"മുഹമ്മദ് തന്റെ മകന്റെ ഭാര്യയെ വിവാഹം കഴിച്ചു" എന്ന് അവര് പറഞ്ഞു (തഫ്സീര് അല്-ജലലൈന് - പേജ് 477)
സൈദ് മകന്‍ ആണെന്ന് ആണയിടുന്നു. |
ആരായിരുന്നു സൈദ് ?
സാദ് അല്‍-മാദില്‍ നിന്നും ഇങ്ങനെ വായിക്കാം:-
∰ മുഹമ്മദിന്റെ ഭാര്യയായ ഖദീജയുടെ അടിമയായിരുന്നു സൈദ്. ഖദീജ അയാളെ മുഹമ്മദിന് നല്കിയിരുന്നു. അവന്റെ അച്ഛനും അമ്മാവനും മുഹമ്മദിന്റെ അടുക്കല് ബാലനെ സ്വതന്ട്രനക്കുവനുള്ള മോചനദ്രവ്യം കൊണ്ട് വന്നു. അന്നേരം അല്ലാഹുവിന്റെ റസൂല് ആരാഞ്ഞു "നിങ്ങള്ക്ക് മറ്റെന്തെങ്കിലും ചോദിച്ചു കൂടെ?" ... ( ചുരുക്കം: അന്നേരം സൈദിനോട് ആരായുകയും സൈദ് മുഹമ്മദിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കേട്ട് കുപിതരായ അവന്റെ പിതാവും അമ്മാവനും, നീ അടിമത്വം ആണോ സ്വന്ത്ര്യതിനെക്കളും കുടുംബത്തെക്കളും മുന്നില് വെക്കുനത് എന്ന് ചോദിച്ചതിനു മറുപടിയായി ) സൈദ് പറഞ്ഞു: "അതെ. ഈ മനുഷ്യനില് ഞാൻ ചിലത് കാണുന്നു, ഇദ്ദേഹത്തിനു മുകളില് ഞാന് മറ്റാരെയും തിരഞ്ഞെടുക്കുകയില്ല." ഇതറിഞ്ഞ അല്ലാഹുവിന്റെ റസൂല്, അവനെ ഹിജര് ഇസ്മായീല് ( കബ്ബയുടെ മുന്നിലുള്ള പ്രധാന പ്രഖ്യാപനങ്ങളും സത്യങ്ങളും ചെയ്യുന്ന സ്ഥലം) ഇല് കൊണ്ട് ചെല്ലുകയും എന്നിട്ട് പറഞ്ഞു: "സൈദ് എന്റെ മകന് ആണെന്ന് സാക്ഷികളാകുവാന് നിങ്ങളെ വിളിക്കുന്നു. ഞാന് അവന്റെ അവകാശിയും അവന് എന്റെ അവകാശിയും ഇനിയാകുന്നു." . ഇത് കേട്ടു സന്തോഷിച്ചു അവന്റെ പിതാവും അമ്മാവനും അവിടെ നിന്നും പൊയി. അന്നുമുതല് സൈദ് ബിന് മുഹമ്മദ് (മുഹമ്മദിന്റെ മകന്) എന്നാണ് ഇസ്ലാം വരുന്ന വരെയും കൂടെ ഈ ആയ വെളിവാക്കപ്പെടുന്ന വരെയും വിളിക്കപ്പെട്ടിരുന്നത്. ... "നിങ്ങള് അവരെ ( ദത്തുപുത്രന്മാരെ ) അവരുടെ പിതാക്കളിലേക്ക് ചേര്ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല് ഏറ്റവും നീതിപൂര്വ്വകമായിട്ടുള്ളത്. (33.5)[ സാദ് -അല്മാദ് പേജ് 259.]
∰
∰ "സൈദിന് മുമ്പ് ഇസ്ലാം സ്വീകരിച്ച ആരെയും ഞങ്ങൾക്കറിയില്ല" - സാദ് -അല്മാദ് പേജ് 260;
ശേഷം:
∰ "ആളുകള് സൈദ് ബിന് മുഹമ്മദ് എന്നാണ് വിളിച്ചിരുന്നത്" - ടാസ്ഫീര് ഇബ്ന് അബ്ബാസ് പേജ്:474
സൈദ് ബിന് മുഹമ്മദ് അല്ലാഹുവിന്റെ റസൂല്‍ ആയ മുഹമ്മദിന്റെ മകന്‍. ആദ്യത്തെ മുസ്ലിം, മുഹമ്മദിന്റെ മകന്‍ എന്നൊക്കെ ശീര്‍ഷകം ഉള്ള സൈദ്; ഇസ്ലാമിക ലോകത്ത് ചില്ലറക്കാരന്‍ ആണോ? ഇസ്ലാം വരുന്നതിനും വളരെ മുന്നേ തന്നെ മുഹമ്മദിന്റെ അടിമത്വം മതി തനിക്കു എന്ന് അറിയിച്ചവനെ മകന്‍ ആണെന്ന് നാട്ടുകാരുടെ മുന്നിലും അവന്റെ കുടുംബങ്ങങ്ങളുടെ മുന്നിലും മുഹമ്മദ് എടുത്തു കാട്ടി. തന്റെ ഇനിയുള്ള അവകാശിയാണ് എന്ന് ആണയിട്ടിട്ടുള്ളവന്റെ ഭാര്യയായ സൈനബയെ പിന്നീട് വിവാഹം കഴിക്കേണ്ട ദുരാഗ്രഹം വരുന്നവരെ ഇതൊന്നും ഇതട്ടിമറിക്കേണ്ടി വന്നില്ല, മകന്‍ എന്ന് തന്നെയായിരുന്നു ഏവരും, എന്തിനു മുഹമ്മദ് പോലും കരുതിയിരുന്നത് (അല്ലെ?).
ഹദീസ് പ്രകാരവും മകന്‍:
∰ ഖുർആൻ വാക്യം വെളിപ്പെടുന്നതുവരെ സൈദ് ബിൻ മുഹമ്മദ് എന്നല്ലാതെ അല്ലാഹുവിന്റെ അപ്പോസ്തലന്റെ സ്വതന്ത്ര അടിമയായി ഞങ്ങൾ സൈദ് ബിൻ ഹരിതയെ വിളിച്ചിരുന്നില്ല: "നിങ്ങള് അവരെ ( ദത്തുപുത്രന്മാരെ ) അവരുടെ പിതാക്കളിലേക്ക് ചേര്ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല് ഏറ്റവും നീതിപൂര്വ്വകമായിട്ടുള്ളത്. (33.5)" (സഹിഹ് അല്-ബുഖാരി വോള് 6 ബുക്ക് 60 നമ്പര് 305)
ഈ അയത്തിറങ്ങി, ഉടന്‍ സൈദിന് അവന്റെ മകന്‍ എന്ന പദവി പോകുന്നു, അവന്റെ ഭാര്യയെ ഉപേക്ഷിക്കേണ്ടി വരുന്നു (മുഹമദിനു വേണ്ടി എന്തും ത്യജിക്കും എന്ന് അവന്‍ ആദ്യമേ അറിയിച്ചിരുന്നല്ലോ.) എന്നാലും അവിടെ ഒരു പ്രശ്നം ഉണ്ട്, സൈനബയെ സ്വന്തം ആക്കുമ്പോള്‍ നാട്ടിലുള്ളവര്‍ അന്നത്തെ അറബി സമൂഹം മോശം പറയും. അതായതു ആ നാട്ടില്‍ ഉള്ളവരുടെ ധാര്‍മിക ബോധത്തില്‍ ഇത് മ്ലെച്ചതയാണ്.
∰ "മുഹമ്മദ് തന്റെ മകന്റെ ഭാര്യയെ വിവാഹം കഴിച്ചു" എന്ന് അവര് പറഞ്ഞു (തഫ്സീര് അല്-ജലലൈന് - പേജ് 477). ∰
എങ്കില്‍ അവര്‍ സാമൂഹികമായി ഇതിലും ഉന്നതിയില്‍ തന്നെയായിരുന്നു എന്നു നമുക്ക് ഉറപ്പിക്കാം. അതിനെ പ്രതിരോധിക്കാന്‍ ആയത്തില്‍ ഇങ്ങനെ കൂടി പറഞ്ഞു വെച്ചു "ഖുര്‍ആന്‍ 33:37.......അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു......"; താഴെ ഹിസ്റ്ററി ഓഫ് തബരിയില്‍ നിന്നും:
തബരിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കാണാം:
∰ അല്ലാഹുവിന്റെ പ്രവാചകന് സൈദിനെ (സൈദ് ബിന് മുഹമ്മദ് ) കാണായ്കയാല് അവനെ തേടി അവന്റെ വീട്ടില് വരികയുണ്ടായി. അവന്റെ പുരയിടത്തില് വന്നെങ്കിലും അവനെ കാണായ്കയാല്, അല്ലാഹുവിന്റെ പ്രവാചകന് "സൈദ് എവിടെ ?" എന്ന് ആരാഞ്ഞു. സൈനബ് ബിനറ് ജലിഷ് അദ്ധേഹത്തെ എതിരേല്ക്കാനായി എഴുന്നേറ്റു. എന്നാല് അവള് വെറും അടിവസ്ത്രം മാത്രം ധരിച്ചിരുന്നതിനാല്, അല്ലാഹുവിന്റെ പ്രവാചകന് പുറം തിരിഞ്ഞു നിന്നു. അവള് പറഞ്ഞു: "അദേഹം ഇവിടെ ഇല്ല, അല്ലഹുവിന്റെ പ്രവച്ചകരരെ, അകത്തേക്ക് വന്നാലും, താങ്കള് എനിക്കു പിതാവിന്റെയും മാതാവിനെയും പോലെ പ്രയപ്പെട്ടവനാണ്." എന്നാല് അല്ലാഹുവിന്റെ പ്രവാചകന് അകത്തേക്ക് ചെല്ലാന് വിസ്സമ്മതിച്ചു............. അദ്ദേഹം ഉറക്കെ പറഞ്ഞു: "സർവശക്തനായ ദൈവത്തിന് മഹത്വം! ഹൃദയങ്ങളെ കീഴ്മേല് മറിക്കുന്ന ദൈവത്തിനു മഹത്വം!"......... (സൈദ് വന്നപ്പോള് ഈ കാര്യം സൈനബ് അറിയിക്കുകയുണ്ടായി) ....... സൈദ് അല്ലാഹുവിന്റെ പ്രവാചകന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു : "അല്ലാഹുവിന്റെ പ്രവാചകരരെ, താങ്കള് എന്റെ ഭവനത്തില് വന്നെന്നു അറിഞ്ഞു. എന്ത് കൊണ്ട് അകത്തു കയറിയില്ല, താങ്കള് എന്റെ പിതാവിനെയും മാതാവിനെയും പോലെതന്നെ പ്രിയപ്പെട്ടവനല്ലോ?. അല്ലാഹുവിന്റെ പ്രവാചകരരെ, സൈനബ് താങ്കളുടെ മതിപ്പില് ആവേശഭരിതയാണെന്ന് കരുതുന്നു ആയതിനാല്, ഞാന് അവളെ ഉപേക്ഷിക്കാം. ". എന്നാല് "നിന്റെ ഭാര്യയെ നീ വെച്ച് കൊള്‍ക." എന്ന് അല്ലാഹുവിന്റെ പ്രവാചകന് പറഞ്ഞു........... ഒരുവേളയില് അല്ലാഹുവിന്റെ പ്രവാചകന് ആയിഷയും ആയി സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്തു, അദ്ദേഹത്തിനു മോഹാലസ്യം ഉണ്ടായി. അതില് നിന്നും എഴുന്നേറ്റപ്പോള് അദ്ദേഹം ചിരിചു കൊണ്ട് പറഞ്ഞു : "ആരാണ് അള്ളാഹു അവളെ എനിക്ക് നിഖാഹു ചെയ്തു തന്നു എന്ന സദ് വാര്ത്ത അറിയിക്കുവാനായി അവളുടെ അടുത്ത് ചെല്ലുക?" (തബാരി വോള് VIII:പേജ് 2-3) ∰
മുഹമ്മദിനെ പിതാവായി കണ്ട ദമ്പതികളുടെ അവസ്ഥ. ആ സൈദ് തന്നെയാണ് അല്ലാഹുവിന്റെ സദ്-വാര്‍ത്തയായി സൈനബയുടെ അടുത്ത് വരുന്നത്. അത്ര രസത്തോടെയല്ല ഇവിടെ മൊഴി ചൊല്ലാന്‍ പോകുന്നത്. ഇബ്ന്‍-കതിര്‍ ഇല്‍ പറയുന്നത് കാണാം:
∰ "ഞാന് അവളെ കണ്ടനേരം, അല്ലാഹുവിന്റെ പ്രവാചകരു അവളെ പറ്റി പരാമര്ച്ചിരുന്നതിനാല്, ഞാന് വികാരാധീനനായി എനിക്കവളെ നോക്കാന് പോലും സാധിച്ചില്ല. ആയതിനാല് പിന്വാങ്ങി പുറം തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു "സയനാബ്, സന്തോഷിക്കൂ! ദൈവത്തിന്റെ റസൂൽ (സാസ്) നിന്നെ(വിവാഹത്തിനായി) പരാമര്ശിച്ചിരിക്കുന്നു .".... (ഇബ്ന് കതിര് സിറാ അല് നവാബിയ പേജ് 199)
∰ യൂനസ്സില് നിന്നും.... ഒരു ദിവസം അല്ലാഹുവിന്റെ പ്രവാചകന് സൈദിനെ അന്വേഷിച്ചു അവന്റെ വീട്ടില് ചെന്നു. ശിരോവസ്ത്രം കൊണ്ട് വാതിൽ മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ വിവസ്ത്ര ആയി ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു സൈദിന്റെ മനസ്സില് സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി.(തബാരി വോള് VIII:പേജ് 4)
∰ അങ്ങനെ പ്രവാചകന് അവളെ (സൈനബ്) സൈദ് നു വിവാഹം ചെയ്തു കൊടുത്തു. പിന്നീടു ഒരു സന്ദര്ഭത്തില് അവളെ പ്രവാചകന് ദര്ശിക്കുകയും അവളോട് അനുരാഗം തോന്നുകയും ചെയ്തു, അതിനു ശേഷം (ഇത് മനസ്സിലാക്കിയപ്പോള്) സൈദിന് അവളോടുള്ള വികാരം നഷ്ടപ്പെട്ടു, തന്മൂലം പ്രവാചകനോട് അറിയിച്ചു, "ഞാന് അവളെ ഉപേക്ഷിക്കാന് ആഗ്രഹിക്കുന്നു.". എന്നാല് പ്രവാചകന് അരുളി, "അവളെ നീ തന്നെ വെച്ചേക്കുക." .... (തസ്ഫീര് അല്-ജലലൈന് 33:36 പേജ് : 482)
എന്നാല്‍ ഇന്നുള്ള ദാവാ പ്രവര്‍ത്തകര്‍ ഇതു വലിയ പുണ്യകര്‍മം ആയിട്ടാണ് കൊണ്ടാടുന്നത്. ഒരു ഉധാഹര്ണം, മദൌദി തസ്ഫീരില്‍ ഇതിനെ ന്യായീകരിക്കുന്നത് കാണുക നര്‍മ്മത്തിന് വകയുണ്ട് :
---------------------------------------------------
...അതും ഒരുപിടി മുസ്‌ലിംകളൊഴിച്ചുള്ള അറബികളഖിലം തന്നോട് കടുത്ത വിദ്വേഷം പുലര്‍ത്തുന്ന സാഹചര്യത്തില്‍- അവിടത്തേക്ക് നല്ലവണ്ണം അറിയാമായിരുന്നു. അതുകൊണ്ട് ആ കഠിനമായ പരീക്ഷണത്തെ നേരിടാന്‍ അവിടുന്ന് അറച്ചുനിന്നു..... ... 'താങ്കള്‍ ജനത്തെ ഭയപ്പെടുന്നു; ഭയപ്പെടാന്‍ ഏറ്റം അര്‍ഹനായിട്ടുള്ളത് അല്ലാഹുവായിരിക്കെ' എന്ന വാക്യം ഈ ആശയമാണ് വ്യക്തമാക്കുന്നത്. ഇമാം സൈനുല്‍ ആബിദീന്‍ അലിയ്യുബ്‌നു ഹുസൈനുംN1112 ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ''സൈനബ് താങ്കളുടെ പത്‌നിമാരില്‍ ഉള്‍പ്പെടുന്നവളാണെന്ന് അല്ലാഹു നേരത്തേതന്നെ നബി(സ)യെ അറിയിച്ചിട്ടുണ്ടായിരുന്നു. ..... source: ലിക് (http://www.thafheem.net/thafheem/M/33/37)
മുഹമ്മദിന്റെ താത്പര്യപ്രകരമല്ല, അള്ളാഹു മുഹമമദിന്റെ ഭാര്യയായി ആദ്യമേ നിശ്ചയിചിട്ടുള്ളവള്‍ ആണ് സൈനബ എന്നതിനാലും, അല്ലാഹുവിനെ മാത്രമാണ് അല്ലാതെ ധാര്‍മ്മിക ബോധത്തെയോ ആ സമൂഹം പറയുനതിനെയോ ഭയക്കേണ്ട എന്ന, അല്ലാഹുവിന്റെ പരീക്ഷണം വിജയിക്കുകയായിരുന്നു എന്നത്രേ മുഹമ്മദ് മകന്റെ ഭാര്യയെ കെട്ടി എന്നതിനു കൊണ്ട് വരുന്ന ന്യായീകരണം.
▶ആദ്യത്തെത്) ; അല്ലാഹുവിന്റെ പരീക്ഷണം ആയിരുന്നത്രെ സുന്ദരിയായ മറ്റൊരുവന്റെ അല്ല മകന്റെ ഭാര്യയെ കെട്ടുക എന്നത്. ഇത്ര കട്ടിയുള്ള പരീക്ഷണം വേറെ ലോകത്താരും ചെയ്തുകാണില്ല. ഇബ്രാഹിമിനോട് മകനെ ബലികൊടുക്കാന് പറഞ്ഞു, അതവന് പ്രാണനെ പോലെ സ്നേഹിക്കുന്ന സ്വന്തം മകനെ (ഖുറാന് 37:102-103, എന്നാല് അല്ലാഹുവിനെ തിരിച്ചു പരീക്ഷിച്ച് ഇബ്രാഹിം മണ്ടനാക്കി, അത് പിന്നീടു പറയാം). പ്രളയം കൊണ്ട് (23:30) , മാന്ത്രിക വിദ്യകൊണ്ടുള്ള (2:102), കഠിനമായ ശിക്ഷകള് ആയി പരീക്ഷണം (8:25), പക്ഷെ എവിടെയും, ഒരു സുന്ദരിയായ പെണ്ണിനെ കെട്ടി പരീക്ഷിക്കുകയാണ് എന്ന് പറയുന്നത് കാണാന് ഇല്ല. കൂടെ എത്രത്തോളം പുച്ഛം അര്ഹിക്കുന്നു ഈ പരീക്ഷണം നടത്തുന്ന ദൈവം എന്നതാണ് ഇവിടെ മുഖ്യം. മറ്റൊന്ന് കൂടി, 21:35 "ഒരു പരീക്ഷണം എന്ന നിലയില് തിന്മ നല്കിക്കൊണ്ടും നന്മ നല്കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. " പ്രകാരം, നന്മ നല്കിയ പരീക്ഷയായി തോന്നുന്നില്ല. കാരണം മറ്റൊരുവന്റെ ഭാര്യയെ കെട്ടുന്നത് അത്ര നന്മയുള്ള പരീക്ഷണം അല്ല. ഇനി മകന്റെ ഭാര്യാ മകളുടെ സ്ഥാനത്താണ്, എങ്കില് മൊഴി ചൊല്ലിയയവളെ മറ്റാരെയും കെട്ടിക്കാന് കിട്ടാത്തത് കൊണ്ടാണോ ഈ തിന്മ പരീക്ഷയെടുത്തത് ? ഇതൊരു പരീക്ഷയാണെന്ന് മറ്റെവിടെയും കാണുന്നും ഇല്ല.
മുഹമ്മദിന്റെ മോഹം തന്നെയല്ലേ, പരീക്ഷണം അല്ല എന്ന് ഹദീസ്. നോക്കാം:
'അനസ് നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ് അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ് പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു) സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 89 (1428)
മൊഴി ചൊല്ലേണ്ട താമസം , അവളുടെ അനുവാദം പോലുമില്ലാതെ അവളെ പരിഗ്രഹിച്ചു. ഇതില്‍ നിന്നും മനസ്സിലാക്കുന്നത്, മേല്‍ പറഞ്ഞ പോലെ മനസ്സില്ലാമനസ്സോടെ മ്ലെചാത നിറഞ്ഞ തിന്മ പരീക്ഷണത്തില്‍ പെട്ടതല്ല, തുബരിയിലും അല്‍-ജലലൈന്‍ തസ്ഫീരുകളിലും അറിയിച്ചപോലെ, സൈനബയെ കണ്ടു മോഹിച്ചതാണ് എന്ന് അസ്സന്നിഗ്ദ്ധമായി തെളിയുന്നു.
▶ രണ്ടാമത്; അള്ളാഹു ആദ്യമേ മുഹമ്മദിന്റെ വധൂ ലിസ്റ്റില് സൈനബ ഉണ്ടെന്നു അറിയിച്ചിരുന്നു എന്നാണല്ലോ വാദം, എങ്കില് സൈനബയെ എന്തിനു സൈദിന് കെട്ടിച്ചു കൊടുത്തു?
എങ്കില്‍ ഭാവി അറിയില്ലായിരുന്നു, അല്ലാഹുവിന്റെ കിത്താബില്‍ ആ പേര്‍ അന്നേരം ഇല്ലായിരുന്നു. ആ മുകളില്‍ പറഞ്ഞ അലാഹുവിന്റെ ലിസ്റ്റ്, സൈദിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്ന വരെ അറിയില്ലയിരുന്നു ( അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.)
▶ മൂന്നാമത്; അതിപ്രധനമായി, മകന് എന്ന് നാട്ടില് ഉള്ളവരുടെ മുന്നില് ആണയിട്ടതു എന്തിനു? തന്മൂലം, സ്വര്ഗ്ഗത്തില് ലോകാരംഭത്തിന് മുന്നേ എഴുതപ്പെട്ട ഈ കിത്താബില്, ഈ വിവരങ്ങള് ഉണ്ടെങ്കില്, തീര്ച്ചയായും പ്രവചിക്കാനും, ഭാവിയും കാണുന്ന സ്വയം പ്രഖ്യാപിത പ്രവാചകന്, പറയും ആയിരുന്നല്ലോ, "ഇല്ല നിന്നെ മകന് ആയി എടുത്താല്, അള്ളാഹു വിന്റെ കിത്തബിലെ വധൂകള്ക്കിടയില് ഉള്ളവളെ ഞാന് നിഖാഹു കഴിക്കുന്ന മ്ലെച്ചത കഴുകിക്കളയാന് പറ്റാത്ത ഒന്നയിതീരും" എന്ന്. ആയത്ത് ഇറങ്ങുമ്പോള് അതിനവിശ്യം വന്നിരുന്നു, അത്രയേ ഉള്ളു കാര്യം.
▶ നാലാമത്; സൈനബും സൈദും തന്റെ പിതാവിനെ പോലെ കണ്ടിരുന്ന മുഹമ്മദ് ,
"താങ്കള്‍ എന്റെ പിതാവിനെയും മാതാവിനെയും പോലെതന്നെ പ്രിയപ്പെട്ടവനല്ലോ" (തബാരി വോള് VIII:പേജ് 2-3),
തന്റെ മകന്റെ ഭാര്യയെ, മകളുടെ സ്ഥാനത്തുള്ളവളെ എന്ത് രീതിയിലുള്ള പരീക്ഷണം ആണെന്നു പറഞ്ഞാലും, അത് അറപ്പുളവാക്കുന്ന മ്ലെച്ചതയാണ്.
ഇവിടെയാണ് ഈ താഴെയുള്ള ആയത്തിന്റെ പ്രസക്തി; അല്ലാഹുവിന്റെ വചനം, ആദിമുതല്‍ മാറിമറിയാതെ നില്‍ക്കുന്നതല്ല, അവസരത്തിനൊത്ത് മാറുന്നതാണ്. (Quran 2:106 വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; ) ഈ അവസരത്തിനൊത്ത് ശിഷ്യനും മാറിയാല്‍ എന്തെങ്കിലും പറയാനുണ്ടോ? ഇതാണോ നിങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള വാഗ്ദാനത്തിന്റെ ഉറപ്പു?
അടിക്കുറുപ്പ്:
ബൈബിളിലെ ദൈവം (അല്‍-ലാഹ്) ഉപേക്ഷണം വെറുക്കുന്നു:
മലാഖി 2:16 ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ .
മത്തായി 5:31 ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. 32 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
മത്തായി 5:27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
എന്നാല്‍ അള്ളാഹു പറയുന്നത് വ്യഭിചാരം ചെയ്യാനുള്ള അനുവാദമാണ്, തീര്‍ച്ചയായും ഓരോരുത്തര്‍ക്കും കിട്ടുന്ന quota:
അബു ഹുറൈറ നിവേദനം, അല്ലാഹുവിന്റെ പ്രവാചകന്‍ (സ) പറയുന്നത് : "തീര്‍ച്ചയായും, ഒരുവന്‍ ചെയ്യേണ്ടുന്ന വ്യഭിചാരത്തിന്റെ ഒരു പങ്കു അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്, ആവശ്യകതയാല്‍ അവന്‍ ചെയ്യുന്ന വ്യഭിചാരം. കാമാമുള്ള കണ്ണുകളാല്‍ ചെയ്യുന്ന വ്യഭിചാരം, വിശായസ്ക്തിയോടു കൂടെയുള്ള നാക്കിനാല്‍ ഉള്ള വ്യഭിചാരം, ഹൃദയത്താല്‍ ഉള്ള കൊതിയും ആഗ്രഹവും, അതുപോലെ തന്നെയുള്ള ചില ശരീരഭാഗങ്ങളാലുമുള്ളവയും. " (സഹിഹ് മുസ്ലിം ബുക്ക് 33 നമ്പര്‍ 6421-22)
വളരെ വ്യക്തമാണ് മുഹമ്മദ് ബൈബിളിലെ നിയമപ്രമണം അനുസരിച്ചില്ല കടക വിപരീതമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് എന്ന് മാത്രമല്ല മുഹമ്മദിന്റെ അള്ളാഹു അല്ല ബൈബിളില്‍ ഉള്ള അല്‍-ലാഹ് എന്ന് വളരെ വ്യക്തമായി ഇവിടെ തെളിയുന്നു. അല്ലെങ്കില്‍ മകളുടെ സ്ഥാനത്തുള്ള ഒരുവളെ ഭാര്യയായി അതും വിവാഹമോചനം ചെയ്യിച്ചിട്ട് കൊടുക്കാന്‍ അനുവദിക്കില്ലയിരുന്നു.
തെളിവുകള്‍:
Comments
Post a Comment