മുഹമ്മദിന്റെ ചരിത്രപരതയെ പറ്റി ചോദിച്ചാല് അക്കലഘട്ടങ്ങളില് നിന്നും എടുത്തു കാണിക്കാന് ഇല്ലാതെ മുഹമ്മദര് ഉടനെ ഖുറാന് പൊക്കി കൊണ്ട് വന്നു അതില് മുഹമ്മദിനെ പ്രതിപാദിച്ചിരിക്കുന്നു എന്ന് ആരോപിക്കും. എന്നാല് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, മുന്പേ പറഞ്ഞിട്ടുള്ളത് പോലെ, #ഖുര്ആന് എന്നൊന്ന് 8 ആം നൂറ്റാണ്ടിന്റെ പകുതിയോളം #ഇല്ല. അതൊരു #പുസ്തകം ആക്കുന്നത് പോലും 10 ആം നൂറ്റാണ്ടിനു ശേഷം ആണ് എന്നാണ് വെയ്പ്പ്. 14 ആം #നൂട്ടണ്ടില് ക്രോദീകരിച്ചു, പിന്നെയും നടന്നു ക്രോദീകരണം, 1924 ഇല് #കൈറോയില് നടന്നു ഒരു ക്രോദീകരണം പേരും ഇട്ടു #ഹാഫ്സ്. എങ്ങനെ ഹാഫ്സ് എന്ന് പേരിട്ടു എന്ന് ചോദിക്കരുത്, ഹാഫ്സ് ഉസ്മാന് കത്തിച്ചു കളഞ്ഞത് അല്ലെ? എങ്കില് ഉസ്മാനെ തള്ളി ഉസ്മാനി അടിമത്വത്തില് നിന്ന് മോചിതരാകാന് ഉള്ള ശ്രമം ആകാം. എന്തിനു 1985 ല് #സൌദിയില് നടന്നു പിന്നേം ഒരു ക്രോദീകരണം, #ഫഹദ് #ഖുര്ആന് എന്ന ഒരെണ്ണം അച്ചടിച്ചിറക്കി. 2, 270 അധികം വെത്യാസം "ടോപ്കപ്പി" മനുസ്ക്രിപ്ടില് നിന്ന് ഫഹദ് മുഷഫ്‌നു ഉണ്ട് എന്നാണ് കണ്ടു പിടിക്കപെട്ടിട്ടുള്ളത്.
#ടോപകാപ്പി #മാനുസ്ക്രിപ്റ്റ് (8 ആം നൂറ്റാണ്ട്) ആണ് 99% ഉണ്ടെന്നു അവകാശപ്പെടുന്ന ഏക ഖുര്ആന് മാനുസ്ക്രിപ്റ്റ്. എന്നാല് റൊപ്കാപി 70% മാത്രമേ ഉള്ളു എന്നും ബാക്കിയുള്ളവ മായ്ച്ചു കളയാന് ശ്രമിച്ചതിനാലോ വെള്ളം ഒഴിച്ചതിനാലോ മാഞ്ഞിരിക്കുന്നവയുമാണ്, കൂടാതെ വളരെ ശേഷം 7+10 (17) ഇല് അധികം ഫോളിയോസ് പിന്നീട് ഇവയില് എഴുതി ചേര്ത്തിട്ടുണ്ട് , എന്നെല്ലാം ഇന്ന് വെളിച്ചത്തു വന്ന സത്യങ്ങള് ആണ്. തുര്ക്കി #മാനുസ്ക്രിപ്റ്റ് വിദഗ്ധന് "ഡോ. #ടായ്യിര് അല്തികുലാക്ക്" തന്നെ സമ്മതിച്ചിട്ടുള്ളവയാണ് ഇതെല്ലാം. അവ ചില സ്പെല്ലിംഗ് മിസ്ടെക്ക് മാത്രം എന്ന് പറഞ്ഞു ആശ്വസിക്കുന്ന ഇസ്ലാമിക ലോകത്തെ ഇന്ന് നമ്മുക്ക് കാണാം. ചുരുക്കി പറഞ്ഞാല് ഈ കിത്താബിനു പ്രായം 1400 അല്ല നമ്മുടെ ഒക്കെ അനിയന്മാരുടെ പ്രായം പോലും ഇല്ല എന്ന് ഇവയെ പറ്റി പരിശോധിച്ചാല് ഏവനും മനസ്സിലാകും. #എങ്കില് അള്ളാഹു ആരായി, കൂടെ #വള്ളി #പുള്ളി #മാറ്റമില്ലാത്ത എന്ന #വ്യാജം പറയുന്ന #ഇവര് #ആരായി. ഇതാണ് #തക്കിയയുടെ ഒരു അസ്സല് ഉദാഹരണം.
അങ്ങനെ ആ 4,5,6,7,8,9, 10 ആം നൂറ്റാണ്ടുകളിലെ വാല് കഷ്ണങ്ങള് ആരെല്ലാമോ എവിടെയൊക്കെയോ എഴുതിവെച്ച പര്ച്ച്മെന്റ്സ് ആയവ, ഇന്ന് കാണുന്ന ഖുര്ആന് പോലെയല്ല വളരെ വെത്യസങ്ങളോട് കൂടിയ ഒന്നായിരുന്നു (7 പാരായണം എന്ന മുട്ടാപോക്ക് ഒന്നുമം അല്ല അതിന്റെയും ഒക്കെ മുകളില്) , അതും എന്ന് ആയിരക്കണക്കിന് തിരിമറികള് ചെയ്തു ചേര്ത്ത് വെച്ച് ഒരു പുസ്തകം ഉണ്ടാക്കി. ആ മനുസ്ക്രിപ്ടില് നടത്തിയിട്ടുള്ള തിരിമറികള് പലതും ഇന്ന് കയ്യോടെ പിടിച്ചു തെളിവ് സഹിതം കാണിക്കുന്ന 105 ഓലം പേജുകള് മാത്രം ഉള്ള "Corruptions of Early Quran Manuscripts By Dan Alan Brubaker" ന്റെ പുസ്തകത്തില് ഫോട്ടോകളും അത്ന്റെ ആധികാരിക റഫറന്സ് സഹിതം ലോകം കണ്ടു മനസ്സിലാക്കി. അനേക ഇന്റര്നെറ്റ് ദാവാ കടലാസ് പുലികള് കാണ്ഡം കാണ്ഡം പ്രസംഗിച്ചു പുസ്തകം ഇറക്കി അങ്ങനെ ഇസ്ലാമിക ലോകം ഇതിനെ പ്രതിരോധിക്കാന് ആകാതെ കുഴങ്ങുന്നതും ഈ ഇടെ നമ്മള് കാണുകയുണ്ടായി. അവസാനം ഇറങ്ങിയത് മേലെ നമ്മള് പരിചയപ്പെട്ട പുലിയായിരുന്ന്നു, ഡോ. ടായ്യിര് അല്തികുലാക്ക്" (Dr Tayyar Altikulac). ഇന്നുള്ള ഖുറാന് മനുസ്ക്രിപ്ടുകളെ കുറിച്ച് ആധികാരികമായി ഇസ്ലാമിക ലോകത്ത് നിന്ന് കൊണ്ട് പറയുന്ന രാജാവ് എന്ന് തന്നെ പറയാം. ആ അദ്ദേഹം ആണ്, അലന് ബ്രുബാകേര് എന്ന ഒരു phd ക്കാരന് എഴുതിയ 105 പേജ് മാത്രം ഉള്ള ഒരു കൊച്ചു പുസ്തകത്തിനു ഇസ്ലാമിക ലോകത്തെ ഇത്രയധികം പിടിച്ചു കുലുക്കാന് കെല്പ്പു ഉണ്ട് എന്ന് സമ്മതികുന്നതിനു തുല്യം ആയി ഈ പുള്ളിയുടെ Refutation എന്ന പുസ്തകം ഇറക്കി. രസം അവിടെയൊന്നും നില്ക്കില്ല, ആയത്തുകള് മുതല് പദങ്ങള് അക്ഷരങ്ങള് പുള്ളികള് വള്ളികള് വരെ കൂട്ടി ചേര്ത്തത് വെളുപ്പിക്കാന് രാജാവിന് പോലും സാധിച്ചിട്ടില്ല. വിഷയത്തിലേക്ക് വരാം. അങ്ങനെ മുന്പേ പറഞ്ഞത് പോലെ ഉസ്മാനി ഖുറാന് ഇത് വരെ കണ്ടുകിട്ടിയിട്ടില്ല എന്ന് മാത്രം അല്ല, യാസിര് ഖാദിയെ പോലെയുല് ഇസ്ലാമിക പണ്ഡിതര് സമ്മതിക്കുകയും ചെയ്തിട്ടുള്ളത് ആണ് ഖുറാന് സംരക്ഷണത്തില് പകപിഴകള് ഉണ്ട് എന്നുള്ള വസ്തുത. അതിനര്ത്ഥം, ചരിത്രപരത നോകിയാലും 8 ആം നൂറ്റാണ്ടില് എഴുതി തുടങ്ങിയ ടോപ്കപി മാനുസ്ക്രിപ്റ്റ് പോലും മുഹമ്മദ് എന്ന നാമം ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഇനിയും പഠനങ്ങള് ആവിശ്യം ആണ്. ആ ഖുറാനില് നിന്നാണ് മുഹമ്മദിന്റെ ചരിത്രപരത തെളിയിക്കാന് ദാവാ കുഞ്ഞുങ്ങള് ഈ 4 ആയത്തുകള് എടുത്തു കൊണ്ട് വരുന്നത്. ആ ആയത്തുകള് 3:144, 33.40, 47:2 , 48:29 ഇവയാണ്. അതിനുള്ള ലോജിക്കല്/തിയലോജിക്കള്/ട്രടിഷനുകള്/കാലഘട്ടത്തിലെ ഭാഷയിലെ അറിവുകള് വെച്ചു ഈ നാലേ നാല് വട്ടം മാത്രം പ്രതിപാദിച്ച ഈ പേര് ശെരിക്കും അവിടെ ചേരുമോ എന്ന് അവയോരോന്നായി നമ്മുക്ക് പരിശോധിക്കണം.
അതിനു മുന്നേ ആ കാലഘട്ടം അറിയണം, അന്നാട്ടില് അറബി കൃതികള് സുലഭാമാകുന്നതിനു മുന്നേയുള്ള സമയം അല്ലെങ്കില് സമൂഹംആശ്രയിച്ചിരുന്നത് സുറിയാനി കൃതികളിലും പൈത്രികങ്ങളിലും മാഷിഹയെ പറ്റിയുള്ള കീര്ത്തങ്ങളിലും സുവിശേശങ്ങളിലും കെട്ടു കഥകളിലും അപ്പോക്ര്ഫ്യകളിലും മറ്റും ജാതികളുടെ കഥകളിലും ആയിരുന്നു പ്രാബല്യത്തില്. യഹൂദര് ക്രൈസ്തവര് ഉണ്ടായിരുന്ന അറബിപ്രദേശങ്ങളില് ആളുകള് മഷിഹയെ പറ്റി ബോധാവാന്മാരയിരുന്നു എന്ന് അറിവുള്ളതാണല്ലോ. ഉദാഹരണം ആയി വരഖ് ഇബ്നു നൌഫല് എന്ന സുറിയാനി പാതിരിയാണ് മുഹമ്മദിന് സുവിശേഷം എന്തിനു ജിബ്രീല് എന്ന പേര് പോലും പരിചയപ്പെടുത്തിയത്. അതുപോലെ ആളുകള് മുഹമ്മദ് മറ്റൊരുവന്റെ കയ്യില് നിനും ഉള്ള കഥകള് അടിച്ചു മാറ്റുന്നു എന്ന് പറഞ്ഞപ്പോള് മുഹമ്മദു പറഞ്ഞത് "ആ ആളുടെ ഭാഷ അനറബിയാകുന്ന" (16:103 ) എന്നാണല്ലോ, അല്ലാതെ കൊണ്ടെന്റ്റ് അയാളുടെയല്ല എന്നല്ല. സുറിയാനി കഥകള് ആണ് മിക്കതും, യാസു (Yasoo) തൊട്ടിലില് സംസാരിച്ചു തുടങ്ങീ സുറിയാനി അപ്പോക്രൈഫകള് (Gospel of Thomas) മുതല് ഖുറാനില് പലതും അന്നാട്ടില് സുറിയാനിയില് ഉള്ള കൃതിയായ "ട്യസേട്ടരോണ്" (Diatessaron by Titan collection of gospels - written in second centuary AD in aramiac) നുമായി സാമ്യത പുലര്ത്തുന്നു. ലിപിപരന്ത്യരണത്തിനു ദുഷ്പേര് കേട്ട അറബി സാഹിത്യമായ ഈ കിത്താബു, ഹീബ്രു അറമിയ ഗ്രീക്ക് പദങ്ങള് തോന്നിയ പോലെ അറബി വല്ക്കരിച്ചു അര്ഥം നല്കുന്നത് ദര്ശിക്കാം. ഈസാ (ഈസൌസ് ഗ്രീക്ക്), മൂസാ (മോശാ ഹീബ്രു), ഇബ്രാഹിം (അബ്രഹാം ഹീബ്രു) തുടങ്ങിയവ ഉദാഹരണങ്ങള്. അറബി ക്രൈസ്തവര് പക്ഷെ യാസൂ എന്നാണ് അറബി ബൈബിളില് ഉപയോഗിക്കുന്നത്, അത് സുറിയാനിയുടെ ഒരു വകബെധം തന്നെയുമാണ്. എന്തിനു മുഹമ്മദ് എന്ന പേര് പോലും. ( ܝܫܘܥ Yešū‘) & ( محمد muhamd) -> സുറിയാനി അറിയാത്ത അറബി ആയ ഒരാള് അറബിയില് യാസു എന്ന് വായിക്കുന്നത് മുഹമദ് എന്ന് ആകാന് സാധ്യത ഉണ്ട് അത്ര സാമ്യം ആണ് ഈ പദങ്ങള് തമ്മില്. എങ്കില് മുഹമദ് എന്നുള്ള ഈ ആയത്തുകള് അങ്ങനെ തിരുമറി ചെയ്തു പിന്നീട് ചേര്ത്തത് ആണോ?
1) ഈസായ്ക്ക് പകരം മുഹമ്മദ്:-
3:144 മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന് മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്മാര് കഴിഞ്ഞുപോയിട്ടുണ്ട്.
5:75 മര്യമിന്റെ മകന് മസീഹ് ഒരു ദൂതന് മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര് കഴിഞ്ഞുപോയിട്ടുണ്ട്.
മുഹമ്മദിനെ ഖുറാനില് ചുരുക്കം ചിലയിടങ്ങളില് കുത്തികയറ്റിയതാണ് എന്ന് തെളിയിക്കുന്ന ഒന്നാണ് ഈ ആയത്തു. അതായതു പേര് മാത്രം മാറ്റി കൊണ്ടാണ് ഇതേ അറബി വാചകം (إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ) ആവര്തിക്കുന്നത്. അതില് മറ്റൊരു പ്രധാന വസ്തുത, രണ്ടും present tense ഇല് ആണ് പറഞ്ഞിരിക്കുന്നത്. ഈസാ കഴിഞ്ഞു പോയിരുന്നു എങ്കില് past tense ഇല് പറയണമായിരുന്നു. അതായതു ഈസ കഴിഞ്ഞുപോയിട്ടില്ല അവന് എന്നും ഉണ്ട്. അതെ വാചകം എടുത്തു മുഹമംദിനെ കയറ്റി വെക്കുകയും ചെയ്തു, ഇവിടെ. "മാ-ഇല്-മസ്സിഹ" എന്നും "മാ-മുഹമ്മദ് "; പദാനുപദം എടുത്താല് അവിടെ "Messia is not but" & "muhammad is not but" എന്നു കാണാം.
2) ഇതുപോലെ മറ്റൊരു ഉദാഹരണം ആണ് .. "Muhamamd was not a father of any" എന്നത്.
കാണാം [ما كان محمد أبا أحد من ر] ma-kna-muhamadun-aba-ahadun. തഷ്കീല് ഇല്ലാത്ത ഖുറാന് എടുത്താല് ma-kna "was not" എന്ന് ആണവിടെ വരുന്നത്. അതായത് present tense അല്ല, past tense ആണ്. കുത്തും കോമയും ഒക്കെ ചേര്ത്ത് തര്ജ്ജമകളില് ഈ തെറ്റുകള് ബോധപൂര്വം ഒഴിവാക്കുകയാണോ എന്ന് സംശയിക്കേണം. അതായത് ഇതും യാസൂവിനെ പറ്റി പറഞ്ഞ ഭാഗം തിരുത്തി അല്ലെങ്കില് അറബി വല്കരിച്ചു മുഹമംദ് എന്ന് കയറ്റിയതും ആകാം. കാരണം "യാസു"(യേശു) ആരുടേയും പിതാവ് ആയിട്ടില്ല, എന്നാല് അവന് മസ്സിഹയും പ്രവാചകരുടെ മുദ്രയും ആണ്. മുഹമ്മദ്നു മക്കള് ജനിചിടുണ്ട്, ഫാത്തിമയുടെയും, അലിയുടെയും ഒക്കെ പിതാവിന്റെ സ്ഥാനത്തു തന്നെയായിരുന്നു മുഹമ്മദ് , കൂടതെ സൈദ് ബിന് മുഹമ്മംദിനെ കേള്ക്കാത്തവര് ഇസ്ലാമിക പാരമ്പര്യ പ്രകാരം ഉണ്ടാക്കില്ല. എങ്കില് ഈ ആയത്ത് മുഹമ്മദിനെ പറ്റി എന്ന് പറയുന്നത് സ്വയം അവര് കുഴി തോണ്ടുന്നത് തന്നെ.
33.40 #Muhammad is not the father of any man among you, but he is the messenger of Allah and the Seal of the Prophets; and Allah is ever Aware of all things. (#മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില് ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില് അവസാനത്തെ ആളുമാകുന്നു....)
അതായതു, സുറിയാനിയില് യാസു എന്നും ഉള്ള കൃതികളില് ഉള്ള വിശേഷണങ്ങള് ശെരിക്കും യേശുവിനു അക്കാലത്ത് ഉണ്ടായിരുന്നത് സുറിയാനിയിലെ യാസു അറബിവല്ക്കരിച്ചു വായിച്ചപ്പോള് മുഹമംദില് തിരുത്തി ആരോപിക്കുന്നത് ആണ് എന്ന് അനഗീകരിക്കേണ്ടി വരും. കാരണം ഖുറാന് വളരെ ശേഷം കാലങ്ങളോളം ചേര്ത്ത് പലരാല് എഴുതിയിട്ടുള്ളത് ആണ്. ഇവ past tense ഇല് കൂടെ പറയുമ്പോള് മുഹമ്മദിനും ശേഷം എഴുതിയ ഒരു വാക്യം പോലെ തോന്നിക്കുന്നു. മറ്റാരെയോ പറ്റി എഴുതിയ ഭാഗം പിന്നീട് മുഹമ്മദ് എന്ന് തിരുത്തിയത് ആണെന്ന് തെളിയുന്നില്ലേ?
3) ഇതുപോലെ തന്നെ മുഹമംദ് എന്ന് ചേരാത്ത എന്നാല് "യാസു" എന്ന് ചേരുന്ന ഭാഗത്തില് മറ്റൊരു ആയത്തു:
47:2 വിശ്വസിക്കുകയും സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും #മുഹമ്മദ് നബിയുടെ മേല് അവതരിപ്പിക്കപ്പെട്ടതില് -അതത്രെ അവരുടെ രക്ഷിതാവിങ്കല് നിന്നുള്ള സത്യം - വിശ്വസിക്കുകയും ചെയ്തവരാരോ അവരില് നിന്ന് അവരുടെ തിന്മകള് അവന് മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന് നന്നാക്കിതീര്ക്കുകയും ചെയ്യുന്നതാണ്.
ക്രൈസ്തവ വിശ്വാസം ആണ് മസ്സിഹായില് വിശ്വസിച്ചാല് പാപങ്ങള് ക്ഷമിക്കപ്പെടും, എന്നത്. മുഹമ്മദില് അല്ല യേശുവില് വിശ്വസിച്ചാല് ആണ് പാപങ്ങള് മായ്ച്ചു കളയുന്നത്. മശിഹായാണ് വിധികര്ത്താവ് എന്നും അവനില് വിശ്വസിക്കുന്നവര്ക്ക് ന്യായവിധി ഇല്ല എന്നും പഠിപ്പിക്കുന്നത് എതിര്ക്കുന്ന മുഹമ്മദര്ക്ക് ഒരു കരണവശാലും "അവനില്" വിശ്വാസത്താല് പാപം ക്ഷമിക്കപ്പെടും, എന്ന് അവകാശപ്പെടാന് സാധിക്കില്ല. മുഹമ്മദ് താക്കീതുകാരന് എന്നാണല്ലോ അല്ലാതെ അവനില് വിശ്വസിക്കാന്, അല്ലെങ്കില് അവനില് വിശ്വസിക്കുന്ന്നവര്ക്ക് പാപം മായിച്ചു കൊടുക്കാന് അവന് ദൈവം അല്ലല്ലോ? എന്നാല് ഈ മശിഹാ അതിനായി വന്നവന് ആണ്, അവനാണ് പാപം മോചിപ്പിക്കുക. എങ്കില് ഈ ആയത്തും മുഹമ്മദിന് ചേരുകയില്ല.
4) മറ്റൊരു ഉദാഹരണം:
48:29 മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര് സത്യനിഷേധികളുടെ നേരെ കര്ക്കശമായി വര്ത്തിക്കുന്നവരാകുന്നു. അവര് അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല് നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര് കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൌറാത്തില് അവരെ പറ്റിയുള്ള ഉപമ. ഇന്ജീലില് അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്ജിച്ചു. അങ്ങനെ അത് കര്ഷകര്ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്മേല് നിവര്ന്നു നിന്നു. അവര് മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന് വേണ്ടിയാകുന്നു. അവരില് നിന്ന് വിശ്വസിക്കുകയും സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവര്ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.
"നബിയെ പറയുക" എന്നോ "പറയുക" എന്നോ ഒന്നും ഇല്ലാതെ പൊടുന്നനെ, മുഹമ്മദ് തന്നെ തന്നെ പറ്റി പറയുന്ന അനൌചിത്യം ഇവിടെ ദര്ശിക്കാവുന്നതാണ്. കൂടെ ആ ഈണത്തെയും അത് ആരോച്ചകമാക്കുന്നു എന്ന് കെട്ടു മനസിലാക്കാം. ശേഷം ഉള്ള ഉപമകള് സാമ്യം പരിശോധിച്ചാല് സുറിയാനിയിലെ സുവിശേഷങ്ങള് വ്യാഖ്യാനിച്ച ട്യസേട്ടരോണ് (Diatessaron) എന്ന കൃതിയുമായിട്ടു സാമ്യത പുലര്ത്തുന്ന ഒന്നാണ് മുളയുടെ ഉപമ എന്നും കാണാം.
(Diatessaron by Titan collection of gospels - written in second centuary in aramiac - SECTION XVII. ) It is like a grain of mustard seed, which a man took, and planted in his field: and of the number of the things that are sown in the earth it is smaller than all of the things which are sown, which are upon the earth; but when it is grown, it is greater than all the herbs, and produceth large branches, so that the birds of heaven make their nests in its branches. (മര്കൊസിന്റെയും മത്തയിയുടെയും സുവിശേഷത്തില് പറയുന്ന സ്വര്ഗ്ഗരാജ്യത്തെ വൃക്ഷത്തോട് ഉപമിച്ച അതെ ഉപമ.)
Psalm 113:2 Blessed be the name of the LORD now and forever.
Psalm 95:6 O come, let us worship and bow down; let us kneel before the LORD our Maker.
Philippians 2:10 that at the name of Jesus every knee should bow, in heaven and on earth and under the earth,
അതുപോലെ തോറയെയും പ്രതിപധിക്കുന്നു. എങ്കില് ഇതും മുന് കൃതികളെ മാറ്റം വരുത്തിയത് ആകില്ലേ? ഈ Muhammad is the Messenger of Allah എന്നതിനേക്കാള് കെട്ടു കേള്വിയും ചേര്ച്ചയും "Blessed be the servent of God" എന്നാണു. യഹൂദരുടെയും ക്രൈസ്തവരുടെയും വിശ്വാസം അനുസരിച്ച് സകല മുഴങ്കലുകളും മടങ്ങുന്നത് ഒരുവന്റെ മുന്നില് മാത്രം. ക്രൈസ്തവര് അവനെ പറ്റി പറയുന്ന ഭാഗത്ത് അറബിവല്ക്കരണം നടത്തിയതല്ലേ ഇത് എന്ന് മന്യംമായി സംശയിക്കാന് ഇവിടെയും ഇട നല്കുന്നു.
കണ്ക്ലുഷന്:
# നാലേ നാലിടത്ത് മാത്രമാണ് മുഹമദ് എന്ന് എഴുതി കാണുന്നത് ഖുറാനില്. ചരിത്രപരത വെച്ച് നോക്കിയാല് മുഹമംദിനും പതിട്ടണ്ടുകള്ക്ക് ശേഷം ആയിരിക്കണം ഇവ ചേര്ത്തിട്ടുള്ളത്.
# യാസൂ എന്ന സുറിയാനി പദത്തിന്റെ അറബിവല്ക്കരണമാണ് മഹമദ് എന്നുള്ളത് ( ܝܫܘܥ Yešū‘) & ( محمد muhamd) എന്ന് മനസിലാക്കാം.
# മുഹമദ് എന്നിടങ്ങളില് ആശയപരമായും ഭാഷാപരമായും വിശ്വാസപരമായും ചേരുന്നില്ല,
# കൂടെ അന്നുള്ള രാഷ്ട്രീയ കാര്യങ്ങള് എടുത്താല്, മസ്സിഹായ്ക്ക് പകരം ബിസന്റിയന് സമ്രാജത്തെ എതിര്ക്കാന് ഒരു മത ഭരണം ഖലിഫകല്ക് അവിശ്യവും ആയിരുന്നു. അതിന്റെ പ്രധാന തെളിവാണ് ഡോം of റോക്ക് ഇല് മസ്സിഹ ദൈവത്തിന്റെ മകന് അല്ല എന്ന ഖുറാന് വാക്യം ചരിത്രത്തില് ആദ്യമായി (~640 AD ) എന്തിനു "മുസ്ലിം ഇസ്ലാം മുഹമ്മദ്" എന്നീ പദങ്ങള്ക്കു മുന്നേ തന്നെ കാണുവാന് ഇടയായത്.
# പിന്നീട് വളരെ കാലങ്ങള്ക്ക് ശേഷം ആണ് ഇതൊരു പുസ്തകം ആകുന്നത് അതില് ഒരു നായകനെ പ്രതിഷ്ടിക്കാന് നടത്തിയ തിരുമറി എന്ന് വേണം എങ്കില് കരുതാം.
# ചുരുക്കി പറഞ്ഞാല് മസ്സിഹയെ ഒഴിവാക്കി മറ്റൊരു വനെ പ്രതിഷ്ടിക്കാന് ഉള്ള അറബി വല്ക്കരണത്തിന്റെ ഭാഗമാണ് ഈ പോളിടിക്കല് മതം എന്ന് സാരം.
ഇതിനെ അല്ല എന്ന് കാണിക്കാന് ആദ്യം ചെയ്യേണ്ടത്, മറുവാദങ്ങള് കൊണ്ട് വരേണ്ടത്.
1) "മുഹമ്മദ്" എന്ന നാമം ആദ്യമായി ചരിത്രത്തില് എവിടെ നിന്ന് കണ്ടെടുത്തു? (നമുക്കറിയാം എന്നാല് അത് ചര്ച്ചയക്കണം)
2) ഖുറാന്റെ അവകാശവാദങ്ങള് ചരിത്രപരംമയും, ഇസ്ലാമിക പാരമ്പര്യവും ആയി ഒത്തു നോക്കി കാണിക്കണം?
3) മേലെ കൊടുത്ത 4 ആയത്തുകള് മുഹമ്മദില് ചേരും എന്ന് കാണിക്കണം.
(മറഞ്ഞിരിക്കുന്നത് വെളിപ്പെടും)
Comments
Post a Comment