യാശുഅ ബെന്‍ പന്തേര!

യുക്തകുഞ്ഞുങ്ങളുടെ ഒരു ആരോപണം, പുതിയതല്ല, അവിശ്യനുസരണം അവിടേം ഇവിടേം ഒക്കെ പറഞ്ഞു നടക്കുന്ന ഒരു UFO claim ആണ്, പന്തെരയുടെ കല്ലറ ജര്‍മ്മനിയില്‍ കണ്ടു. അപ്പോള്‍ ഒന്നാം നൂറ്റാണ്ടിലെ ഇസ്രായേലിലെ പന്തെരാ ഇതാ. അതാണ് യേശുവിന്റെ പിതാവും. ആധാരം ഗൂഗിള്‍ നോക്കുക എന്നാണത്രേ!

ചരിത്ര രേഖകളില്‍ ഇങ്ങനെയൊരു പന്തെരയെ നിക്ഷ്പക്ഷ ചരിത്രകാരന്മാര്‍ കുറിച്ച് വെച്ചിട്ടുണ്ടോ? ഇല്ല!

യേശുവിനെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ താഴെ:

1. യെഹൂദ ചരിത്രകാരനായ, #ജോസീഫസ് AD 37-100 യേശുക്രിസ്തുവിനെ കുറിച്ച് ബൈബിളിനു പുറത്തുള്ള ചരിത്ര രേഖകളില്‍ ധാരാളം പരാമര്‍ശങ്ങള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും ആധികാരികവും പ്രാധാന്യം അര്‍ഹിക്കുന്നതുമായ രേഖ ഫ്ലാവിയസ് ജോസീഫസില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരണമാണ് (Robart Matheus, Palstine in Jesus’ Time, OIRIS, 1998, pp.427-429; E.Ferguson, Backgrounds of Early Christyanity, Grand Rapids, Michigan, 1987, pp.385-390) എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം ഒരു പ്രമുഖ യെഹൂദ ചരിത്രകാരനാണ്. യെരുശലേമിലെ ഒരു പുരോഹിതനും മത്ത്യാസിന്‍റെ പുത്രനുമായ എ.ഡി.37/38-ല്‍ ജനിച്ചു. എ.ഡി.66-ല്‍ റോമാക്കാര്‍ക്കെതിരെ നടത്തിയ യെഹൂദ വിപ്ലവത്തില്‍ ഇയാളൊരു പ്രധാന പങ്കു വഹിച്ചു. ആ യുദ്ധത്തില്‍ റോമന്‍ സൈന്യാധിപനായിരുന്ന വെസ്പേസിയന് കീഴടങ്ങേണ്ടി വന്നു. യുദ്ധാനന്തരം ഫ്ലാവിയസ് ജോസീഫസ് വെസ്പേസിയന്‍റെ പുത്രനായ ടൈറ്റസിനോടുകൂടി റോമിലെത്തി. അവിടെ വെച്ചാണ് അദ്ദേഹം “യെഹൂദ യുദ്ധങ്ങള്‍” (War of Jews, A.D.75-79) “യെഹൂദ പൌരാണികത്വം” (Antiquitates of Jews, A.D.93-94), “ആപ്പിയനെതിരെ” (Against Appien, A.D.96) എന്നീ ഗ്രന്ഥങ്ങളും “വീത്താ” (ജീവിതം) എന്നപേരില്‍ ആത്മകഥയും രചിച്ചത്. മിശിഹായെ പറ്റി മൂന്നു പ്രാവശ്യം അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ മൂന്നാമത്തേതാണ് ഏറ്റവും പ്രധാനം. പ്രസ്തുത പരാമര്‍ശം ‘ഫ്ലാവിയന്‍ സാക്ഷ്യം’ എന്നപേരിലാണ് അറിയപ്പെടുന്നത്. (E.Ferguson, pp.388,389) ആ സാക്ഷ്യം താഴെ കൊടുക്കുന്നു: "ഇക്കാലത്ത് യേശു എന്ന ജ്ഞാനിയായ ഒരു മനുഷ്യൻ, - അദ്ദേഹത്തെ മനുഷ്യൻ എന്ന് വിളിക്കാമെങ്കിൽ ഉണ്ടായിരുന്നു. അദ്ദേഹം വളരെ അത്ഭുതപ്രവർത്തികൾ ചെയ്തിരുന്നു. സത്യത്തെ സ്വീകരിക്കുന്നവരുടെ ഗുരുവായിരുന്നു അദ്ദേഹം. യഹൂദൻമാരും യവനന്‍മാരിലും അനേകരെ അദ്ദേഹം ആകർഷിച്ചു. ഇദ്ദേഹമായിരുന്നു ക്രിസ്തു. ഞങ്ങളുടെ ഇടയിലെ പ്രമാണികൾ അദ്ദേഹത്തിൽ കുറ്റം ആരോപിക്കുകയും പീലാത്തോസ് അദ്ദേഹത്തെ കുരിശിൽ തറച്ച് കൊല്ലുകയും ചെയ്തു.സത്യത്തിൽ അദ്ദേഹം മൂന്നാം ദിവസം വീണ്ടും ജീവനുള്ളവനായി അവർക്ക് പ്രത്യക്ഷപ്പെട്ടു ഇതും ഇതുപോലുള്ള ആയിരക്കണക്കിന് അത്ഭുതകരമായ മറ്റുകാര്യങ്ങളും അദ്ദേഹത്തെപ്പറ്റി ദിവ്യ പ്രവാചകന്മാർ മുൻകൂട്ടി പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തിൽനിന്നും ക്രിസ്ത്യാനികൾ എന്ന് പേർ സ്വീകരിച്ചിട്ടുള്ള ജനവിഭാഗം ഇന്നും ഒട്ടും കുറവല്ല. (Flavius Josephus, Antiquitates, XVIII, 3:3, cf. Conradus Kirch Enchiridion Fontium Historiae Ecclesiasticau Antiquae Roma, 1957, No.7, p.6.) 2. കൊര്‍നേലിയൂസൂ #റ്റാസിറ്റസു AD 55-117 “ഏതാണ്ട് അരഡസന്‍ റോമന്‍ ചക്രവര്‍ത്തിമാരുടെ ഭരണ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു റോമന്‍ ചരിത്രകാരനായിരുന്നു കൊര്‍ണീലിയസ് ടാസിറ്റസ്‌ (എ.ഡി. 55-120). തന്‍റെ ധാര്‍മ്മിക ഐക്യദാര്‍ഢ്യവും കാതലായ നയവും മൂലം പണ്ഡിതന്‍മാരുടെ ഇടയില്‍ പൊതുവായി അംഗീകരിക്കപ്പെട്ടിരുന്ന ഈ വ്യക്തി, പൌരാണിക റോമിന്‍റെ ഏറ്റവും വലിയ ചരിത്രകാരന്‍ എന്ന് വിളിക്കപ്പെടുന്നു.” റോമൻ ചരിത്രകാരനും ഏഷ്യയിലെ ഗവർണറും ആയിരുന്നു ടാസിറ്റസ് നീറോയുടെ വാഴ്ചയെകുറിച്ച് പറയുമ്പോൾ സാന്ദർഭികമായി പറയുകയാണ് AD 64 ല്‍ റോമിൽ ഉണ്ടായ അഗ്നിബാധയിൽ ഉത്തരവാദി നീറോ തന്നെയെന്ന് ജനങ്ങൾ ആരോപിച്ചു കുറ്റകൃത്യങ്ങൾ കാരണം പൊതുജന വിദ്വേഷത്തിന് വിധേയനായ നീറോ ക്രിസ്ത്യാനി എന്ന് വിളിക്കപ്പെടുന്ന ജനവിഭാഗത്തെ അഗ്നിബാധക്ക് ഉത്തരവാദികൾ ആയി ചിത്രീകരിച്ച് നീറോ അവരെ അതിദാരുണമായ ശിക്ഷയ്ക്ക് വിധേയരാക്കി ഈ ജനവിഭാഗത്തിന് പ്രാരംഭനായ ക്രിസ്തു തിബര്യോസു ചക്രവര്‍ത്തിയുടെ കാലത്ത് പെന്തിയസ് പീലാത്തോസിനാല്‍ വധിക്കപ്പെട്ടു. ഇങ്ങനെ ഈ അന്ധവിശ്വാസം താൽക്കാലികമായി നിയന്ത്രിക്കപ്പെടു എങ്കിലും ഈ പ്രസ്ഥാനം ആരംഭിച്ച യെഹൂദ്യയിൽ മാത്രമല്ല ലോകത്തിൻറെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന സകലരിലും, ഈ നഗരത്തിൽ പോലും വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്തു. (Cornelius Tacitus;Annales, XV, 44) 3. #യംഗര്‍പ്ളീനി AD 62-113 ഏഷ്യ മൈനറിലെ ബിഥുന്യയില്‍ റോമൻ ഗവർണർ ആയിരുന്ന പ്ലിനി 112ല്‍ ട്രാജന്‍ ചക്രവർത്തിക്ക് എഴുതിയ കത്തിൽ ക്രൈസ്തവരെ കുറിച്ച് പറഞ്ഞിട്ടുള്ളത് നാലാം ശതകത്തിലെ ചരിത്രകാരനായ യുസീബ്യസു ഉദ്ധരിക്കുന്നു. ബിഥുന്യയില്‍ ധാരാളം ക്രൈസ്തവര്‍ ഉണ്ട് അവർ സുപ്രഭാതത്തിൽ ഒന്നിച്ചു സമ്മേളിക്കുകയും ക്രിസ്തുവിനെ ദൈവമായി ആരാധിക്കുകയും ചെയ്യുന്നു. അനന്തരം വ്യഭിചാരം കൊല ആഭിചാരം ചതി തുടങ്ങിയ കുറ്റകരമായ കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നു എന്ന് പ്രതിജ്ഞ ചെയ്യുന്നു. അവർ നിയമ വിധേയരായി കഴിയുന്നു. 4. സാമോസാട്ടായിലെ #ലൂഷ്യന്‍ AD 125-190 രണ്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന ലൂഷ്യന്‍ എന്ന ഹാസ്യ സാഹിത്യകാരന്‍ ക്രിസ്തുവും ക്രിസ്ത്യാനികളും യാഥാര്‍ത്ഥ്യമായിരുന്നുവെന്ന് ഒരിക്കലും തര്‍ക്കിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ അവരെക്കുറിച്ച് പരിഹാസ്യമായി സംസാരിച്ചിരുന്നു. ക്രൈസ്തവ വിരോധിയായ ഈ മനുഷ്യന്‍ തന്റെ The passing peregrines എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതി ലോകത്തിൽ ഒരു പുതിയ സംവിധാനം കൊണ്ടു വന്നവനും ക്രൈസ്തവരുടെ പ്രഥമ നിയമ ദാതാവും യവനദേവന്‍മാരെ ഉപേക്ഷിക്കുന്നതിനും തന്റെ നിയമത്തിനു വിധേയമായി ജീവിച്ചു തന്നെ ആരാധിക്കുന്നതിന് അവരെ പ്രേരിപ്പിച്ചവനുമായ ഒരു സോഫിസ്റ്റ് പാലസ്തിനില്‍ ക്രൂശിക്കപ്പെട്ടു....ഒരു ക്രൈസ്തവ വിരോധി ആയിരുന്നിട്ടുകൂടി ചരിത്രത്തിലെ ക്രിസ്തുവിന്റെ അസ്ഥിത്വം നിഷേധിക്കാന്‍ അദ്ധേഹത്തിന് കഴിഞ്ഞില്ല.ഒരു ക്രിസ്തു വിരോധിയില്‍ നിന്നും ഇതിൽ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്. 5. മാരാബര്‍ #സറാപ്പിയോന്‍ AD 70 ലോ അല്‍പം കഴിഞ്ഞോ എഴുതിയതും നമുക്ക് താല്‍പര്യജനകവുമായ ഒരു കത്തിന്റെ കൈയെഴുത്ത് പ്രതി ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ളതായി എഫ്.എഫ് ബ്രൂസ് പറയുന്നു. മരാബര്‍ സെറാപ്പിയോന്‍ തന്റെ മകന്‍ സെറാപ്പിയോന് സുറിയാനിയില്‍ എഴുതിയതാണ് ഈ എഴുത്ത്. തന്റെ മകനെ വിജ്ഞാനാന്വേഷകനാകാന്‍ ഉത്സാഹിപ്പിക്കുന്ന ഈ കത്തില്‍ സോക്രട്ടീസ്, പൈതഗോറസ്, യേശുക്രിസ്തു തുടങ്ങിയ മൂന്നു ജ്ഞാനികളുടെ മരണത്തെക്കുറിച്ച് എടുത്തുപറയുന്നു. സോക്രട്ടീസിനെ വധിച്ച അഥേനരെ പ്ളേഗും പട്ടിണിയുംകൊണ്ട് ശിക്ഷിച്ചു. പൈഥഗോറസിനെ ചുട്ടുകളഞ്ഞതിനു സാമോസ സമുദ്രത്താല്‍ ആക്രമിക്കപ്പെട്ടു മണല്‍കൊണ്ടു മൂടി, യെഹൂദന്‍മാര്‍ അവരുടെ ജ്ഞാനിയായ രാജാവിനെ വധിച്ചു അവരുടെ രാജ്യം അവര്‍ക്കു നഷ്ടപ്പെട്ടു അവര്‍ ചിതറിപ്പോയി. അതാണ് ജ്ഞാനികളെ വധിച്ചതിന് ദൈവം കൊടുത്ത ശിക്ഷ. (British Museum, Syriac Ms, add. 14, 658, cited in Habermas, Historical Jesus, p.200) 6. #ഫ്ലെഗോണ്‍ ഫ്ലെഗോണ്‍ എന്ന മറ്റൊരു മതേതര പണ്ഡിതന്‍, ‘ക്രോണിക്കിള്‍സ്’ എന്ന് വിളിക്കുന്ന ചരിത്രം എഴുതി. ഈ കൃതിയും നഷ്ടപ്പെട്ടെങ്കിലും ജൂലിയസ് ആഫ്രിക്കാനസ് ഇതിന്‍റെ ഒരു ചെറിയ തുണ്ട് തന്‍റെ കൃതിയില്‍ ചേര്‍ത്തിട്ടുണ്ട്. താല്ലസിനെപ്പോലെ, യേശുവിന്‍റെ ക്രൂശീകരണ സമയത്ത് അന്ധകാരം ദേശത്ത് വ്യാപിച്ചുവെന്ന് ഫ്ലെഗോണ്‍ സ്ഥിരീകരിക്കുകയും, അത് സൂര്യഗ്രഹണം മൂലമാണെന്ന് താന്‍ വിശദീകരിക്കുകയും ചെയ്യുന്നു, “ടൈബീരിയസ് കൈസരിന്‍റെ കാലത്ത്, പൌര്‍ണമി സമയത്ത് ഒരു സൂര്യഗ്രഹണം ഉണ്ടായി.’ (Julius Africanus, ‘Chronography’, 18:1) ആഫ്രിക്കാനസിനെ കൂടാതെ മൂന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിയും വിശ്വാസസംരക്ഷകനുമായ ഒരിഗനും (Contra Celsum, 2:14,33,59) ആറാം നൂറ്റാണ്ടിലെ ഗ്രന്ഥകര്‍ത്താവായ ഫിലോപ്പോണും ഫ്ലൈഗോണിന്‍റെ ഈ സൂചനയെക്കുറിച്ചു എഴുതുന്നുണ്ട് (Josh McDowell and Bill Wilson, ‘He Walked Amoung Us’, p.36) 7.#സ്യൂട്ടോണിയസ് മറ്റൊരു റോമന്‍ ചരിത്രകാരനും ഹദ്രിയന്‍റെ കാലത്തെ രാജകീയ ഉദ്യോഗസ്ഥനും കൊട്ടാരത്തിലെ പുരാവൃത്ത രചയിതാവുമായ സ്യൂട്ടോണിയസ്, തന്‍റെ ‘ക്ലോഡിയസിന്‍റെ ജീവചരിത്രം’ 25:4-ല്‍ പറയുന്നത്: “ക്രെസ്റ്റസിന്‍റെ (ക്രിസ്റ്റസിനു മറ്റൊരു ലിപിവിന്യാസം) ദുഷ്പ്രേരണ നിമിത്തം യെഹൂദന്മാര്‍ തുടര്‍ച്ചയായി കലാപം ഉണ്ടാക്കിയതിനാല്‍, അവന്‍ അവരെ റോമില്‍ നിന്ന് നാടുകടത്തി” എന്നാണ്. എ.ഡി.49-ല്‍ നടന്ന ഈ സംഭവം അപ്പൊ.പ്രവൃ.18:2-ല്‍ ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു കൃതിയില്‍ നീറോയുടെ ഭരണകാലത്ത് എ.ഡി.64-ല്‍ റോമില്‍ നടന്ന അതിഭയങ്കരമായ തീപിടുത്തത്തിനെക്കുറിച്ച് സ്യൂട്ടോണിയസ് എഴുതിയിട്ടുണ്ട്: “നീറോയുടെ ശിക്ഷ പുതിയതും കുഴപ്പം പിടിച്ചതുമായ ഒരു അന്ധവിശ്വാസത്തെ പിന്‍പറ്റിയ ഒരു കൂട്ടം ആളുകളുടെ മേല്‍ വീണു” (Lives of the Caesers, 26:2) യേശുവിനെ ക്രൂശീകരിച്ചത് ആദ്യ മുപ്പതുകളില്‍ ആണെന്ന നിഗമനത്തില്‍, ക്രിസ്ത്യാനികളുടെ സ്നേഹിതനല്ലാത്ത സ്യൂട്ടോണിയസ്, ക്രിസ്ത്യാനികള്‍ രാജകീയ പട്ടണത്തില്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം എത്തിയതായി പറയുന്നു. യേശുക്രിസ്തു യഥാര്‍ത്ഥമായും ജീവിച്ചു, മരിച്ച്, മരണത്തില്‍നിന്ന് ഉയിര്‍ത്തുവെന്ന അവരുടെ വിശ്വാസത്തിനു വേണ്ടി അവര്‍ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തുവെന്നു റിപ്പോര്‍ട്ട് ചെയ്യുന്നു. 8. #താല്ലസ് ക്രിസ്തുവിനെക്കുറിച്ച് സൂചിപ്പിച്ച മതേതര എഴുത്തുകാരില്‍ ഒരാള്‍ താല്ലസ് ആയിരുന്നു. എ.ഡി.52-ല്‍ ജീവിച്ചിരുന്ന താല്ലസ് ട്രോജന്‍ യുദ്ധം തുടങ്ങി തന്‍റെ കാലഘട്ടം വരെയുള്ള പൂര്‍വ്വ മെഡിറ്ററെനിയന്‍ ചരിത്രം എഴുതി (Garry R Habermas, ‘The Verdict of History’, p.93) നിര്‍ഭാഗ്യവശാല്‍, മറ്റു രചയിതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന തുണ്ടുകളില്‍ മാത്രമാണു തന്‍റെ എഴുത്തുകള്‍ നിലനില്‍ക്കുന്നത്. എ.ഡി.221-ല്‍ തന്‍റെ തൂലിക ചലിപ്പിച്ച ക്രൈസ്തവനായ ജൂലിയസ് ആഫ്രിക്കാനസ് അവരിലൊരാളാണ്. ക്രിസ്തുവിന്‍റെ ക്രൂശീകരണത്തിനു ശേഷം ഉണ്ടായ കൂരിരുട്ടിനെ കുറിച്ചു ഏ.ഡി.221-ല്‍ നടന്ന ഒരു ചര്‍ച്ചയില്‍ ജൂലിയസ് ആഫ്രിക്കാനസ് താല്ലസിനെ ഉദ്ധരിക്കുന്നുണ്ട്: “ലോകം മുഴുവനും ഭീകരമായ ഒരന്ധകാരം വ്യാപിച്ചു, ഭൂമികുലുക്കത്തില്‍ പാറകള്‍ പിളര്‍ന്നു, യെഹൂദ്യയിലും മറ്റു ജില്ലകളിലും ഉള്ള പല സ്ഥലങ്ങളും തകര്‍ന്നു തരിപ്പണമായി. താല്ലസ് തന്‍റെ ചരിത്രങ്ങളുടെ മൂന്നാം പുസ്തകത്തില്‍, ഈ അന്ധകാരം സൂര്യഗ്രഹണം മൂലമുണ്ടായതാണ് എന്ന് അകാരണമായി വിശദീകരിക്കുന്നു. അകാരണമായതിന്‍റെ കാരണം, പൂര്‍ണ്ണചന്ദ്രന്‍റെ സമയത്ത് സൂര്യഗ്രഹണം നടക്കുകയില്ല എന്നതാണ്. ക്രിസ്തു മരിച്ചത് പെസഹാ പൌര്‍ണ്ണമിയുടെ കാലത്തായിരുന്നു.” (Julius Africanus, ‘Chronography’, 18:1, in Roberts, Ante-Nicene Christian Library: Translations of the Writings of the Fathers. Vol.1, Edinburgh: T&T Clark, 1867) താല്ലസ് സൂര്യഗ്രഹണമായി ചിത്രീകരിച്ച ഈ അന്ധകാരത്തെ, ലൂക്കോസ്.23:44,45-ല്‍ വിവരിച്ചിരിക്കുന്ന പ്രകാരം ക്രൂശീകരണ സമയത്തെ അന്ധകാരമായി ആഫ്രിക്കാനസ് കാണുന്നു. താല്ലസിനോട് വിയോജിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ‘പെസഹാ പൌര്‍ണമിയുടെ സമയത്താണ് യേശു ക്രൂശിക്കപ്പെട്ടത്” എന്നുള്ളതാണ്. ഇതിനെക്കുറിച്ച്‌ എഫ്.എഫ്. ബ്രൂസിന്‍റെ നിരീക്ഷണം നോക്കാം: “ക്രിസ്തുവിന്‍റെ ക്രൂശീകരണ സമയത്ത് ദേശത്ത് വ്യാപിച്ച അന്ധകാരത്തെക്കുറിച്ചുള്ള സുവിശേഷ വിവരണം വളരെ പ്രസിദ്ധവും അക്രൈസ്തവരുടെ ഭാഗത്ത് നിന്ന് ഒരു വിശദീകരണം ആവശ്യമുള്ളതും ആയിരുന്നു എന്ന് ഈ സൂചന കാണിക്കുന്നു. യേശു ക്രൂശീകരിക്കപ്പെട്ടു എന്നും വിശദീകരണം ആവശ്യമായ എന്തോ ഒരു സംഭവം പ്രകൃതിയില്‍ ഉണ്ടായി എന്നതിന് താല്ലസിന് സംശയമില്ല. എന്നാല്‍ മറ്റൊരു വ്യാഖ്യാനവുമായി വരാനാണ് തന്‍റെ ചിന്ത പോയത്, അടിസ്ഥാനപരമായ വസ്തുതകള്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. (F.F.Bruce, “The New Testment Documents: Are They Reliable?” p.113) 9.#സെല്‍സസ് ഒരു തത്വജ്ഞാനിയായിരുന്ന സെല്‍സസ് ക്രിസ്തുവിനെയും ക്രിസ്തുമാര്‍ഗ്ഗത്തെയും കുറിച്ച് തന്‍റെ “True Discourse” എന്ന ഗ്രന്ഥത്തില്‍ സവിസ്തരമായി നിരൂപണം ചെയ്തിരിക്കുന്നു. നമുക്ക്‌ ലഭ്യമായിട്ടുള്ള അറിവനുസരിച്ച് ക്രിസ്തുമാര്‍ഗ്ഗത്തിന്മേല്‍ സാഹിത്യപരമായി നടത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ആക്രമണമാണ് പ്രസ്തുത ഗ്രന്ഥം. ക്രിസ്ത്യാനികളുടെ ലോഗോസ് ഉപദേശത്തെയും ഉന്നതമായ ധാര്‍മ്മിക നിലവാരത്തെയും താന്‍ അതില്‍ പ്രശംസിക്കുന്നുണ്ടെങ്കിലും, ക്രിസ്തുവിന്‍റെ കന്യകാ ജനനം, ക്രൂശുമരണം മൂലമുള്ള രക്ഷ എന്നീ ക്രിസ്തീയ അവകാശവാദങ്ങള്‍ താന്‍ അതില്‍ വിമര്‍ശിച്ചിരിക്കുന്നു (The Oxford Dictionary of the Christian Church, ed. F.L. Cross, 1961. P.256) ക്രിസ്ത്യാനികളുടെ ചില വാദമുഖങ്ങള്‍ സെല്‍സസ് വിമര്‍ശിച്ചുവെങ്കിലും ക്രിസ്തുവിന്‍റെ ജീവിതം, മരണം എന്നീ യാഥാര്‍ത്ഥ്യങ്ങളെ താന്‍ അംഗീകരിച്ചിരുന്നുവെന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. സെല്‍സസിന്‍റെ ഈ വിമര്‍ശനത്തിന് സഭാപിതാവും വേദപണ്ഡിതനുമായിരുന്ന ഓരിജന്‍ തന്‍റെ ‘Contra Celsum’ എന്ന ഗ്രന്ഥത്തിന്‍റെ എട്ടു വാല്യങ്ങളിലായി മറുപടി നല്‍കിയിട്ടുണ്ട് (The Oxford Dictionary of the Christian Church, ed. F.L. Cross, 1961. P.256) ഒരു പുസ്തകത്തിന് എട്ടു വാല്യങ്ങളിലായി മറുപടി നല്‍കുക എന്ന് പറയുമ്പോള്‍ത്തന്നെ നമുക്ക്‌ മനസ്സിലാക്കാമല്ലോ, മറുപടിയുടെ ആഴം എത്രത്തോളമുണ്ടെന്ന്!! 10. യെഹൂദ #തല്മൂദില്‍ നിന്നുള്ള സാക്ഷ്യം “ഇങ്ങനെ പഠിപ്പിച്ചിട്ടുണ്ട്: പെസഹായുടെ തലേന്നാള്‍ അവര്‍ യേശുവിനെ ക്രൂശിച്ചു. ഒരു വിളംബരക്കാരന്‍ നാല്പതു ദിവസം യേശുവിന്‍റെ മുന്‍പില്‍ നടന്നുകൊണ്ട്: ഈ മനുഷ്യന്‍ മന്ത്രവാദം പ്രയോഗിക്കുകയും ഇസ്രായേലിനെ വശീകരിക്കുകയും വഴിതെറ്റിക്കുകയും ചെയ്കയാല്‍, ഇവനെ കല്ലെറിയുവാന്‍ പോവുകയാണ്. ഇവന് അനുകൂലമായി എന്തെങ്കിലും ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അവന്‍ വന്നു ഇയാള്‍ക്ക്‌ വേണ്ടി വാദിക്കട്ടെ. എന്നാല്‍ അവനു അനുകൂലമായി ഒന്നും കാണായ്കയാല്‍ പെസഹയുടെ തലേന്നാള്‍ അവനെ ക്രൂശിലേറ്റി. റബ്ബി ഉള്ളാ പറയുന്നു: “അവനു വേണ്ടി ഏതു പ്രതിരോധവും ഇത്ര തീക്ഷ്ണമായി നടക്കും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അവന്‍ ഒരു ചതിയനാണ്. സര്‍വ്വകാരുണികന്‍ പറയുന്നു: “അവനെ വെറുതെ വിടരുത്, ഒളിപ്പിക്കുകയും അരുത്.” യേശുവിനെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമായിരുന്നു, “അവന്‍ രാജത്വത്തോട് അടുത്തു വന്നിരുന്നു.” (Babylonian Talmud, Sanhedrin 43a).

ഇവിടെയിന്നുമില്ലാത്ത പന്തെരയാണ് ഇപ്പോള്‍ ഇവരുടെ വിഷയം. ആകെയുള്ളത് ടാബോരിന്റെ ഒരു സൈറ്റ് ആണ്. ഇനി ടാബോരിന്റെ സൈറ്റില്‍ നിന്നും ആകെ മൂന്നു തെളിവാണ് ഉണ്ടാക്കിയെടുക്കാന്‍ പുള്ളി ശ്രമിക്കുന്നത്, അത് ഒന്ന് പരിശോധിച്ചാല്‍ നമ്മള്‍ കാണുന്നത്:

1) ഈ സൈറ്റില്‍ ടാബോര്‍ തന്നെ, തല്മുടില്‍ രേഫ്രെന്‍സ് കാണുന്നിടത്ത് അക്ഷര വെത്യാസം കാണുന്നതായി പറയുന്നു

"Tosefta Chullin 2:22-24) that refer to “Yeshu ben Pantera” (with alternate spelling variations)"
parthéna = virgin, എങ്കില്‍ ഈ സ്പെല്ലിംഗ് എന്തായിരിക്കും വെത്യാസം എന്ന് നേരിട്ട് കണ്ടു അറിയുക തന്നെ വേണം താല്മുദില്‍ നിന്ന്. തലമുടിന്റെ മൂല ഭാഷയായ ഹെബ്രു അരമിക് ഗ്രീക്ക് പ്രതികള്‍ കണ്ടലല്ലാതെ, ഇവ മനസ്സിലാക്കാന്‍ സാധിക്കില്ല. "common explanation one finds is that “Pantera” is not the real name of any individual at all but a play on the Greek word “Parthenos,” or “virgin” " എന്ന് ടാബോര്‍ തന്നെ പായുന്ന സ്ഥിതിക്ക് ഈ അക്ഷര വെത്യാസം ശേരികും ഒരു തെളിവാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

2) അടുത്ത തെളിവ് കടുത്ത ക്രൈസ്തവ വിരോടിയായ "CELSUS, GREEK PHILOSOPHER", എന്ന ക്രൈസ്തവ വിരോധിയായി കുപ്രസ്സിധി ആര്ജിച്ചവന്‍.

രണ്ടാം നൂറ്റാണ്ടില്‍ ആണ് ഇദ്ദേഹം ജീവിച്ചിരുന്നത്. 175-177 AD യില്‍ ഇദ്ദേഹം എഴുതിയ " Logos Alēthēs", കുപ്രസ്സിധ്മാണ്. ഇദ്ദേഹം ഹെലെനെസിടിക് Tradition ഇല്‍ വിശ്വസിക്കുന്ന ക്രൈസ്തവരെ അടിച്ചമര്‍ത്തിയിരുന്ന റോമന്‍ സാമ്രാജ്യ വക്താവായിരുന്നു. ഇയാള്‍ പ്രസ്സിധന്‍ ആകുന്നതു പോലും ക്രൈസ്തവര്‍ക്ക് എതിരെ രചിച്ചുകൊണ്ടാണ്. അവനുള്ള മറുപടി അടുത്തുള്ള നൂറ്റാണ്ടില്‍ തന്നെ നല്‍കപ്പെട്ടു ആദിമസഭാ പിതാക്കന്മാര്‍ നല്‍കിയിരുന്നു.
248 AD ഇല്‍ ഒരിഗെന്‍ of അലെക്ഷ്സാന്ദ്രിയ , ഇതിനെ ഖണ്ഡിച്ചു പുസ്തകം ഇറക്കി Contra Celsum. അങ്ങനെയുള്ള ഒരു ക്രൈസ്തവ വിരോധി എന്ന് സ്വയം തെളിയിചിട്ടുള്ളവന്റെ തത്വചിന്ത ചരിത്രരേഖയായി ആരെങ്കിലും എടുക്കുമോ?
ഉദാഹരണം : ഗോട്സെ ആരാധകന് ഗാന്ധിയെ പറ്റി പറയുന്നത് വിശ്വസിക്കണം എന്ന് പറയുന്ന പോലെ.

ക്രിസ്തവവിരോധികള്‍ പിന്നെ ക്രിസ്തുവിനെ ദൈവമായി അന്ഗീകരിക്കും എന്ന് എങ്ങനെ കരുതും. എങ്കില്‍ കരിപൂശാന്‍ അവര്‍ എന്തും പറയും. അതും ക്രിസ്തുവിനു ഒരു നൂറ്റാണ്ട് ശേഷം ജീവിച്ചിരുന്ന ഒരു ക്രൈസ്തവ വിരോദി.

3) അങ്ങനെ എങ്കില്‍ ഇതുപോലെയുള്ള തത്വ ചിന്തകളുടെ ഖണ്ടനം സഭകള്‍ പഠന വിധെയമാക്കിയിട്ടുണ്ടു. അതില്‍ എപിഫനിഉസ് എന്ന പുരോഹിതന്‍, ഇങ്ങനെയുള്ളതിനു മറുപടിയായി പറയുന്നത്, യാക്കോബ് എന്നതിന് പകരം ഉള്ള വിളിപ്പേരാണ് പന്തെരാ എന്നും, അതും 4 ആം നൂറ്റാണ്ടില്‍.
അതുപോലെ "a play on the Greek word “Parthenos,” or “virgin” that Jewish opponents of the Christians invented to make fun of their enemies", ഒരേ പോലെയുള്ള പദങ്ങള്‍ ആണ് എന്നും അതായിരിക്കണം യഹൂദര്‍ ഉപയോഗിച്ചത് എന്നും പറയുന്നു.

പന്തെരോസിന്റെ ശവകൂദീരം ഇങ്ങു ജര്‍മ്മനിയില്‍ കണ്ടു കിട്ടി. അവസാനം: "I do not hold the view that this particular individual was the father of Jesus. As far as I can tell that sort of definitive evidence simply does not exist. " എന്നും ടാബോര്‍ പറഞ്ഞു വെച്ചു... ഇതും വെച്ചാണ് ഈ ആരോപണങ്ങള്‍ ഒക്കെ തട്ടി വിടുന്നത്. ആധികാരിക തെളിവുകള്‍ സംശയത്തക്ക തെളിവുകള്‍ ഒന്ന് പോലും കണ്ടില്ല. പന്തെരയാണ് പിതാവ് എന്ന കോണ്‍സ്പിരസി തിയറി തളിയിക്കാന്‍ നമ്മള്‍ പറഞ്ഞു വന്നത് ഇത്ര കാര്യങ്ങള്‍ ആയിരുന്നു. ഇതിനു മുന്നോട്ടു കൊണ്ടുപോകണം എങ്കില്‍ തെളിവുകള്‍ വേണം.

Image may contain: text
തെളിയിക്കേണ്ടത്:
1) താല്മുദില് ഉണ്ട്, അതില്‍ എന്ത് പറഞ്ഞിരിക്കുന്നു എന്ന് ആധികാരികമായി പറയുക. ആ വാക്യങ്ങള്‍ 12 തവണ ഉണ്ടെന്നു പറഞ്ഞത് കണ്ടത്തില്‍ നിന്നും തുടങ്ങാം....

2)തല്മുദ് ചരിത്ര രേഖയാണെങ്കില് ബൈബിള്‍ എന്തുകൊണ്ട് ആയിക്കൂടാ ‍? ഗോസ്പെല്‍സ് ആകില്ല തല്മുദ് ആകും എന്നതു ഏതു സ്റ്റാന്‍ഡേര്‍ഡ് ഇതൊക്കെ തീരുമാനിക്കാന്‍ പറയുന്നത്? അതിന്റെ ആധികാരികത.

3) ചരിത്രത്തില്‍ നിന്ന് യേശുവിനെ കാണിക്കുമ്പോള്‍ പ്രധാന ചരിത്രകാരന്മാര്‍ ഒന്നും ഇതുപോലെ പറയുന്നത് കണ്ടില്ല. എന്തുകൊണ്ട്? ചരിത്രത്തില്‍ നിന്നും ഉള്ള തെളിവുകള്‍. ആദ്യമേ കാണിച്ചിരുന്നു.

4) എങ്കില്‍ യേശു ജീവിച്ചിരുന്നു എന്ന് ഇപ്പോള്‍ സമ്മതിക്കുന്നു. പന്ടെരയുടെ മകന്‍ ആണെന്ന് ശാസ്ത്രീയത തെല്യിച്ചത് കണ്ടില്ല. തെളിവ് ചോദിച്ചിട് തന്നുമില്ല.?

5) താല്മുദില് ഉണ്ട്, എങ്കില്‍ ആ തല്മുദ് എടുത്തു കാണിക്കണം... ആരുടെയെങ്കിലും കോണ്‍സ്പിരസി സൈറ്റുകള്‍ അല്ല ഓതെന്റിക് ആയ സൈറ്റില്‍ നിന്ന്...

6) >>If one begins to read through the literature on “Jesus son of Pantera” the most common explanation one finds is that “Pantera” is not the real name of any individual at all but a play on the Greek word “Parthenos,” or “virgin” that Jewish opponents of the Christians invented to make fun of their enemies.>> എന്ന് താങ്കള്‍ തനന്‍ സൈറ്റ് തന്നെ പറയുന്നത് അനുസരിച്ച്, ജൂതന്മാര് കളിയാക്കാന്‍ കണ്ടു പിടിച്ചതാണ്... മറിയത്തെ താറടിക്കാന്. ആ തെളിവ് താങ്കള്‍ തന്നെ ഇട്ട സ്തിതിക്ക് ‍ ക്രൈസ്തവര്‍ പെയിന്റ് അടി " എന്നൊന്നുമില്ല അതില്‍ എന്നതും കൂടി കണക്കിലെടുത്ത് 99 ശതമാനവും ഇതിനാണ് സാധ്യത കല്‍പ്പിക്കുന്നത്. മറിച്ചുള്ള തെളിവുകള്‍ പരിശോധിച്ചിട്ട് നോക്കാം.

ഇനി വെറും പ്രായോഗിക യുക്തി മാത്രം മതി, ഇത് അറിയാമായിരുന്ന, ജൂത സമൂഹം എങ്ങനെ അവരുടെ ഇടയില്‍ നില നിറുത്തി, അതും വംശപരംബര്യങ്ങള്‍ ദേവാലയത്തിലും പ്രാദേശികമായി സിനഗോഗുകളിലും വീടുകളിലും സൂക്ഷിച്ചിരുന്നു, വംശ ശുദ്ധി നില നിറുത്തിയിരുന്ന ഇവര്‍, അന്നേ ഇതൊരു വലിയ പ്രശ്നം ആക്കുമായിരുന്നു. അതിനായി 177 AD വരെ കാത്തിരിക്കേണ്ടി വന്നു. ഒരു തെളിവ് പോലും, ഈ രണ്ടാം നൂറ്റാണ്ടിനു മുന്നേ ഉണ്ടായിരുന്നില്ലല്ലോ! സമകാലീന ചരിത്രം ആയ സുവിശേഷങ്ങള്‍ ചരിത്രമായി വിശ്വസിക്കാത്തവര്‍, 150 വര്ഷം കഴിഞ്ഞു ക്രൈസ്തവ വിരോധികള്‍ എഴുതിയതാണ് ചരിത്ര രേഖ എന്ന് പറയുമ്പോള്‍, സഹതാപ്പിക്കാതെ എന്ത് പറയാന്‍.


#ZM
------------------------------------------------------------------------------------------------------------------
കൂടുതല്‍ വായനക്ക് റഫറന്‍സ് വെക്കാനും:
------------------------------------------------------------------------------------------------------------------
🔹 റോമന്‍ ചരിത്രകാരന്‍:

Cornelius Tacitus (c.55-c.117 A.D.) was a Roman historian who wrote about events in Rome and Great Britain from 15-70 A.D. By his contemptuous tone, he certainly was no friend of Christianity. In Annals 15:44 he wrote: "…But all human efforts, all the lavish gifts of the emperor, and the propitiations of the gods, did not banish the sinister belief that the conflagration [fire of Rome] was the result of an order [of the Emperor]. Consequently, to get rid of the report, Nero fastened the guilt and inflicted the most exquisite tortures on a class hated for their abominations, called Christians by the populace. Christus, from whom the name had its origin, suffered the extreme penalty during the reign of Tiberius at the hands of one of our procurators, Pontius Pilatus, and a most mischievous superstition, thus checked for the moment, again broke out not only in Judaea, the first source of the evil, but even in Rome, where all things hideous and shameful from every part of the world find their centre and become popular. Accordingly, an arrest was first made of all who pleaded guilty; then, upon their information, an immense multitude was convicted, not so much of the crime of firing the city, as of hatred against mankind. Mockery of every sort was added to their deaths. Covered with the skins of beasts, they were torn by dogs and perished, or were nailed to crosses, or were doomed to the flames and burnt, to serve as a nightly illumination, when daylight had expired…."

Tacitus in Histories book 5 also discusses in detail how various Roman legions, the 5th, 10th, 15th, 12th and some men from the 18th and 3rd put down the revolt in Judea and destroyed Jerusalem.

Quotes of Tacitus are takes from The Annals and The Histories by P. Cornelius Tacitus, Encyclopedia Britannica, Inc. 1952.

🔹 ക്രൂശീകരണ സമയത്തുണ്ടായ അനേകം അത്ഭുതങ്ങള്‍:

Phlegon was a Greek writer from Caria and freed slave of the Emperor Hadrian. He wrote soon after 137 A.D. that in the fourth year of the 202nd Olympiad [33 A.D.] there was "the greatest eclipse of the sun" and that "it became night in the sixth hour of the day [12:00 noon] so that stars even appeared in the heavens. There was a great earthquake in Bithynia, and many things were overturned in Nicea." (quoted from The Case for Christ p.111.) The entire quote according to The Baker Encyclopedia of Christian Apologetics p.384 is: "Jesus, while alive, was of no assistance to himself, but that he arose after death and exhibited the marks of his punishment, and showed how his hands had been pierced by nails" and later "the eclipse in the time of Tiberius Caesar, in who reign Jesus appears to have been crucified, and the great earthquake which then took place" both in Origen Against Celsus book 2 ch.33 p.455 in the Ante-Nicene Fathers volume 4 and Julius Africanus Events in Persia ch.18 p.136. See also Origen Against Celsus book 2 ch.59 p.455

🔹 തലേസ് പലസ്തീനിയന്‍ ചരിത്രകാരന്‍.

Thales (or Thallus) was a Palestinian historian referenced by Julius Africanus (writing 232-245 A.D.) Julius says about the darkness at the time of Christ, "This darkness Thallus, in the third book of his History, calls, as appears to me without reason, an eclipse of the sun." (quoted from The Ante-Nicene Fathers volume 6 fragment 18 p.136.) The context is Julius discussing how the time from Artaxerxes’ decree to Christ’s crucifixion, fulfilled Daniel 9.

The Samaritan historian Thallus, not to be confused with the Greek philosopher Thales, was fairly well known. The following mention Thallus.

Justin Martyr’s Hortatory Address to the Greeks ch.9 p.277 mentions Thallus, Philo, Josephus, and others.

Theophilus to Autolycus ch.29 p.120 mentions Thallus, as well as the earlier Chaldean historian Berosus on p.121.

The Octavius of Minucius Felix ch.22 p.186

Tertullian’s Apology ch.19 p.33 mentions Thallus and Josephus.

Julius Africanus fragment 18 p.136.

🔹 ആദികാല സുറിയാനി എഴുത്തുകാര്‍:

Mara Bar-Serapion was an ordinary Syrian man who wrote a letter to his son, Serapion, sometime after 73 A.D. He encourages him to emulate the wise men of history who died for what they believed in, such as Socrates, Pythagoras, and the wise King the Jews executed. This document is in the British Museum, and F.F. Bruce mentions this in The New Testament Documents : Are They Reliable.

🔹 യഹൂദ പണ്ഡിതന്‍:

Josephus was a Jewish scholar, born 37/38 A.D., who wrote positively about Christ. There are two versions of this passage; the shorter 10th century Arabic and the longer Latin. The briefer Arabic version is generally thought to be the more correct one. But whichever version is correct, this is a testimony of the existence and crucifixion of Christ. See the next question for more discussion on this.

🔹 രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്കുകാരന്‍

Lucian of Samosata, (also called Lucian the Greek) second century satirist, wrote about Christ, "…the man who was crucified in Palestine because he introduced this new cult into the world….Furthermore, their first lawgiver persuaded them that they were all brothers one of another after they have transgressed once for all by denying the Greek gods and by worshipping that crucified sophist himself and living under his laws." (The Passing Peregrinus -also called The Death of Peregrine 11-13) (quoted from Evidence That Demands a Verdict vol. 1 p.82.)

🔹 ക്രൈസ്തവ പുരോഹിതന്‍:

Clement of Rome was a Christian bishop who wrote to the Corinthian church, basically asking them why they were not obeying what Paul wrote 50 years earlier. Clement’s letter was written in 97/98 A.D..

🔹 രണ്ടാം നൂറ്റാണ്ടില്‍ ഉള്ള റോമന്‍ പ്രവശ്യാ ഗോവെര്‍ണോര്‍:

യേശു ദൈവമാണ് എന്ന് വിശ്വസ്ചിരുന്നവരെ ഉന്മൂലനം ചെയ്യുന്ന ഭാഗം.

Pliny the Younger was a governor of Bithynia who killed many Christians for their faith. He wrote Emperor Trajan in 112 A.D. asking if he should continue to kill the men, women, and children simply for not worshipping a statue of the Emperor. Pliny says of Christians, "they affirmed, however, that the whole of their guilt, or their error, was, that they were in the habit of meeting on a certain fixed day before it was light, when they sang in alternate verse a hymn to Christ as to a god, and bound themselves to a solemn oath, not to any wicked deeds, but never to commit any fraud, theft, adultery, never to falsify their word, not to deny a trust when they should be called upon to deliver it up. Epistles 10.96. (quoted from Evidence that Demands a Verdict vol. 1 p.83.) Besides this, Pliny also gives us information on the Essenes.

🔹 പപ്പിയാസ് എന്ന പുരോഹിതന്‍:

Papias was another bishop who was a disciple of John the apostle. He wrote many volumes, somewhere between 110 to 130 A.D. Unfortunately his writings have been lost, except for a short description by Eusebius of Caesarea (writing around 325 A.D.) Eusebius tells us that among other things, Papias says that the Gospel of Matthew was first written in Hebrew, Mark was the interpreter of Peter, and that Papias taught premillennialism. (Eusebius was an amillennialist.)

Ignatius was a disciple of John the Apostle. He wrote letters to many churches, and died either 107 or 116 A.D. under Emperor Trajan.

Polycarp bishop of Smyrna, was a Christian martyr and disciple of Ignatius who spoke of Christ. He died c.163 A.D.

🔹 ഇരെനയൂസ് എന്ന പുരോഹിതന്‍:

Irenaeus, bishop of Lyon (in France), was a disciple of Polycarp, and a martyr who lived from 120/140-202 A.D. He wrote a long work against heresies of this time from 182-188 A.D..

🔹 പന്ത്രണ്ടു അപ്പോസ്റൊലരുടെ പഠിപ്പിക്കലുകള്‍, രണ്ടാം നൂറ്റാണ്ടിന്റെ തുടക്കം:

The Didache (or Teaching of the Twelve Apostles) was an anonymous church manual, of uncertain date, probably written before 125 A.D.

🔹 മറ്റൊരു greek തത്വ ചിന്തകന്.‍

Justin Martyr was a Greek philosopher who was born either 110 or 114 A.D. He converted around 138 and according to Him his First Apology was 150 years after Christ was born. In his first and second apologies, and his Dialogue with Trypho the Jew, Justin he talks of Jesus being God. The Chronicon Paschale tells us he was martyred for his faith in 165 A.D.

Suetonius, the Roman historian and court official who wrote about 120 A.D., says "As the Jews were making constant disturbances at the instigation of Chrestus (another spelling of Christus, i.e. Christ], he expelled them from Rome. Life of Claudius 25.4 (Quoted from Evidence that Demands a Verdict volume 1 p.83.)

🔹 മറ്റു ചിലത്:

Theophilus, bishop of Antioch was the first writer we know of to use a Greek term to mean Trinity (Triad) in To Autolycus book 2 ch.15 p.101. He wrote between 168 and 181/188 A.D.

Clement of Alexandria, not to be confused with the earlier Clement of Rome, lived from 193-217/220 A.D. He wrote extensively, including a hymn to Christ and a major work called The Miscellanies.

Hippolytus wrote from 225-235/6 A.D. and wrote The Refutation of All Heresies. Hippolytus was a disciple of Irenaeus.

The Shepherd of Hermas was an anonymous Christian work written about 160 A.D.

Athenagoras wrote to the Roman emperor a defense of Christianity about 177 A.D.

Aristides of Athens and Quadratus are also known to have written apologies defending Christianity, but we only have some of their writings preserved.

Comments

Popular posts from this blog

ഹദീസുകള്‍ മലയാളത്തില്‍ (തര്‍ജ്ജമീകരിച്ചതും, പലയിടത്തും നിന്ന് സംഭരിച്ചതും)

ഖുറാനില്‍ പോലും ഇല്ലാത്ത മുഹമ്മദ്‌!

നബി എന്ന പീഡകന്‍