ആന്റി സെമിറ്റിസം ചില ആരോപണങ്ങള്‍ പരിശോധിച്ചാല്‍ :-

 യൂറോപ്പില് പല സമൂഹങ്ങളും യഹൂദരെ പീഡിപ്പിച്ചു എന്ന് പല ചരിത്രകാരന്മാരും എഴുതിയിട്ടുള്ളതായി അറിവുള്ളതാണല്ലോ. അന്നുള്ള യൂറോപ്യന് സമൂഹങ്ങളില് അധികവും ക്രൈസ്തവര് ആയിരുന്നതിനാല് ഇന്നുള്ള ഇസ്ലാമിസ്ടുകളും (പിന്നെ ചരിത്രത്തിന്റെ വ്യഭിചാരികള് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സുടോ സെകുലര് ചരിത്രകാരന്മാരും) ഈ നുകം ക്രൈസ്തവതയുടെ തലയില് ചാരി, എല്ലാ തെറ്റുകളും കുറ്റങ്ങളും രാഷ്ട്രീയ അജെണ്ടകളും എല്ലാമെല്ലാം തന്നെ ക്രൈസ്തവ വിശ്വാസത്തിനു തലയില് വെക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ക്രൈസ്തവ വിശ്വാസ പ്രകാരം യഹൂദരെ പകക്കാന് പാടുണ്ടോ? ഒറ്റ ഉത്തരം ഇല്ല. പാണം പാട്ടുകള് പോലെ പകര്ന്ന ഒരു പാരമ്പര്യമാണ് "യൂദര് യേശുവിനെ ക്രൂശിച്ചു" കൊലപ്പെടുത്തി എന്ന്. 🔺അപ്പൊ 3:14 പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കുലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.🔻 എന്നാല് യഹൂദന് ക്രൂശിച്ചു കൊല്ലുക എന്ന സബ്രദായം ഇല്ല, അവര് യേശുവിനെ വധശിക്ഷക്ക് വിധിക്കാന് റോമന് അധികരികളെയാണ് ഏല്പ്പിച്ചതു, അങ്ങനെ പ്രവചന പൂര്ത്തീകരണം സംഭവിക്കേണ്ടത്‌ സംഭവിച്ചു അവരുടെ ഹൃദയ കാഠിന്യത്താല് സംഭവിച്ചു എന്ന് വേണം വിശേഷിപ്പിക്കാന്. രക്ഷ യഹൂദരില് നിന്നല്ലോ എന്നല്ലേ തിരുവെഴുത്തു പഠിപ്പിക്കുന്നതും.

🔺 റോമര് 11:8 “ദൈവം അവർക്കും ഇന്നുവരെ ഗാഢ നിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 9 “അവരുടെ മേശ അവർക്കും കാണിക്കയും കുടുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ;. 10 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു. 11 എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്കും എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു. 12 എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം? .... 25 സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു; ജാതികളുടെ പൂർണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു. 26 ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും. 🔻

ഇനിയും വ്യക്തമാക്കാന് എന്ത് ഉണ്ട്, ഇസ്രയേലില് നിന്നും രക്ഷ അവരുടെ ഹൃദയ കാഠിന്യം നിമിത്തം ആ രക്ഷ വിജതിയരിലെക്കും അങ്ങനെ ലോകം മുഴുവനും ലഭിക്കും എന്ന് തിരുവെഴുത്തു, കൂടെ അവരെ തള്ളി കളയുകില്ല, അവര്ക്ക് കഠിനതകള് ഭവിക്കും ലോകാവസാനം അവരെ രക്ഷിക്കുകയും ചെയ്യും കാരണം അവരുമായി ദൈവം ഉടമ്പടി ചെയ്തിട്ടുണ്ട് എന്നും കാണാം. ഉടമ്പടികള് പാലിക്കുന്നവനും പാലിക്കുവാന് ശാസിക്കുന്നവനുമാണ് സത്യദൈവം. എങ്കില് യൂറോപ്പില് സംഭവിച്ചത് അടിസ്ഥാനവിശ്വാസത്തിനു എതിരായ കാര്യങ്ങള് ആണ്. അത് ഉത്തരവിട്ടത് ആര് ആണെങ്കിലും അത് ക്രൈസ്തവതയല്ല. ദൈവവും ആയി ഉടമ്പടി ചെയ്ത യഹൂദനെ മതപരമായി വിധിക്കാന് ഒരുവനും അധികാരമില്ല, എന്നാല് രാഷ്ട്രീയം ഇവിടെ ചേരുന്നുണ്ട്, അത് മറ്റൊരു വിഷയമാണ്‌. അതിനുത്തമ ഉദാഹരണമാണ് സ്പാനിഷ് ഇൻക്വിസിഷൻ. ഇസ്ലാമിന്റെ അധിനിവേശത്തിനു വഴിയൊരുക്കിയ കാരണത്താല് യഹൂദര്, പിന്നീട് സപൈനിന്റെ വിമോചനത്തിനു ശേഷം ഒറ്റപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു. അതില് മതമല്ല മറിച്ചു രാഷ്ട്രീയ താത്പര്യങ്ങള് ആയിരുന്നു മുഖ്യം. ഇതുപോലെ എവിടെയാണോ യഹൂദര് അവര് അവരുടെ ബുധിശക്തിയാലും ഒരുംയാലും മറ്റേതു സമുധയങ്ങളെക്കാലും മികച്ചു നിന്നത് അനാട്ടിലെ രാഷ്ട്രീയ ചേരി തിരുവുകള്ക്ക് കാരണമായി. തിരുവചനം പറയുന്നു 🔺മീഖാ 5:8 യാക്കോബിൽ ശേഷിപ്പുള്ളവർ ജാതികളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നേ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻ കൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാൻ ആരും ഉണ്ടാകയില്ല.🔻 അതെ! ആ സിംഹങ്ങളെ ഒതുക്കാന് പല നാട്ടുകാരും ഒന്നിച്ചു അവര്ക്കായി നിയമങ്ങള് കൊണ്ട് വന്നു.

🔘 ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ യഹൂദ വിരോധം:-
കുപ്രസിദമായ "യഹൂദ ക്വാട്ട"(തുൾചിൻസ്കി, കാനഡയിലെ ജൂതന്മാർ, പേ. 410), ലോകത്തെല്ലായിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യഹൂദരെ പഠനത്തില്‍ പരിമിതിപ്പെടുതിയിരുന്നു. 19 ആം നൂറ്റാണ്ടിലും 20 ആം നൂറ്റാണ്ടിലും ആയി ലോകത്ത് പല രാജ്യങ്ങളിലും എന്തിനു ഇന്ന് ഇസ്രായേലിന്റെ കൈയ്യാളായ അമേരിക്കയില്‍ പോലും ഉണ്ടായിരുന്നു ഈ നിയമം. അതും പേര് കേട്ട ഹാവാര്‍ഡ്‌ (Haward) യൂണിവേരസിടിയില്‍ ഉള്ള കാര്യമാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. കാരണം തദ്ധെശരെ എല്ലായിടങ്ങളിലും പിന്തള്ളി അവരായിരുന്നു മികച്ച സ്ഥാനമാനങ്ങളും കോര്സുകളും കൈവശമാക്കി സമൂഹത്തില്‍ ഉന്നത ശ്രേണിയില്‍ വന്നു അവരുടെ താത്പര്യങ്ങള്‍ രാജ്യത്ത് നടത്തിയിരുന്നതു. (ഇസ്ലാമിക രാജ്യത്തു ഇത് ഇല്ല കാരണം അവിടെ ഉള്ളത് ഈച്ച ശാസ്ത്രം ആയതിനാല്‍ പ്രത്യേകിച്ച് അഭിനവ ശാസ്ത്ര മേഖലകളില്‍ ഒരു ക്ലാഷ് ഉണ്ടായിരുന്നില്ല, രണ്ടാമത് ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ജൂതര്‍ക്ക് പണ്ടേ ജീവിക്കാന്‍ ഉള്ള അവകാശം മുഹമ്മദ്‌ വിലക്കിയിരുന്നു) . അങ്ങനെ ഈ അറിവും രാഷ്ട്രീയവും പലപ്പോഴും ഇവരെ നോട്ടപ്പുള്ളികളാക്കാനും ഇവരുടെ പ്രഭാവത്തെ ഭയപ്പെട്ടവര്‍ ഇവര്‍ക്കെതിരെ ഗൂഡാലോചനകള്‍ നടത്തി ഉന്മൂലനം ചെയ്യാന്‍ വരെ കാര്യങ്ങള്‍ എത്തി. ലോകത്ത് ഒരു ശതമാനത്തില്‍ താഴെയുള്ള ഇവര്‍, യഹൂദര്‍ 22% ഇല്‍ അധികം നോബല്‍ സമ്മാനം വാങ്ങുന്നു എന്നുള്ള ഒരൊറ്റ കാര്യം നോക്കിയാല്‍ മതിയാകും, "ജാതികളുടെ ഇടയില്‍ ബാല സിംഹങ്ങളെ പോലെ" എന്ന തിരുവെഴുത്തുകള്‍ എത്രത്തോളം മനോഹരമായി പൂര്‍ത്തീകരിക്കുന്നവയാണ് എന്ന് മനസ്സിലാക്കാന്‍. ഇവിടെ പറഞ്ഞു വന്നത് യഹൂദര്‍ അവരുടെ പ്രഭാവത്താല്‍ തദേശിയരെക്കാള്‍ വളരെ ഉന്നതിയില്‍ ആവുകയും അവ രാഷ്ട്രീയ മാനങ്ങള്‍ കൈവരികയും, ചെയ്തതാണ് യഹൂദരുമായി യൂറോപ്പില്‍ എന്നല്ല മിക്ക രാജ്യങ്ങളിലും ഇവരെ വേട്ടയാടാന്‍ കാരണമായത് അല്ലാതെ ക്രൈസ്തവദൈവ ശാസ്ത്രമല്ല എന്ന് ചരിത്രവും പ്രമാണവും നോക്കുന്നവന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. അങ്ങനെ രാഷ്ട്രീയ രാജ്യ കാര്യങ്ങളില്‍ കൈകടതിയിരുന്ന ചില സഭകളും വിരളമായി ഈ എതിര്‍പ്പിനു ചുക്കാന്‍ പിടിച്ചിരുന്നു എന്നതു സത്യം തന്നെയാണ്. അതില്‍ കുപ്രസിധിയര്‍ജിച്ച മുന്നേ സൂചിപ്പിച്ച ഒന്നാണ് സ്പാനിഷ് ഇൻക്വിസിഷൻ. ആ രാഷ്ട്രീയ അസമത്വത്തിനു ഒരു ചരിത്രമുണ്ട് അത് ചുരുക്കത്തില്‍ നോക്കിയേക്കാം.
🔺 റോമന് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സ്പൈന് (ഇബെറ്യന് പ്രദേശം (റിനെഹാർട്ട്, റോബർട്ട്; സീലി, ജോ ആൻ ബ്രോണിംഗ് (1998) )) റോമന് സംസ്കാരം നിലനിന്നിരുന്ന അവിടം പിന്നീടു ആ സാമ്രാജ്യത്തിന്റെ തകര്ച്ചയിലൂടെ 4 ആം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടെ, ആ പ്രവിശ്യകള് പിടിച്ചെടുത്ത ജർമ്മൻ ഗോത്രങ്ങളായ വണ്ടലുകൾ, സ്യൂബി, വിസിഗോത്ത്സ് തുടങ്ങിയവര് ഇബെര്യന് പ്രവിശ്യകളില് വ്യാപിച്ചു. പിന്നീട് വിസിഗോത്ത്സ്കള് ആയിരുന്നു പ്രധാന ശക്തിയായി മാറിയതും ഇബെര്യന് പ്രവിശ്യകളില് (സ്പയിന്) ഭൂരിഭാഗവും ഭരിച്ചിരുന്നത്. ആരിയന് ക്രൈസ്തവര് ആയിരുന്ന വിസ്ഗോത്ത് രാജ്യവംശം പിന്നീടു റോമന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു ( ബ്രിട്ടാണിക്ക The-Visigothic-kingdom). ശേഷം ഇബെര്യന് പ്രവിശ്യ മുഴുവന് അടുത്ത നൂറ്റാണ്ടുകളിലൂടെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായി. "വിസ്ഗോത്ത് രാജാവായ വിറ്റിസയുടെ മരണശേഷം (700–710) പ്രഭുക്കന്മാരുടെ (യൂദരയിരുന്നു മുഖ്യം എന്ന് ചില തിയറികള് ഉണ്ട്) നിരന്തരമായ പ്രക്ഷുബ്ധത അദ്ദേഹത്തിന്റെ മകന്റെ പിൻഗാമിയെ തടസ്സപ്പെടുത്തുകയും ബെയ്റ്റിക്ക പ്രഭു (710–711) റോഡെറിക്ക് സിംഹാസനം അവകാശപ്പെടാൻ അനുവദിക്കുകയും ചെയ്തു. റോഡ്രിക്കിനെ പുറത്താക്കാൻ തീരുമാനിച്ച വിറ്റിസയുടെ കുടുംബം ഉത്തര ആഫ്രിക്കയിലെ മുസ്‌ലിംകളെ അവരുടെ സഹായത്തിനായി വിളിപ്പിച്ചു. തുടർന്ന്, ടാൻജിയറിലെ മുസ്ലീം ഗവർണറായിരുന്ന ഇറക് ഇബ്നു സിയാദ് 711-ൽ കാൽപെയിൽ (ജിബ്രാൾട്ടർ) വന്നിറങ്ങി, റോഡ്രിക്ക് രാജാവിനെയും വിസിഗോത്തുകളെയും ഗ്വാഡലറ്റ് നദിക്ക് സമീപം ജൂലൈ 19-ന് തുരത്തി തെക്കന് പ്രവിശ്യകള് പിടിച്ചു. ഖളിഫറ്റുകള് വയ്പിച്ചു വിസിഗോത്ത് രാജ്യം അപ്രത്യക്ഷമായെങ്കിലും, അതിന്റെ ഓർമ്മകൾ അസ്റ്റൂറിയാസ്-ലിയോൺ-കാസ്റ്റിലിലെ രാജാക്കന്മാരെ സ്പെയിനിന്റെ തിരിച്ചു പിടുത്തം (Reconquista) ആരംഭിക്കാൻ പ്രേരിപ്പിച്ചു." അതായതു സഹായത്തിനു വിളിച്ചവര് സ്പൈന് പിടിച്ചടക്കി, ആ ഖലീഫാ ഭരണം എങ്ങനെയായിരുന്നു എന്ന് അറിയണമല്ലോ? ഇസ്ലാമിക ഭരണത്തിന്റെ കീഴിൽ ക്രിസ്ത്യാനികൾ (ധിമ്മികൾ ) പാലിക്കേണ്ട നിയന്ത്രണങ്ങളും അവകാശങ്ങളും ആണ് ഈ "Pact of Umar "(https://sourcebooks.fordham.edu/source/pact-umar.asp) കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തന്നെയാണ് ഖിലഫെടുകള്‍ പിന്തുടരുന്നതും.

1- ക്രിസ്ത്യാനികളുടെ സംരക്ഷണം ഇസ്ലാമിക ഭരണാധികാരിയുടെ ചുമതല മാത്രം ആണ്.. 2- പുതിയ ആരാധനാലയങ്ങൾ, പള്ളികൾ, ധ്യാന കേന്ദ്രങ്ങൾ, സെമിനാരികൾ എന്നിവ നിര്മ്മിക്കുവാൻ പാടില്ല. 3- മുസ്ലിമുകൾ വസിക്കുന്ന പ്രദേശങ്ങളില പുരാതന പള്ളികൾ പുനര്നിര്മ്മിക്കാൻ പാടില്ല. 4- ക്രൂശിതരൂപം പള്ളികളിലോ മണിഗോപുരങ്ങളിലോ സ്ഥാപിക്കാൻ പാടില്ല 5- വിശ്രമിക്കണം എന്ന് തോന്നിയാൽ, ക്രിസ്ത്യൻ പള്ളികളിൽ യഥേഷ്ടം കയറിച്ചെല്ലാൻ മുസ്ലിമുകല്ക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്, അവരെ ചോദ്യം ചെയ്യാൻ പാടില്ല. 6- പള്ളി മണി മുഴക്കാൻ പാടില്ല 7- ഉച്ചത്തിൽ പ്രാർഥിക്കാൻ പാടില്ല 8- ക്രിസ്ത്യാനികൾ തങ്ങളുടെ കുട്ടികളെ ഇസ്ലാമിക വിഷയങ്ങൾ പഠിക്കാനോ പഠിപ്പിക്കാനോ പാടില്ല 9- ബൈബിൾ, പ്രാര്ഥനാ പുസ്തകങ്ങൾ, മത ചിഹ്നങ്ങൾ , ക്രിസ്ത്യൻ വിശ്വാസവുമായി ബന്ധപ്പെട്ട ആലേഖനം ഉള്ള വസ്ത്രങ്ങളുടെ ധാരണം എന്നിവ പാടില്ല, പ്രത്യേകിച്ചും മുസ്ലിമുകൾ സഞ്ചരിക്കുന്ന വഴികളിലും കച്ചവട സ്ഥലങ്ങളിലും 10- ഓശാന, ഈസ്റെർ , ക്രിസ്തുമസ് തുടങ്ങിയ ക്രിസ്ത്യൻ വിശ്വാസ ആഘോഷങ്ങലുമായി ബന്ധപ്പെട്ട പ്രദക്ഷിണങ്ങള് പാടില്ല 11- ശവസംസ്കാര ശുശ്രൂഷകൾ നിശബ്ദമായി നടത്തണം 12- മുസ്ലിമുകളുടെ ഭൂമിക്കരികെ ക്രിസ്ത്യാനികളുടെ മൃതദേഹം അടക്കാൻ പാടില്ല 13- പന്നിയെ വളർത്താൻ പാടില്ല 14- മുസ്ലിമുകൾക്ക്‌ മദ്യം വിലക്കാൻ പാടില്ല 15- ഇസ്ലാമിനെതിരെയോ, ഇസ്ലാമിക ഭരണകൂടത്തിനു എതിരെയോ ശബ്ടിക്കുന്നവർക്ക് സംരക്ഷണമോ അഭയമോ നല്കാൻ പാടില്ല 16- ഇസ്ലാമിനെ കുറിച്ചോ മുസ്ലിമിനെ കുറിച്ചോ കള്ളം പറയാൻ പാടില്ല.(പറയുന്നതോ കള്ളമോ സത്യമോ എന്ന് മുസ്ലിമുകൾ തീരുമാനിക്കും ) 17- മുസ്ലിമുകളോട് പൂർണ വിധേയത്വം ഉണ്ടായിരിക്കണം, ഒരു മുസ്ലിം ഇരിക്കണം എന്ന് ആഗ്രഹിച്ചാൽ സ്വന്തം ഇരിപ്പിടം ക്രിസ്ത്യാനി (ധിമ്മി ) ഒഴിഞ്ഞു കൊടുക്കണം. 18- ക്രിസ്ത്യൻ മതവിശ്വാസം പ്രചരിപ്പിക്കാനൊ, മുസ്ലിമുകളെ അതിലേക്ക് ആകര്ഷിക്കാണോ പാടില്ല 19- അഥവാ, ക്രിസ്ത്യാനി ആവാൻ ഒരു മുസ്ലിം ആഗ്രഹിച്ചാൽ തന്നെ അത് നടപ്പാക്കാൻ പാടുള്ളതല്ല. 20- കേശാലങ്കാരം, ആഭരണങ്ങൾ, വസ്ത്ര ധാരണം എന്നിവയിൽ മുസ്ലിമുകളുമായി സാമ്മ്യത പുലർത്തരുത് . മുസ്ലിം പേരുകൾ സ്വീകരിക്കരുത്. 21- പൊതുസമൂഹത്തിൽ തങ്ങള് ധിമ്മികലാണ് എന്ന് വ്യ്ക്തമാകുവാൻ അരയിൽ നീല നിറമുള്ള അരപ്പട്ട കെട്ടണം, അല്ലെങ്കിൽ ഇസ്ലാമിക ഭരണകൂടമോ പണ്ടിതാരോ അനുശാസിക്കുന്ന വസ്ത്രധാരണം നടത്തണം. 22- മുസ്ലിമുകല്ക്കായി നിഷ്ക്കര്ഷിച്ചിട്ടുള്ള മൃഗങ്ങളുടെ മേൽ സവാരി നടത്തണോ ജീനി ഉപയോഗിക്കുവാനോ പാടില്ല. 23- ഇസ്ലാമിക ഉപചാര നാമങ്ങൾ ഉപയൊഗീക്കാൻ പാടില്ല ( സാഹിബ്‌, ഷൈഖ്,ജനാബ് എന്നിങ്ങിനെ ) 24- ഇസ്ലാമിക മുദ്രണങ്ങലോ കൊത്തുവേലകളോ പരിശീലിക്കാനോ ഉപയോഗിക്കാനോ പാടില്ല 25- ആയുധങ്ങൾ കൈവശം വെയ്ക്കാനോ അത് ഉപയോഗിക്കുന്നത് പരിശീലിക്കാനോ പാടില്ല 26- കുട്ടികളെ ഖുർആൻ പഠിപ്പിക്കാൻ പാടില്ല 27- ഒരു മുസ്ലിം വഴിപോക്കാൻ ആവശ്യപ്പെട്ടാൽ അയാള്ക്ക് 3 ദിവസത്തേക്ക് താമസവും ഭക്ഷണവും മറ്റും നല്കണം 28- മുസ്ലിം അടിമയെ വാങ്ങാൻ അനുവാദം ഇല്ല (പരിചാരകരായി -housemaid മുസ്ലിമുകളെ നിയമിക്കാൻ പാടില്ല എന്ന് വിവക്ഷ ) 29- മുസ്ലിമുകല്ക്കായി നിശ്ചയിച്ച അടിമകളെ സ്വന്ത്തമാക്കാൻ അവകാശമില്ല 30- മുസ്ലിമുകളെ ജോലിക്കാരായി നിയമിക്കാനോ അവരെ ഭരിക്കാനോ പാടില്ല 31- മുസ്ലിമിനെ തല്ലാനോ ശാസിക്കാണോ പാടില്ല (മുസ്ലിം എന്ത് കുറ്റം ചെയ്താലും ). അഥവാ അങ്ങിനെ ചെയ്‌താൽ ധിമ്മി എന്നാ പരിഗണന രദ്ദാകും (കൊന്നു കളയും എന്ന് വിവക്ഷ ) 32- സ്ഥലത്തെ ഏറ്റവും ഉയരം കുറഞ്ഞ മസ്ജിദിനെ കാലും താഴ്ത്തി മാത്രമേ ക്രിസ്ത്യൻ പള്ളികൾ നിലനില്ക്കാൻ പാടുള്ളൂ (ഈ പേരില് ഇസ്ലാമിക രാജ്യങ്ങളിൽ അനേകം പള്ളികളുടെ മിനാരങ്ങൾ പൊളിച്ചു കളയേണ്ടി വന്നിട്ടുണ്ട് ) 33- മുസ്ലിമുകളുടെ ഭവനങ്ങളുടെ അതെ ഉയരത്തിലും വിസ്തീര്ന്നത്തിലും വീട് വെയ്ക്കാൻ പാടില്ല 34- സ്വന്തം വീടിന്റെ പൂമുഖ വാതിൽ ഉയരം കുറച്ചുമാത്രമേ സ്ഥാപിക്കാവൂ, ഓരോ ധിമ്മിയും സ്വ ഭവനത്തിൽ കുനിഞ്ഞുകൊണ്ട് മാത്രമേ പ്രവേശിക്കാവൂ, അത് ധിമ്മികൾ എന്നാ അവരുടെ താഴ്ന്ന നിലവാരത്തെ ഒര്മ്മപ്പെടുതാൻ വേണ്ടി ആണ്..

ഇത്രയും ആണ് പ്രധാന നിബന്ധനകൾ. കൂട്ടിച്ചേർത്ത് പല ഉപനിയമങ്ങളും പിന്നീട് ഇസ്ലാമിക ഭരണാധികാരികൾ കൊണ്ടുവന്നിട്ടുണ്ട്. സ്പൈനിലും കഥ മറിച്ചായിരുന്നില്ല, അറേബ്യയില്‍ നിന്നും സിറിയയില്‍ നിന്നും മുസ്ലിങ്ങളെ സ്പെയിനില്‍ കൊണ്ട് വന്നു താമസ്സിപ്പിക്കുന്നു. ആ സമൂഹം വളരുകയും ചെയ്യുന്നു. ഈ യുദ്ധത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു ക്രൈസ്തവരെ ഈ വിധത്തിലേക്ക് തള്ളിയിട്ടത്‌ അന്നട്ടിലുള്ള പ്രഭുവര്‍ഗ്ഗത്തില്‍ പെട്ട യഹൂദര്‍ ആയിരുന്നു എന്ന യഹൂദ വിരോധത്തിനു പിന്നീടു വലിയ ജന പിന്തുണ ലഭിച്ചു അതാണ് ഖിലഫത്തുകളെ തുരത്തിയ ശേഷം 1492 ഇല്‍ യഹൂദരെ മുഴുവന്‍ നാട് കടത്തുന്നതിലേക്ക് തുടങ്ങിവെച്ചത് സ്പാനിഷ് ഇൻക്വിസിഷൻ വരെ എത്തിച്ച മറ്റൊരു കാരണം. സ്പൈന്‍ തിരിച്ചു പിടിചെനെകിലും അവിടെയുള്ള മുസ്ലിങ്ങലെയോ യാഹൂദരെയോ ക്രൈസ്തവ നേതൃത്വം ഓടിച്ചില്ല, പകരം രണ്ടാം തരാം പൌരന്മാരായി കണക്കാക്കി. അത് മൂലം പല യഹൂദര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എങ്കിലും രഹസ്യമായി അവര്‍ യഹൂദ ആചാരങ്ങള്‍ നടത്തി പോരുകയും അവരെ ആളുകള്‍ ചതിയന്മാരായി പിന്നീടു ഗണിച്ചു എന്നും പറയപ്പെടുന്നു. പിന്നീടു രാജ്യഭരണത്തില്‍ പിടിമുറുക്കിയത് എതിര്‍ത്ത ജന വികാരത്താല്‍ ക്രൈസ്തവ സഭ ഇവരെ നാടുകടത്താന്‍ മുന്‍കൈ എടുത്തു 1498ല്‍ നാട് കടത്തുന്നു, ഏകദേശം 150000 ത്തിനുമുകളില്‍ പേര്‍ ബാധിക്കാ പെട്ട് എന്നാണ് കണക്കു. ഇതില്‍ രാഷ്ട്രീയ ലക്ഷ്യമായിരുന്നു പ്രധാനം, ഓട്ടോമന്‍ ആക്രമണം ഇനിയുമുണ്ടാകും എന്ന ഭയപ്പടാണ് ഇതെല്‍ക്കെല്ലാം വഴി വെച്ചത് (അബൂ അൽ ഫാദൽ, കെ. (1994). ഇസ്ലാമിക നിയമവും മുസ്‌ലിം ന്യൂനപക്ഷങ്ങളും: രണ്ടാം / എട്ട് മുതൽ പതിനൊന്നാം / പതിനേഴാം നൂറ്റാണ്ട് വരെയുള്ള മുസ്‌ലിം ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള നിയമപരമായ പ്രഭാഷണം. ഇസ്ലാമിക് ലോ ആൻഡ് സൊസൈറ്റി, 1.) . ചുരുക്കി പറഞ്ഞാല്‍ ക്രൈസ്തവ പ്രമാണങ്ങള്‍ അല്ല എന്ന് സാരം.

🔘 സൈന്റിഫിക് റെസിസം:-
മറ്റൊരു പ്രധാന വസ്തുത യൂറോപ്പിനെ ഗ്രസിച്ചത് ഈ ആന്റി-സെമിടിസം മാത്രമല്ല "ശാസ്ത്രീയ തീവ്രവാദം" (Scientific Terrorism) എന്ന അതി ഭീകര വര്‍ഗ്ഗ വര്‍ണ്ണ വെറിയില്‍ അടിസ്ഥിതമായ തത്വചിന്തകള്‍ കൂടിയുണ്ട് എന്ന് മനസ്സിലാക്കുമ്പോള്‍ ഈ യൂദവിരോധതിന്റെ ആക്കം കൂട്ടുന്നത്‌ എത്രത്തോളം എന്ന് ഊഹിക്കാവുന്നതെയുള്ളൂ. 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സൈന്റിഫിക് റേസിസത്തിനാക്കം കൂട്ടി പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഒരു അമച്വര്‍ ആന്ത്രോപോലോജിസ്റ്റ് (മനുഷ്യ ശാഖകളെ പറ്റിയുള്ള പഠനം) ആയ 'മാടിസന്‍ ഗ്രാന്‍റ്' എന്ന ഒരു വര്‍ണ്ണ വെറിയന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു 1916ല്‍ . 1930 ഉ വരെ വളരെയധികം പ്രചാരത്തില്‍ ആയിരുന്ന ഈ പുസ്തകം പിന്നീടു അമേരിക്കന്‍ ജനതയാല്‍ തിരസ്ക്കരിക്കപ്പെട്ടു. ഈ പുസ്തകത്തിലെ സൈന്റിഫിക് റെസിസത്തിന്റെ മൂലക്കല്ലായ സിദ്ധാന്തം ആയിരുന്നു "നോടിസിം"( Nordic race as superior race.) , അതുനു പുതിയ വ്യാഖ്യാനങ്ങള്‍ ഈ പുസ്തകം ചമച്ചു നല്‍കി. കൊകഷ്യന്‍ മനുഷ്യ രാശിയില്‍ പെടുന്ന ഉത്തിര യൂറോപ്യന്‍ വെള്ളക്കാരുടെ വംശമാണ്‌ ഏറ്റവും ഉന്നതമനുഷ്യ രാശി എന്ന് ഈ പുസ്തകം സമര്തിക്കുന്നു. ആര്യനിസം എന്ന സൈന്റിഫിക് റെസിസം ഈ നോര്സിസസത്തില്‍ നിന്നാണ് ആശയങ്ങള്‍ കടമെടുത്തിട്ടുള്ളത്. എങ്കില്‍ ഹിട്ലെരിനെ പോലെ പാതി ജൂത്നായതു കൊണ്ട് ജൂതനെ വെറുത്തു, മറ്റൊരു ജൂത കുടുംബത്തിലെ വേലക്കാരിയുടെ മകനയവന് ഈ സൈന്റിഫിക് റെസിസം , ശാസ്ത്രീയ തീവ്രവാദം (scientific terrorism) ആയി മാറ്റാന്‍ വലിയ വിഷമം നേരിട്ടില്ല. ഹിട്ലെര്‍ മാടിസനു എഴുതിയ എഴുത്തില്‍ പറയുന്നുണ്ട് "ഇതാണ് (പാസ്സിംഗ് ഓഫ് ഗ്രേറ്റ്‌ റേസ്) എന്റെ ബൈബിള്‍ എന്ന്"(സ്റ്റെഫാൻ കോൾ. 2002. നാസി കണക്ഷൻ: യൂജെനിക്സ്, അമേരിക്കൻ റേസിസം, ജർമ്മൻ നാഷണൽ സോഷ്യലിസം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, പി. 85).

അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ഒരു ആഫ്രിക്കന്‍ വംശജന്‍ വക്കീല്‍ ആയതിനെ എതിര്‍ത്ത ഹിട്ലെരുടെ വാക്കുകള്‍ "ജന്മനാ ആള്‍ക്കുരങ്ങ്‌ വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയെ വക്കീലായി പരിശീലിപ്പിക്കുന്നത് ഭ്രാന്തമായതും കുറ്റകരവുമായ പ്രവര്‍ത്തിയാണ് " (ഹിട്ലെര്‍ , എ., Mein Kampf തര്‍ജ്ജമ ജെയിംസ്‌ മുര്ഫി 1939, ഫ്രെടോനിയ ക്ലാസിക്സ്, ന്യൂയോര്‍ക്ക്‌ പ.401, 2003) ഇത് മൂലം പരിണാമ വാദിയായ ആര്‍തര്‍ കേഇത് ഇപ്രകാരം പറയുന്നു "ഹിട്ലെര്‍ ഒത്തു തീര്പ്പില്ലാത്ത ഒരു പരിണാമവാദിയയിരുന്നതിനാല്‍ നാം അദ്ധേഹത്തിന്റെ യാതൊരു നിയന്ത്രണവും ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പരിണാമപരമായ വിശദീകരണം കണ്ടെത്തേണ്ടിയിരിക്കുന്നു" (എവോലുശ്യന്‍ ആന്‍ഡ്‌ എത്തിക്സ് 1947 p.14). ഹിട്ലെര്‍ ആരാണ് എന്ന് ഇനിയും സംശയമുണ്ടോ? വര്ണവെറിയനായ ഒരു ശാസ്ത്രീയ തീവ്രവാദി നോര്ടിസിസം അടിസ്ഥാനമാക്കി യഹൂദരെയും മറ്റു മനുഷ്യവര്ഗ്ഗതെയും ഉന്മൂലനം ചെയ്തവന്‍.. പക്ഷെ ഒരു കാര്യം കൂടി പറയേണ്ടി ഇരിക്കുന്നു ഈ മേല്‍ പറഞ്ഞ ശാസ്ത്രമൊക്കെ തള്ളപ്പെടുകയും പുതിയ സിദ്ധാന്തങ്ങള്‍ ഉരുത്തിരിയുകയും ചെയ്യ്തു.

🔘 മുഹമ്മദിന്റെ യഹൂദ വിരോദം:-
മേല്‍ പറഞ്ഞത് രാഷ്ട്രീയപരമായവയും ശാസ്ത്ര പരമയതും യഹൂദര്‍ അനുഭവിച്ച വിരോധമാണ്, എന്നാല്‍ യഹൂദര്‍ എന്ന് കേട്ടാല്‍ പോലും കൊന്നു കളയുവാനും ഓടിക്കുവാനും പ്രമാണങ്ങളില്‍ തന്നെ ഏഴു വെച്ച് പഠിപ്പിച്ച ഒരു മതം ഉണ്ട്. അതാണ് ഇസ്ലാം മതം. അവനെ പ്രവാചക മുത്തുകളാല്‍ പഠിപ്പിച്ചത് കാണുക:
തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും ഇവിടെമാത്രമല്ല അറേബ്യയില് ഉണ്ടായിരുന്നു മുഹമദില് നിന്നാണ് ഉത്ഭവം പോലും.....
അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167).
പ്രമാണത്തില് യഹൂദരെ ആദരിക്കെണ്ടവര്, അതിനു വിരുദ്ധമായി അവരെ ഉപദ്രവിച്ചു എന്ന് നമ്മള് കാണുന്നു എങ്കില്, അവരെ നാട്ടില് താമസ്സിക്കാന് വിടരുത് എന്ന് പ്രമാണമായിട്ടുള്ളവന് എങ്കില് എത്ര വീറോടെ ഇവരെ ഉന്മൂലനം ചെയ്തു കാണും ചരിത്രത്തില് എന്ന് ചിന്തിച്ചു നോക്കിയല്പോരെ. എങ്കില് ആദ്യം മുഹമ്മദ് എങ്ങനെയായിരുന്നു യഹൂദരെ കണ്ടിരുന്നത്‌ എന്ന് കാണാം.
ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹു മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).
എന്ത് വൃത്തികെട് ചെയ്താലും ഒരു ഇസ്ലാമിന്റെ പാപം യഹൂദന് വഹിക്കും എന്ന്. ഇതിനര്ത്ഥം വര്ണ്ണ വെറിയെക്കാള് ഭീകരമാണ് ഇവിടെ അവസ്ഥ....
“ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ഓരോ മുസ്ലീമിന് പകരവും ഒരു ക്രിസ്ത്യാനിയെയോ, ജൂതനെയോ നരകത്തിലേക്ക് തള്ളും. എന്നിട്ട് അവനോട് പറയും: ‘ഇത് നിനക്ക് നരകത്തില്‍ നിന്നുള്ള മോചനമാണ്’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 49).
മാംസം ചീയുന്നത് യഹൂദര് ആണെന്നാണ് പഠിപ്പിക്കല്...
അബൂഹുറൈറ (റ) പറയുന്നു: തിരുമേനി അരുളി: “ഇസ്രാഈല്യര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മാംസം കെട്ടുപോവുകയില്ലായിരുന്നു. ഹവ്വാഅ് ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു സ്ത്രീയും അവളുടെ ഭര്‍ത്താവിനെ വഞ്ചിക്കുകയില്ലായിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1362, പേജ് 674)
യഹൂദര്ക്ക് ഇങ്ങനെയൊരു വിശ്വാസവുമില്ല, വ്യാജം പറഞ്ഞു കൊണ്ട് അവരെ താര്അടിച്ചു കാണിക്കുന്നു....
അപ്പോൾ യഹൂദന്മാരോട്, "നിങ്ങൾ ആരാധിക്കാൻ എന്താണ് ഉപയോഗിച്ചത്? ' 'ഞങ്ങൾ അല്ലാഹുവിന്റെ പുത്രനായ എസ്രയെ ആരാധിച്ചിരുന്നു' എന്ന് അവർ മറുപടി പറയും. അവരോടു പറയും: നിങ്ങൾ നുണയന്മാരാണ്, കാരണം അല്ലാഹുവിന് ഭാര്യയോ മകനോ ഇല്ല. നിനക്ക് എന്താണിപ്പോൾ വേണ്ടത്? അവർ മറുപടി പറയും, 'നിങ്ങൾ ഞങ്ങൾക്ക് വെള്ളം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.' അപ്പോൾ അവരോട് 'കുടിക്കൂ' എന്ന് പറയും, അവർ നരകത്തിൽ വീഴും ( വെള്ളത്തിന്‌ പകരം). ( Sahih al-Bukhari 7439 USC-MSA web (English) reference : Vol. 9, Book 93, Hadith 532)
ജൂതനെ കൊല്ലാന് പഠിപ്പിച്ച , ജൂത മതം തന്നെ മോശമാണ് എന്ന് പഠിപ്പിച്ച മഹാന് ആയിരുന്നു മുഹമദ്.....
മുആദ് ചോദിച്ചു: 'ഇതാരാണ്?'. അബുമൂസ പറഞ്ഞു: 'ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.' മുആദ് പറഞ്ഞു: 'ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.' അബു മൂസ പറഞ്ഞു: 'അതെ, താങ്കള്‍ ഇരിക്കൂ.' മുആദ് പറഞ്ഞു: 'അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റെയും വിധിപ്രകാരം ഇവന്‍ കൊല്ലപ്പെടുന്നതുവരെ ഞാന്‍ ഇരിക്കുകയില്ല.' ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍. 15)
ബനൂ ഖുറൈള:ക്കാരുടെ (യഹൂദര്) നൂറുകണക്കിന് പേരെ കൊല്ലുന്നത് പഠിപ്പിച്ച മഹാന് ...
തിരുമേനി (സ) ബനൂ ഖുറൈള:ക്കാരുടെ (യഹൂദര്‍) കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്‍റെ വംശമേ, അല്ലാഹു നിങ്ങളെ അപമാനിച്ചില്ലെ’ എന്ന് തിരുമേനി (സ) അവരോട് വിളിച്ചുചോദിച്ചു. ‘യാ അബുല്‍ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ’ എന്ന് അവര്‍ മറുപടി പറഞ്ഞു. (‘താരീഖുല്‍ ഇസ്ലാം സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം’, പുറം 392-399) (മുഴുവന്‍ വായിക്കുവാന്‍ TF ഡോക്സ് നോക്കുക)
ബനൂ ഖുറൈള:ക്കാരുടെ (യഹൂദര്) നൂറുകണക്കിന് പേരെ കൊല്ലുന്നത് അതിനു മുന്നേ തെറി വിളിക്കാന് പഠിപ്പിച്ച മഹാന് ...
ബനൂഖുറൈള:ക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:- ‘കുരങ്ങിന്‍റെയും പന്നിയുടെയും വംശക്കാരെ, നിങ്ങള്‍ എന്നെ പുലഭ്യം പറഞ്ഞുവോ? പിശാചിനെ ആരാധിക്കുന്നവരെ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലെ?’ ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല” എന്നു അവര്‍ ആണയിട്ടു.(‘താരീഖുല്‍ ഇസ്ലാം സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം’, പുറം 392-399)
ബനൂ ഖുറൈള:ക്കാരുടെ (യഹൂദര്) നൂറുകണക്കിന് പേരെ കൊല്ലുന്നത് പഠിപ്പിച്ച മഹാന് ...
അതിന്നുശേഷം തിരുമേനി (സ) മദീനയിലേക്ക് തിരിച്ചു.മദീനയുടെ ഹൃദയഭാഗത്ത് കുറെ കുഴികള്‍ കുഴിച്ചുണ്ടാക്കുവാന്‍ തിരുമേനി (സ) കല്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചിടുവാനാണ് ആ കുഴികള്‍ നിര്‍മ്മിക്കപ്പെട്ടത്. ... കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം അറുന്നൂറിനും എഴുന്നൂറിനുമിടയിലായിരുന്നു. അവരുടെ ശവങ്ങള്‍ കൊണ്ട് നിറഞ്ഞ കുഴികള്‍ മണ്ണിട്ട്‌ മൂടി. ബയാന: എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. (‘താരീഖുല്‍ ഇസ്ലാം സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം’, പുറം 392-399)
യഹൂദി സ്ത്രീ ആയാലും കൊല്ലിക്കുന്ന മഹാന് .....
ആയിഷ നിവേദനം : ബാനു ഖുറൈസയിലെ ഒരു സ്ത്രീയും ഒഴികെ മറ്റൊരുവളും കൊല്ലപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ റസൂൽ (ﷺ) അവളുടെ ജനങ്ങളെ വാളുകൊണ്ട് കൊന്നുകൊണ്ടിരിക്കുമ്പോൾ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു, അവളുടെ പുറകിലും വയറിലും (അങ്ങേയറ്റം) പിടിച്ചുകൊണ്ടു ചിരിക്കുകയും സംസാരിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു പുരുഷൻ അവളുടെ പേര് വിളിച്ചു: എവിടെയാണ് അവരെല്ലാം ? അവൾ പറഞ്ഞു: ഇതാ ഞാന്‍. ഞാൻ ചോദിച്ചു: നിങ്ങളുടെ കാര്യമെന്താണ്? അവൾ പറഞ്ഞു: ഞാൻ ഒരു പുതിയ പ്രകടനം നടത്തി. അവൾ പറഞ്ഞു: ആ മനുഷ്യൻ അവളെ കൊണ്ട് പോയി ശിരഛേദം ചെയ്തു. അവൾ പറഞ്ഞു: കൊല്ലപ്പെടുമെന്ന് അറിഞ്ഞിട്ടും അവൾ അങ്ങേയറ്റം ചിരിക്കുകയായിരുന്നുവെന്ന് ഞാൻ മറക്കില്ല. (സുനന്‍ അബി ദാവൂദ് 2671, ബുക്ക്‌ 15, ഹദിസ് 195)
ഗുഹ്യരോമം നോക്കി യഹൂദരെ കൊല്ലുന്നു... കാരണം സ്വര്ഗ്ഗത്തില് മുഹമ്മദന് ചെയ്യുമ്പോള് യഹൂദര് വേണ്ടേ ഇവരുടെ പാപം വഹിക്കാന്.
അറ്റിയാഹ് അല്‍- ഖുറൈഷി നിവേദനം : ബാനു ഖുറൈസയുടെ ബന്ദികളിലൊരാളായിരുന്നു ഞാനും. അവർ (സ്വഹാബികൾ) ഞങ്ങളെ പരിശോധിച്ചു, രോമം വളരാന്‍ തുടങ്ങിയവർ (ഗുഹ്യ) എല്ലാം കൊല്ലപ്പെട്ടു, ഇല്ലാത്തവർ കൊല്ലപ്പെട്ടില്ല. മുടി വളർത്താത്തവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. (സുനന്‍ അബി ദാവൂദ് 4404, ബുക്ക്‌ 40, ഹദിസ് 54)
ജാഫർ ബിൻ മുഹമ്മദിൽ നിന്ന് , പിതാവിൽ നിന്ന് വിവരിച്ചത്: ഒരു ശവസംസ്കാരം നടക്കുമ്പോൾ അൽ ഹസൻ ബിൻ അലി ഇരിക്കുകയായിരുന്നു. ശവസംസ്കാരം അവസാനിക്കുന്നതുവരെ ആളുകൾ നിന്നു, അൽ ഹസൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂൽ അതിന്റെ പാതയിൽ ഇരിക്കുമ്പോൾ യഹൂദന്റെ ശവസംസ്കാരം കടന്നുപോയി, ഒരു യഹൂദന്റെ ശവസംസ്കാരം തന്റെ തലയ്ക്ക് മുകളിലൂടെ കടന്നുപോകാൻ അവൻ ആഗ്രഹിച്ചില്ല, അതിനാൽ അവൻ എഴുന്നേറ്റു. (Sunan an-Nasa'i 1927 English translation : Vol. 3, Book 21, Hadith 1928) https://sunnah.com/nasai/21/110
ഒരു ജൂതന്റെ ശവത്തെ ആദരിച്ചത് എന്ന് തോന്നാമെങ്കിലും, ആ ശവം പോലും തന്റെ തലയ്ക്കു മുകളിലൂടെ പോകാന്‍ പാടില്ല എന്ന് പടിപ്പിച്ചവന്റെ അനുയായികള്‍ യഹൂദരെ സംരക്ഷിക്കും എന്ന വന്യമായ സ്വപ്നം പഠിപ്പിക്കുന്നവരെ ആണ് ആദ്യം ഭയക്കേണ്ടത്.
മരണ കിടക്കയില് പോലും ആ ജൂത വിരോധം മുറ്റി നില്ക്കുന്നത് കാണുക.
ഇബ്ൻ സാദ് പേജ് 322 : പ്രവാചകന്റെ അവസാന നിമിഷം അടുത്തപ്പോൾ , അദ്ദേഹം ഒരു പരപ്പ് തന്റെ മുഖത്തേക്ക് വലിച്ചിടാറുണ്ടായിരുന്നു; പക്ഷെ അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ, മുഖത്ത് നിന്ന് അത് മാറ്റി , അദ്ദേഹം പറഞ്ഞു : "പ്രവാചകന്മാരുടെ കല്ലറകൾ ആരാധനാ വസ്തുക്കൾ ആക്കിയ ആ യഹൂദരുടേയും ക്രിസ്ത്യാനികളുടെയും മേൽ അല്ലാഹുവിന്റെ നിന്ദ (നരകശിക്ഷ) ഉണ്ടായിരിക്കട്ടെ ."

5:51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള് ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില് നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില് പെട്ടവന് തന്നെയാണ്‌.
ഇങ്ങനെ ഉറ്റമിത്രങ്ങള്‍ ആയി യഹൂദരെയും ക്രൈസ്തവരേയും എടുക്കരുത് എന്ന് പഠിപ്പിച്ചു സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കുന്ന , സമത്വ സുന്ദര സാഹോദര്യം നശിപ്പിക്കുന്ന ഈ ഉപദേശം കൊണ്ട് സമാധാനം പൂക്കുന്നു എന്ന് ആര്‍ കരുതും?

കന്ക്ലുഷന്:‍
ഇന്ന് ഇസ്ലാമിക രാജ്യങ്ങളില്‍ ഇന്ന് ജൂതന്മാര്‍ ഇല്ല. അവരെ കൊന്നു തിന്നു എന്ന സത്യം പ്രാമാണികമായി പറയുന്നേരം വരുന്ന ഇരവാദമാണു ക്രൈസ്തവര്‍ യഹൂദരെ കൊല്ലാക്കൊല ചെയ്തു എന്നും, മുഖ്യമായി ഹിട്ലെര്‍ എന്ന ക്രൈസ്തവ തീവ്രവാദി ചെയ്തു എന്ന നട്ടാല്‍ കുരുക്കാത്ത നുണ. ഓരോ ചരിത്രത്തിനും ഓരോ കഥ പറയാനുണ്ടാകും, സ്പാനിഷ്‌ ഇന്ഖിസിശന്‍ ക്രൈസ്തവരുടെ തലയില്‍ കെട്ടി വെക്കുമ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ ചിന്തിക്കേണ്ടത്, അതിനു മുന്നേ യാഹൂദന്റെ സഹായം മേടിച്ചു സ്പൈനില്‍ ഖിലാഫത്ത് ഭരണം ഉണ്ടാക്കിയെടുത്ത ശേഷം ജിസ്സിയ പിരിച്ച നാളുകള്‍ ആണ്. ആ അരക്ഷിതാവസ്ഥയില്‍ വീണ്ടും ചെല്ലുമോ എന്ന ഒരു രാഷ്ട്രത്തിന്റെ ഭയമാണ് അന്ന് ഈ യഹൂദ വിരോദത്തിനു പത്രമാകാന്‍ കാരണമായത് എന്നും ഓര്‍ത്താല്‍ നന്ന്.

Comments

Popular posts from this blog

ഹദീസുകള്‍ മലയാളത്തില്‍ (തര്‍ജ്ജമീകരിച്ചതും, പലയിടത്തും നിന്ന് സംഭരിച്ചതും)

ഇസ്ലാമിക പ്രമാണ പ്രകാരം എന്താണ് വ്യഭിചാരം?

ഖുറാന്‍ കാലഗണനമനുസരിച്ച രീതിയില്‍