമീകരിച്ചതും, പലയിടത്തും നിന്ന് സംഭരിച്ചതും)

ഖുറാനില്‍ പോലും ഇല്ലാത്ത മുഹമ്മദ്‌!

പരിശുദ്ധനായ ദൈവം! ഒരു കുറിപ്പ്.