അല്ലാഹുവിന്റെ അല്ഷിമേര്സ് - സൃഷ്ടിപ്പു താളം തെറ്റുന്നു:
തുടക്കം മുതല്‍ തന്നെ നോക്കാം സൃഷ്ടിപ്പില്‍ നിന്നു തന്നെ!
50:38 ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു,
സൃഷ്ടിപ്പ് 6 ദിവസം കൊണ്ടാണേ: ഇനി അത് എപ്പോള്‍ എങ്ങനെ ?
41:9 നീ പറയുക: രണ്ടുദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന് നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്.
41:10 അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത് - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ് (അവനത് ചെയ്തത്.) ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍ , 41:11 അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. 41:12 അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്.
ക്രമം നോക്കാം:
1) ഭൂമി --------------- 2 days
2) പര്‍വ്വതങ്ങള്‍ -- 4 days
3) മറ്റു അഭിവൃദ്ധികള്‍- " "
4) ആകാശം ------- 2 days
5 ) നക്ഷത്രം ------- 1 day ???
ഒന്‍പതോ അല്ലെങ്കില്‍ എട്ടോ ദിവസം എടുത്തു ആകാശ ഭൂമി സൃഷ്ടിക്കാന്‍ എന്ന്. ആര് ദിവസം എന്ന് പറഞ്ഞത് പുള്ളി മറന്നു പോയോ? രണ്ടും പറയുന്നത് ഒരാള്‍ എന്നത് ഓര്‍ക്കണം. കണക്കില്‍ പണ്ടേ ഇച്ചിരിമോശമാണ് പുള്ളി.
പ്രശ്നം അവിടെയും നില്‍ക്കുന്നില്ല. മേലെ അള്ളാഹു പറഞ്ഞ ക്രമം ഓര്‍ത്തു വെച്ച് കൊണ്ട് താഴെയുള്ള ആയത്തുകള്‍ വായിക്കാം.
79:27 നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. 79:28 അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. 79:29 അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു. 79:30 അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു. 79:31 അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു. 79:32 പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
ക്രമം നോക്കിയേ:
1) ആകാശം
2) നക്ഷത്രം
3) ഭൂമി
4) അഭിവൃദ്ധികള് സസ്യ ലതാതികള്‍
5) പര്‍വ്വതങ്ങള്‍
നുണയാണ് എങ്കില്‍ തിരിച്ചു ആവര്‍ത്തിക്കുമ്പോള്‍ ഓര്‍ഡര്‍ തെറ്റും എന്ന് നമ്മുടെ ഡോണ്‍ ബോസ്കോ സര്‍ പറഞ്ഞത് പോലെ അള്ളാഹു നേരെ തിരിച്ചു ആണ് തന്റെ സ്രിഷ്ടിപ്പിന്റെ കഥ പറഞ്ഞത് ആവര്‍ത്തിക്കുമ്പോള്‍. ഒരാള്‍ തന്നെ പല തരത്തില്‍ പറയുന്നതിനെ എന്ത് വിളികണം? ഭ്രാന്തനെന്നോ, നുണയന്‍ എന്നോ, വഞ്ചകന്‍ എന്നോ (3:54 പ്രകാരം വഞ്ചകന്‍ എന്ന് തന്നെ വിളിക്കാം). ഇതൊന്നും അല്ല എങ്കില്‍ മുഹമ്മദ് തെറ്റിച്ചു പറഞ്ഞതയിരിക്കാം, അല്ലെങ്കില്‍ ജിബ്രീല്‍ എന്ന സാധനം ആയിരിക്കാം ചതിച്ചത് അല്ലാതെ ദൈവത്തിനു ഓര്മ പിശക് പറ്റി എന്നൊക്കെ പറഞ്ഞാല്‍, ശോ!
ഖുറാന്‍ കൊണ്ട്ര 1) അല്ലാഹുവിനു കണക്കറിയില്ല, സൃഷ്ടിപ്പ് 6 അല്ല എട്ടു ഒന്‍പതു ദിവസം എടുത്തു.
ഖുറാന്‍ കൊണ്ട്ര 2) അള്ളാഹു ഒരിടത്ത് പറഞ്ഞ ക്രമം അല്ല മറ്റൊരിടത്ത്, ഒരാള്‍ തന്നെ പലവിധം ഒരു കാര്യം പറയുന്നു.
നോട്ട്: ഇതുപോലെ മറ്റു ഓര്മ പിശകുകള്‍ അനേകം ഉണ്ട്. ഓരോന്ന് ഓരോന്ന് ആയി തുടരാം നമുക്ക്. സക്കീര്‍ നായക്കനാണ് സമര്‍പ്പണം!
( #Zakir #naik #idiot #who #never #reads #his #quran.)
Comments
Post a Comment