അള്ളാഹു മൂന്നോ അതോ അല്ലാഹുവിന്റെ ത്രിത്വം ഖുറാനില് ഉണ്ടോ? (ഭാഗം 1)
ക്രൈസ്തവ ദൈവ ശാസ്ത്രമായ ത്രിത്വം പറയുന്നേരം മുഹമ്മദര്‍ കളിയാക്കി പറയുന്ന ഒരു കാര്യമാണ് "നിങ്ങള്‍ ക്രൈസ്തവര്‍ ബഹു ദൈവ വിശ്വാസികള്‍ അല്ലെ ? ദൈവം ഭക്ഷണം കഴിക്കില്ല, ഉറങ്ങില്ല തുടങ്ങീ മനുഷ്യന്‍ ആയി വന്നു എന്ന് പറയുന്നത് ദൈവത്തിനു നിരക്കാത്തതാണ്", ആ നിരക്കതതിന്റെയും കഴിയതതിന്റെയും ഒന്നും കാരണം പറയുന്നത് കാണാറില്ല. പക്ഷെ മൂന്നു ദൈവങ്ങള്‍ എന്ന് അക്രോശിക്കുന്നതും കളിയാക്കുന്നതും കാണാം. വചനാടിസ്ഥാനത്തില്‍ ത്രിത്വം പല വട്ടം ഇവിടെ ഗ്രൂപ്പ് അംഗങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ അതിനു കാര്യമായ മറുപടി പറയാതെ വാദത്തില്‍ നിന്നും ഒഴിഞ്ഞു നിഷേദാത്മകമായി മാത്രം പ്രതികരിക്കാന്‍ ശ്രമിച്ചു കൊണ്ട് മറ്റൊരു വാദമുഖം തുറക്കും. "സംഖ്യ 23:19 വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ? ..." എന്ന വചനവും കൊണ്ട് വരും, അതിന്റെ അര്‍ഥം വളരെ വിശാലമായി പറയേണ്ടതാണ്, ചുരുക്കിയാല്‍ "വാക്കാണ് സത്യം ". എന്നാല്‍ ഇവിടെ പറഞ്ഞ കോന്റെക്സ്റ്റ് ഇല്‍ നിന്ന് കൊണ്ട് മാത്രം സംസാരിച്ചാല്‍, അവന്റെ മനുഷ്യവതരത്തില്‍ ആ വചനം ശെരിയാണ് അവന്‍ ദൈവപുത്രന്‍ ആണ് എന്ന് അവന്‍ തന്നെ പറയുന്നുണ്ട് "മൎക്കൊസ് 14:61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. 62 ഞാൻ ആകുന്നു; " എന്ന് ഉത്തരം കൊടുത്തു. മനുഷ്യ പുത്രന്‍ എന്ന് തനക്കില്‍ നിന്ന്, ശ്രദ്ധിക്കുക തനക്കില്‍ നിന്ന് തര്‍ജ്ജമ അക്ഷരം പ്രതി ചെയ്യുകയില്‍ ആദമിനെ മകന്‍ - ബെന്‍ ആദം എന്ന് വരും. ക്രിസ്തു "ദൈവത്തിന്റെ വചനം സ്രിഷ്ടിയല്ലാത്ത വചനം ജഡരൂപം സ്വീകരിച്ചതാണ്", ആദമിന്റെ സന്തതി എന്ന് അക്ഷരം പ്രതി ചേരുകയില്ല. എന്നാല്‍ മനുഷ്യര്‍ക്ക് അവന്‍ ആണ് ദൈവത്തിലേക്കുള്ള പാലം ആയതിനാല്‍ പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആയിട്ടാണ് ക്രിസ്തുവിനെ കാണുന്നത്. "ഫിലിപ്പിയർ2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു 7 വിചാരിക്കാതെ ദാസരൂപം എടുത്തു 8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൽ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.". അടുത്തതായി ദൈവം മനുഷ്യനല്ല, അത് മശിഹാ തന്നെ വ്യക്തമായി അറിയിച്ചിട്ടുണ്ട്. "യോഹന്നാന്‍ 4:24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം." എങ്കില്‍ ത്രിയെകത്വം തന്നെയാണ് ഇവിടെ ആ വചനം കൊണ്ട് തന്നെ അടിവരയിട്ടു ഉറപ്പിക്കുന്നതു. ഇനിയും വചനങ്ങള്‍ അനേകം ഉണ്ട് എങ്കിലും വിഷയത്തിലേക്ക് വരാം. ഈ അവസ്ഥ ഒളിഞ്ഞും തെളിഞ്ഞും ബൈബിളിലെ ദൈവത്തെ പകര്‍ത്താന്‍ ശ്രമിച്ചു പരാജയപ്പെട്ട മുഹമ്മദിന്റെ പുസ്തകമായ ഖുറാനില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ മുഹമ്മദര്‍ക്ക് നെറ്റി ചുളിയുംയിരിക്കും. എന്നാലും പറയാതെ വയ്യ ഒരു വികലമായ രീതിയില്‍ ഉണ്ട്. ഈ ദൈവശാസ്ത്രം എങ്ങനെ ഖുറാനില്‍ നിന്ന് കണ്ടെത്താം എന്ന് ഒന്ന് നോക്കാം. ത്രിത്വം പരിപ്പൂര്ണമായി മനസ്സിലാക്കാന്‍ ആകില്ല പക്ഷെ അതിന്റെ ബേസിക് അറിവ് നമുക്ക് ഖുറാനില്‍ നിന്നും പഠിക്കാനാകും. അതിനു ആദ്യം ചര്യകളെ മറന്നു മനുഷ്യാരധാന നിറുത്തി അള്ളാഹു എന്താണ് എന്ന് അറിയാന്‍ ശ്രമിക്കണം.

☀ അല്ലാഹുവിന്റെ ശാരീരിക അവസ്ഥ:
ശാരീരിക അവസ്ഥയില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് മുഖം. അല്ലാഹുവിനു മുഖം ഉണ്ടെന്നു ഖുറാന്‍ പറയുന്നു.
◾ അല്ലാഹുവിന്റെ മുഖം :
ഖുറാന്‍ 28:88, 2:115, 55:27
അല്‍ മസ്സിഹ് ദജ്ജാലും അല്ലാഹുവും ഒരേ പോലെ, എന്ന് ഹദീസു വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാം, ഒരു കണ്ണോഴികെ:
വിവരിച്ചത് `അബ്ദുല്ല: അദ്-ദജ്ജലിനെ പ്രവാചകന്റെ സാന്നിധ്യത്തിൽ പരാമർശിച്ചു. നബി (ﷺ) പറഞ്ഞു: അല്ലാഹു നിങ്ങളിൽ നിന്ന് മറഞ്ഞിരിക്കുന്നില്ല; അവൻ ഒറ്റക്കണ്ണല്ല. ”കൈകൊണ്ട് കണ്ണിലേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു,“ അൽ-മസിഹ് അദ്-ദജ്ജാൽ വലത് കണ്ണില്‍ അന്ധനാണ് കൂടെ അവന്റെ ആ കണ്ണ് പുറത്തേക്കു ഉന്തി നിൽക്കുന്ന മുന്തിരിപ്പഴം പോലെ കാണപ്പെടും. (സാഹിഹ് അൽ-ബുഖാരി 7407 ഇംഗ്ലീഷ് വിവർത്തനം: വോള്‍ 9 പുസ്തകം 93, ഹദീസ് 504) https://sunnah.com/bukhari/97/36
ഉബാദാ ഇബ്നു അസ്-സമിത് വിവരിച്ചു: നബി (ﷺ) പറഞ്ഞു: ദജ്ജലിനെ (എതിർക്രിസ്തുവിനെക്കുറിച്ച്) ഞാൻ നിങ്ങളോട് വളരെയധികം പറഞ്ഞിട്ടുണ്ട്, നിങ്ങൾക്ക് മനസ്സിലാകില്ലെന്ന് ഞാൻ ഭയപ്പെടുന്നു. എതിർക്രിസ്തു കുറിയവനും കോഴി-കാൽവിരലനും, കമ്പിളി-മുടിയുള്ളവനും, ഒറ്റക്കണ്ണുള്ളവനും, ഒരു കണ്ണിനു കാഴ്ചയില്ലാത്തവനും നീണ്ടുനിൽക്കുന്നതോ ആഴത്തിൽ ഇരിക്കുന്നതോ അല്ലത്ത കണ്ണുള്ളവനും ആകുന്നു. നിങ്ങൾ അവനെക്കുറിച്ച് ആശയക്കുഴപ്പത്തിലാണെങ്കിൽ, നിങ്ങളുടെ കർത്താവ് ഒറ്റക്കണ്ണനല്ലെന്ന് മനസ്സിലാക്കുക. അബു ദാവൂദ് പറഞ്ഞു: 'അമർ ബിൻ അൽ അശ്വദിനെ ജഡ്ജിയായി നിയമിതനയവനായിരുന്നു. (സുനൻ അബി ദാവൂദ് 4320 ഇംഗ്ലീഷ് വിവർത്തനം: പുസ്തകം 38, ഹദീസ് 4306) https://sunnah.com/abudawud/39/30
ആദമിന്റെ മുഖം:
ഈ ഹദീസ് അബു ഹുറൈറയുടെ നിവേദനം ...: നിങ്ങളിൽ ആരെങ്കിലും സഹോദരനുമായി യുദ്ധം ചെയ്യുമ്പോൾ, അവൻ അല്ലാഹുവിനുവേണ്ടി മുഖം ഒഴിവാക്കണം ആദാമിനെ തന്റെ സ്വന്തം സ്വരൂപത്തിൽ സൃഷ്ടിച്ചു. (സാഹിഹ് മുസ്ലിം 2612 ഇ യുഎസ്‌സി-എംഎസ്‌എ വെബ് (ഇംഗ്ലീഷ്) റഫറൻസ്: പുസ്തകം 32, ഹദീസ് 6325) https://sunnah.com/muslim/45/152
ബൈബിളില്‍ ദൈവം തന്റെ സാദ്രിശ്യത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറഞ്ഞു കേട്ടതു കൊണ്ടാകണം മുഹമ്മദ് അതപ്പാടെ എടുത്തു ഹദീസ് ആക്കി, എന്നിട്ട് മുഖം കൂടി ദൈവത്തിന്റെ പോലെയെന്നു ചേര്‍ത്ത് കൊടുത്തു. എങ്കില്‍ അള്ളാഹുവിന്റെ മുഖം ആദമിന്റെ പോലെ ചുരുക്കി പറഞ്ഞാല്‍ മനുഷന്റെതു പോലെ. എന്കിലാല്ലാഹു അരൂപിയാണ് എന്ന് പറയാന്‍ പാടില്ല, പ്രത്യേകിച്ച് ഏകനായ അള്ളാഹു. അങ്ങനെ പറയുന്ന ആയാത് ഉണ്ടെങ്കില്‍ കൊണ്ട് വന്നു പറയണം ആദമിന്റെ പോലെ തന്നെ മുഖവും ശരീരവും ഒക്കെയുള്ളവന്‍ എങ്ങനെയാണു അരൂപിയകുക എന്ന് അറിയിക്കണം.
◾ അല്ലാഹുവിന്റെ കൈകള്‍:
ഖുര്‍ആന്‍ 5:64, 39:67
◾ അല്ലാഹുവിന്റെ കാലുകള്‍:
ഖുറാന്‍ 68:42 കണങ്കാല്‍ വെളിവാക്കപ്പെടുന്ന ( ഭയങ്കരമായ ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക . . .
അതിന്റെ വിശദീകരണം ഈ ഹദീസില്‍ കാണുക:
(സഹിഹ് അല്‍-ബുഖാരി 9 പുസ്തകം 93 : 532) അബു- സൈദ് അല്‍-ഖുധ്രി നിവേദനം: … അതിനുശേഷം സര്‍വശക്തന്‍, അവര്‍ ആദ്യം കണ്ട രൂപത്തില്‍ അല്ലാതെ മറ്റൊരു രൂപത്തില്‍ അവരുടെ മുന്‍പില്‍ വരും എന്നിട്ട് “ഞാന്‍ ആണ് നിങ്ങളുടെ രക്ഷിതാവ്” എന്ന് അറിയിക്കും. എന്നാല്‍ അവര്‍ പറയും “നിങ്ങള്‍ അല്ല ഞങ്ങളുടെ രക്ഷിതാവ്” എന്ന്. പ്രവാചകര്‍ ഒഴികെ ആരും അവനോടു സംസാരിക്കുകയില്ല. അതിനു ശേഷം ഇങ്ങനെ പറയപ്പെടും, “നിങ്ങള്‍ക്ക്ക് അറിയാമോ അവനെ തിരിച്ചറിയാനുള്ള എന്തെങ്കിലും അടയാളം?” അവര്‍ അതിനു മറുപടിയായി :”കണങ്കാല്‍”, അപ്പോള്‍ അള്ളാഹു തന്റെ കണങ്കാല്‍ വെളിവാക്കി കൊടുക്കുകയും സകലരും കമിഴ്ന്നു ആ കാല്‍ക്കല്‍ വീണു നമസ്കരിക്കുകയും ചെയ്യും…….
[Narrated Abu Sa'id Al-Khudri: … Then the Almighty will come to them in a shape other than the one which they saw the first time, and He will say, ‘I am your Lord,’ and they will say, 'You are not our Lord.' And none will speak: to Him then but the Prophets, and then it will be said to them, ‘Do you know any sign by which you can recognize Him?’ They will say. ‘THE SHIN,’ AND SO ALLAH WILL THEN UNCOVER HIS SHIN whereupon every believer will prostrate before Him and there will remain those who used to prostrate before Him just for showing off and for gaining good reputation... ]
അല്ലാഹുവിനെ തിരിച്ചറിയുന്നത് കണങ്കാല്‍ നോക്കിയിട്ടാണ്. അവസാന ദിവസം അള്ളാഹു തന്റെ കണങ്കാല്‍ കാണിക്കും എന്നും പറയുന്നു. അങ്ങനെ ആ കണങ്കാല്‍ കണ്ടു ബോധ്യപ്പെട്ട ഉടന്‍ എല്ലാവരും അല്ലാഹുവിനു മുന്നില്‍ നിസ്കരിക്കും. ശാരീരിക അവസ്ഥ അല്ലാഹുവിനു ഉണ്ടെന്നു സ്പഷ്ടമാക്കുന്ന ഒരു തെളിവാണിത്. മറുകോ പുള്ളിയോ വല്ല പാടോ ഒക്കെയാണ് പലരെയും തിരിച്ചറിയാന്‍ മനുഷ്യര്‍ ഉപയോഗിക്കുന്നതു. ആ സമ്പ്രദായം ഇവിടെയും ഉപയോഗിക്കുന്നത്. അല്ലാഹുവിന്റെ ശാരീരിക അവസ്ഥയുടെ ഒരു തെളിവല്ലേ?
◾ അല്ലാഹുവിന്റെ ഉയരം :
അബുഹുറൈറ നിവേദനം: നബി പറഞ്ഞു, “അല്ലാഹു തന്റെ അതേ രൂപത്തില്‍, അറുപതു മുഴം (30 മീറ്റർ) ഉയരത്തില്‍ ആദമിനെ സൃഷ്ടിച്ചു.” (സഹിഹ് ബുഖാരി 74:246)
Narrated Abu Huraira: The Prophet (ﷺ) said, "Allah created Adam in His picture, sixty cubits (about 30 meters) in height....(http://sunnah.com/bukhari/79/1)
അള്ളാഹു ആദമിന്റെ അതെ പോലെ ഇരിക്കും അള്ളാഹു ആദമിന്റെ അതെ ഉയരത്തില്‍ തന്നെ.
◾ അല്ലാഹുവിന്റെ വചനം:
6:73 അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ ഉണ്ടാകൂ എന്ന പറയുന്ന ദിവസം അതുണ്ടാകുക തന്നെ ചെയ്യുന്നു. അവന്‍റെ വചനം സത്യമാകുന്നു.
And it is He who created the heavens and earth in truth. And the day He says, "Be," and it is, His word is the truth.
'Be' എന്ന അല്ലാഹുവിന്റെ വചനം, അല്ലാഹുവിന്റെ ശക്തി, വചിക്കാന്‍ ഉള്ള കഴിവ്. ഇവിടെ അല്ലാഹുവിന്റെ വചനത്തെ "alhaqqu" The Truth, ഏക സത്യം എന്നാണ് അറിയിച്ചിട്ടുള്ളത്. 'BE' ഇല്ലെങ്കില്‍ സൃഷ്ടിയില്ല എന്നാണ് ഖുറാന്‍ പഠിപ്പിക്കുന്നത്. അതായത് 'BE' യിലൂടെ ആണ് സൃഷ്ടി.
☀ അല്ലാഹുവിന്റെ ആത്മാവ്:
ഖുറാന്‍ 21:91 തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെയും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന് നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു.
ഖുറാന്‍ 19:17 എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
അല്ലാഹുവിന്റെ ആത്മാവ് മനുഷ്യന്‍ ആയിട്ടാണ് മിറിയമും ആയി മറയുണ്ടാക്കി, അങ്ങനെ തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച , അവളില്‍ അവിടെ തന്നെ, അല്ലാഹുവിന്റെ ആത്മാവില്‍ നിന്ന് ഊതിയാണ് ഇസയെ ഗര്‍ഭം, ധരിപ്പിച്ചത്. അല്ലാഹുവിന്റെ ആത്മാവിനു ഏതു രൂപത്തിലും മറ്റു പല വിഷയങ്ങളിലും സ്വതന്ത്രമായി, ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാം.
ഇനി, അല്ലാഹുവിന്റെ ആത്മാവ് മനുഷ്യരൂപം സ്വീകരിച്ചു ദൂതനെ പോലെ വന്നപ്പോള്‍ :-
ഖുറാന്‍ 19:19 അദ്ദേഹം പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.
ശ്രദ്ധിക്കുക – ഇവിടെ എല്ലായിടവും അല്ലാഹുവിന്റെ ആത്മാവ് എന്നാണു പറഞ്ഞിരിക്കുന്നത് ; ജിബ്രേല്‍ മലക്ക് ആണ് എന്നത് പില്‍കാലത്ത് ബ്രക്കെറ്റ് ഇട്ടു ചേര്‍ത്തതാണ് ഖുറാനില്‍ അങ്ങനെയില്ല. വേദം തിരുത്തുന്നവര്‍ക്ക് അത് പ്രശ്നമില്ലയിരിക്കാം, പക്ഷെ വേദത്തെ മാനിക്കുന്നവര്‍ക്ക് അത് പ്രശ്നം തന്നെയാണ്, ബ്രക്കെറ്റ് എടുക്കുന്നില്ല. 97:4 മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ .. എന്ന് എടുത്തു വേറെ വേറെ എടുത്തു പറഞ്ഞിരിക്കുന്നു. (ജിബ്രേല്‍ ആണ് ഈ ആത്മാവ് എന്ന് വാദം ഉന്നയിക്കുന്നവര്‍ ഖുറാനില്‍ നിന്ന് ആധികാരിക തെളിവുകള്‍ ആയത്തുകള്‍ നല്‍കണം.)
എന്തെങ്കിലും ആകട്ടെ, അല്ലാഹുവിനു സ്വന്തമായി ആത്മാവ് ഉണ്ട്. ആ ആത്മാവിനു മനുഷ്യരൂപം പ്രാപിച്ചു മറ്റൊരു വ്യക്തിയായി ക്രിയകള്‍ ചെയ്യാനും മറ്റും കഴിവുകളും ഉണ്ടെന്നു മനസ്സിലാക്കാം ഖുറാന്‍ പ്രതി. ഇവിടെ ആള്‍ രൂപത്തില്‍ വന്ന അല്ലാഹുവിന്റെ ആത്മാവും, ആള്‍ രൂപത്തില്‍ അല്ലാത്ത ആത്മാവും ആകുമ്പോള്‍ അള്ളാഹു മൂന്നു അള്ളാഹു ആകുന്നു. (1) അള്ളാഹു (2) അല്ലാഹുവിന്റെ ആത്മാവ് (3) അല്ലാഹുവിന്റെ ആത്മാവ് മനുഷ്യ രൂപത്തില്‍. എന്ത് പേരില്‍ ഈ അവസ്ഥയെ വിളിക്കും?
☀ അല്ലാഹുവിന്റെ മനസ്സ് അഥവാ ജീവാത്മാവ് എന്ന സോള്‍ (കേന്ദ്രം: താന്‍ എന്ന ഭാവം):
” പറയുക:കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രമായിട്ടുള്ളവനാകുന്നു.അവൻ ജന്മം നൽകിയിട്ടില്ല. ജനിച്ചിട്ടുമില്ല.അവന്നു തുല്യനായി ആരുമില്ലതാനും.” ഖുർ-ആൻ (112 ആം അധ്യായം)
അല്ലാഹുവിനെ പോലെ മറ്റൊരുവനില്ല. അവന്‍ അവന്റെ ഭാവത്തില്‍ അവന്‍ മാത്രം. അവന്റെ ആളത്വം വിശദീകരിക്കുന്ന ,അല്ലാഹുവിന്റെ 99 വിശേഷണങ്ങള്‍ ഉണ്ട്. അതില്‍ അധികവും അല്ലാഹുവിന്റെ മാനസിക സ്വഭാവവൈഷിഷ്ട്യങ്ങളെ അപ്പാടെ കുറിക്കുന്നു. അതാണ് അവന്റെ സോള്‍, ജീവാത്മാവ്.
ആ ഭാവം 99 വിശേഷണങ്ങളല്‍ ചിലത് മനസ്സിലാക്കാം:
അർ-റഹ്മാൻ -> കരുണാമയന്‍, ഖുറാന്‍ പ്രതി അല്ലാഹുവിനെപോലെ കരുണാമയന്‍ ആയി മറ്റാരുമില്ല. അത് ആ മനസ്സിന്റെ ഒരു ഫലം ആണ്. അത് ആ നിസ്സര്‍ഗ്ഗഭാവമാണ്.
അൽ കഹ്ഹാർ -> അടക്കി ഭരിക്കുന്നവൻ, ഖുറാന്‍ പ്രതി അല്ലാഹുവിനെപോലെ അടക്കി ഭരിക്കുന്നവൻ ആയി മറ്റാരുമില്ല. അത് ആ മനസ്സിന്റെ ഒരു ഫലം ആണ്. അത് ആ നിസ്സര്‍ഗ്ഗഭാവമാണ്.
അൽ ഖാഫിള് -> താഴ്ത്തുന്നവൻ, ഖുറാന്‍ പ്രതി അല്ലാഹുവിനെപോലെ താഴ്ത്തുന്നവൻ ആയി മറ്റാരുമില്ല. അത് ആ മനസ്സിന്റെ ഒരു ഫലം ആണ്. ആ നിസ്സര്‍ഗ്ഗഭാവമാണ്.
അൽ മുദിൽ -> നിന്ദിക്കുന്നവൻ, ഖുറാന്‍ പ്രതി അല്ലാഹുവിനെപോലെ നിന്ദിക്കുന്നവൻ ആയി മറ്റാരുമില്ല. അത് ആ മനസ്സിന്റെ ഒരു ഫലം ആണ്. അത് ആ നിസ്സര്‍ഗ്ഗഭാവമാണ്.
അൽ ഗവിയ്യ് -> സർവ്വശക്തൻ, ഖുറാന്‍ പ്രതി അല്ലാഹുവിനെപോലെ സർവ്വശക്തൻ ആയി മറ്റാരുമില്ല. അത് ആ മനസ്സിന്റെ ഒരു ഫലം ആണ്. അത് ആ നിസ്സര്‍ഗ്ഗഭാവമാണ്. [ എന്തിനും കഴിയുന്നവന്‍ എന്നാണ് അര്‍ഥം, പക്ഷെ മനുഷരുടെ മുന്‍പില്‍ വന്നു രണ്ടു വാക്ക് പറയാന്‍ മലക്ക് വേണം എന്ന് മുസ്ലിങ്ങള്‍ തന്നെ പറയുന്നു, സ്വന്തമായി അതിനു സാധിക്കില്ല അല്ലാഹുവിനു എന്ന് തെളിയിക്കുകയാണോ മുസ്ലിങ്ങള്‍? ] മറ്റൊന്ന് കൂടിയുണ്ട് ആ വിശേഷണം 99 ഇല്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അപ്പോള്‍ 100 ആമത്തെ വിശേഷണനാമം ” അല്‍-മകര്‍ “. വഞ്ചകരില്‍ വഞ്ചകന്‍ എന്നര്‍ത്ഥം. മറ്റൊരു പ്രധാന കാര്യം കൂടി ശ്രധിക്കനുണ്ട്, അര്‍-റഹമാന്‍ എന്നാല്‍ കരുണാമയന്‍ ആയവന്‍, സൃഷ്ടികളെ സൃഷ്ടിക്കും മുന്നേ അവന്‍ കരുണാമയന്‍ ആകുന്നത് എങ്ങനെ? അത് പോലെ തന്നെ 99 വിശേഷണങ്ങളും.
എങ്കില്‍ അള്ളാഹു സൃഷ്ടികളെ ആശ്രയിച്ചാണ് ഈ 99 വിശേഷണങ്ങള്‍ ലഭിക്കുന്നത് എങ്കില്‍ അവന്‍ എങ്ങനെ ദൈവമായിരിക്കാന്‍ യോഗ്യനായി?
👉 എന്തിനെങ്കിലും സൃഷ്ടിയെ ആശ്രയിക്കുന്നവന്‍ ദൈവമായിരിക്കാന്‍ യോഗ്യനല്ല.
👉 എങ്കില്‍ സ്രിഷിപ്പുനു മുന്നേ അവന്‍ ദൈവമല്ല.
👉 എങ്കില്‍ അവന്‍ സമയത്തിനു അതീതനല്ല.
👉 എങ്കില്‍ അവന്‍ സ്ഥലകലതിനതീതനല്ല.
👉 എങ്കില്‍ അവന്‍ സര്‍വ്വ ശക്തന്‍ അല്ല.
ഇതിനുദാഹരണം ആണ് വചനം സൃഷ്ടിയാണ് എന്ന് പറയുന്നതിന്റെ അബദ്ധവും. എന്നാല്‍ വചനം സൃഷ്ടിയല്ല ത്രിത്വത്തില്. ഇനി ത്രിത്വത്തില്‍ പിതാവും പുത്രനും റൂഹയും അനാദിയിലെ നിലനില്‍ക്കുന്നു, ഈ 99 അല്ല അതിലപ്പുറവും വിശേഷണങ്ങള്‍ സൃഷ്ടിയെ ആശ്രയിക്കാതെ തന്നെ നില നില്‍ക്കുന്നു. ആയതിനാല്‍ അവന്‍ പരാശ്രയനല്ല, അവനു സ്ഥലതിനോ കാലത്തിനോ സമയത്തിനോ വേണ്ടി കാത്തു നില്‍ക്കേണ്ട, അവന്‍ സര്‍വ്വവ്യപിയാകുന്നു , ഭൂതത്തിലും ഭാവിയിലും ഉള്ളവന്‍ ആകുന്നു, ദൂരസ്ഥനും സമീപസ്ഥനും എല്ലാ കാലത്തേക്കും ദൈവവും ആകുന്നു.
കന്ക്ലുഷന്‍:-
അതിനാല്‍ മുകളില്‍ പറഞ്ഞ ആയത്തുകള്‍ അനുസരിച്ച് അല്ലാഹുവിനു ശരീരിക അവസ്ഥ, ആത്മാവ്, മനസ്സ് ഇവ മൂന്നും ഉണ്ട്.
👉 ദേഹം, ദേഹി, ആത്മാവ്, ഇവ എല്ലാം വന്നാല്‍ 1+1+1 = 3 അള്ളാഹുമാരോ? അതോ ഖുറാനിലെ അഥവാ ഇസ്ലാമില്‍ ത്രിത്വം തന്നെയോ?
എങ്കില്‍ 3 എന്ന് നിങ്ങള്‍ പറഞ്ഞു പോകരുത് എന്ന് ഭയന്ന അല്ലാഹുവിന്റെ വാക്കുകള്‍ അറം പറ്റിപ്പോയല്ലോ: ഖുറാന്‍ 4:171 …..... അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്……… (ത്രിത്വത്തെ ഇത്ര ഭയമോ? )
NB: വിഷയത്തില്‍ ഊന്നി സംസാരിക്കുക.
അടുത്ത ഭാഗം കലീമത്തുള്ളയായിരിക്കും വിഷയം.
#ZM
Comments
Post a Comment