ഹാഗിയ ചരിത്രത്തിലെ ആവര്‍ത്തനം!
തുര്‍ക്കി ഏകാധിപതി ഉര്‍ദുഗോന്‍ അന്താരാഷ്‌ട്ര എതിര്‍പ്പുകളെ മറികടന്ന് ഹാഗിയ സോഫിയ പള്ളിയെ മുസ്ലീം മോസ്ക് ആക്കി മാറ്റിയപ്പോള്‍ അതിനെ വെള്ളപൂശാന്‍ വേണ്ടി ദാവാക്കാര്‍ സോഷ്യല്‍ മീഡിയയില്‍ തലകുത്തി മറിയുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ. ആ കാറ്റഗറിയില്‍ ഉള്ള ഒരു ഐറ്റമാണ് താഴെ സ്ക്രീന്‍ഷോട്ടിലുള്ളത്. ഒന്നാമത്തെ വരി മുതല്‍ നുണ പറഞ്ഞുകൊണ്ടാണ് ആ പോസ്റ്റ് ആരംഭിക്കുന്നത്. ഞാന്‍ അവിടെ ചെന്ന് കുറച്ചു കമന്‍റുകള്‍ ഇട്ടിരുന്നെങ്കിലും പിന്നീട് നോക്കിയപ്പോള്‍ അതെല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടതായി കണ്ടതുകൊണ്ട് തല്ക്കാലം ആ കമന്‍റുകള്‍ ഒരു പോസ്റ്റ് ആക്കി ഇടുകയാണ്. സമയത്തിന്‍റെ കുറവ് ഉള്ളതുകൊണ്ട് ഈ ചരിത്ര വസ്തുതകളെ പിന്തുണയ്ക്കുന്ന ഖുര്‍ആന്‍ ആയത്തുകളോ ഹദീസുകളോ ഇതിനോടൊപ്പം ചേര്‍ത്തു വെക്കാന്‍ പറ്റാത്തതില്‍ എനിക്ക് ഖേദമുണ്ട്. എങ്കിലും ദൈവം അനുവദിക്കുന്ന പക്ഷം ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും ത്ഫ്സീറുകളും എല്ലാം വെച്ച് ഈ സംഗതി വീഡിയോ പരമ്പരയായി ഇറക്കണമെന്നുണ്ട്.
സ്ക്രീന്‍ഷോട്ടിലുള്ള പോസ്റ്റ് ആരംഭിക്കുന്നത്: “മറ്റുമതങ്ങളുടെ ആരാധനാലയങ്ങൾ പള്ളിയിക്കുന്നത് മുസ്ലീങ്ങളുടെ സംസ്കാരമല്ല” എന്ന വാചകത്തോടെയാണ്. ഈയൊരൊറ്റ വാചകം ഇസ്ലാമിക ചരിത്രത്തില്‍ സാമാന്യം അറിവുള്ള ഒരാളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നതിനു തുല്യമാണ്. മറ്റു മതസ്ഥരുടെ ആരാധാനാലയങ്ങള്‍ ഒന്നുകില്‍ പൊളിച്ചു കളയുന്നതോ അല്ലെങ്കില്‍ അത് മുസ്ലീം പള്ളികളാക്കി മാറ്റുന്നതോ ആണ് ഇസ്ലാമിന്‍റെ സംസ്കാരം. മുഹമ്മദ് മുതല്‍ തുടങ്ങുന്ന പാരമ്പര്യമാണത്. അതിനെക്കുറിച്ച് അറിയാത്തവരെ വിഡ്ഢികളാക്കാന്‍ വേണ്ടി ദാവക്കാര്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്ന തഖിയയാണ് മറ്റു മതങ്ങളുടെ ആരാധനാലയങ്ങള്‍ പള്ളികളാക്കുന്നത് മുസ്ലീങ്ങളുടെ സംസ്കാരമല്ല എന്നുള്ളത്. ഇന്ത്യയിലേക്ക് വന്ന മുസ്ലീങ്ങള്‍ ഇവിടെയുള്ളവരോടും അവരുടെ ആരാധനാലായങ്ങളോടും ചെയ്തത് എന്താണെന്ന് ഡോ.അംബേദ്‌കര്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 15, പേജ് 51 മുതലുള്ള ചില വിവരണങ്ങള്‍ ഞാന്‍ തരാം. അത് വായിച്ചു കഴിഞ്ഞാല്‍ ഈ തഖിയയുടെ പൊള്ളത്തരം നിങ്ങള്‍ക്ക് മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു:
“മുസ്ലീം ആക്രമണകാരികള്‍ ഈ ആക്രമണങ്ങളെല്ലാം നടത്തിയത് കൊള്ളയടിക്കാനോ നാടുപിടിച്ചെടുക്കാനോ ഉള്ള അത്യാഗ്രഹം കൊണ്ടല്ല. മറ്റൊരു ലക്ഷ്യം അവയുടെ പിന്നിലുണ്ടായിരുന്നു. സിന്ധിന് എതിരായുള്ള മുഹമ്മദ് ബിന്‍ കാസിമിന്‍റെ ആക്രമണം ഒരു ശിക്ഷാനടപടിയുടെ മട്ടിലുള്ളതായിരുന്നു. സിന്ധിലെ ദാഹിര്‍ രാജാവ് അവിടത്തെ തുറമുഖ നഗരങ്ങളിലൊന്നായ ദേബൂളില്‍ വച്ച് ഒരു അറബിക്കപ്പല്‍ പിടിച്ചെടുത്തതിനു നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ചത് കൊണ്ടാണ് ഈ ആക്രമണം നടന്നത്. എങ്കിലും ഹിന്ദുക്കളുടെ വിഗ്രഹാരാധനയ്ക്കും ബഹുദൈവവിശ്വാസത്തിനും പ്രഹരമേല്‍പ്പിച്ച് ഇന്ത്യയില്‍ ഇസ്ലാം മതത്തിന് പ്രതിഷ്ഠ നല്‍കുകയെന്ന ഉദ്ദേശ്യവും ഈ ആക്രമണത്തിന്‍റെ പിന്നിലുണ്ടായിരുന്നു. ഹജാജിനയച്ച ഒരു സന്ദേശത്തില്‍ മുഹമ്മദ് ബിന്‍ കാസിം ഇപ്രകാരം പറഞ്ഞിട്ടുള്ളതായി ഉദ്ധരണികളില്‍ കാണുന്നു:
“രാജാദാഹീറിന്‍റെ അനന്തരവനെയും അദ്ദേഹത്തിന്‍റെ യോദ്ധാക്കളെയും മുഖ്യഉദ്യോഗസ്ഥന്മാരെയും പറഞ്ഞയച്ചു കഴിഞ്ഞു. അവിശ്വാസികളെ ഇസ്ലാമിലേക്ക് മതം മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തു. വിഗ്രഹങ്ങള്‍ പ്രതിഷഠിച്ച ക്ഷേത്രങ്ങള്‍ക്കു പകരം പള്ളികളും മറ്റ് ആരാധനാലയങ്ങളും നിര്‍മിച്ചു. കുത്ബാ പാരായണം ചെയ്യപ്പെടുന്നു. പ്രാര്‍ഥനകള്‍ യഥാസമയം നടത്തപ്പെടുന്നതിനുവേണ്ടി വാങ്കുവിളി ഉയര്‍ത്തി വരുന്നു. തക്ബീറും സര്‍വ്വശക്തനോടുള്ള പ്രാര്‍ഥനയും ദിവസം തോറും രാവിലെയും വൈകുന്നേരവും നടക്കാറുണ്ട്.” (ഇന്ത്യന്‍ ഇസ്ലാം, ഡോ.ടൈറ്റസ്, പുറം 10-ല്‍ നിന്നും അംബേദ്‌കര്‍ ഉദ്ധരിച്ചിരിക്കുന്നത്. ഡോ.അംബേദ്‌കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 15, പേജ് 51,52)
മുഹമ്മദ് ഗസ്നിയും തന്‍റെ അനവധി ഇന്ത്യാ ആക്രമണങ്ങളെ പാവന യുദ്ധമായിട്ടാണ് കണക്കാക്കിയത്. മുഹമ്മദിന്‍റെ ചരിത്രം രചിച്ച അല്‍ ഉത്ബി അദ്ദേഹത്തിന്‍റെ ആക്രമണങ്ങളെ വിവരിച്ചുകൊണ്ട് ഇപ്രകാരം എഴുതി:
“അദ്ദേഹം വിഗ്രഹാരാധനാക്ഷേത്രങ്ങള്‍ തകര്‍ത്ത് ഇസ്ലാം മതം സ്ഥാപിച്ചു. അദ്ദേഹം ...... നഗരങ്ങള്‍ പിടിച്ചടക്കി. പങ്കിലരായ നീചന്മാരെ വധിച്ചു, വിഗ്രഹാരാധകരെ നശിപ്പിക്കുകയും മുസ്ലീങ്ങളെ കൃതാര്‍ത്ഥരാക്കുകയും ചെയ്തു. അനന്തരം അദ്ദേഹം നാട്ടിലേക്ക് മടങ്ങി വന്ന് ഇസ്ലാമിനുവേണ്ടി നേടിയ വിജയങ്ങളുടെ വിവരങ്ങള്‍ പ്രഖ്യാപിക്കുകയും ........ ഹിന്ദിനെതിരായി വര്‍ഷം തോറും താന്‍ ഓരോ ആക്രമണം നടത്തുമെന്ന് ശപഥം ചെയ്യുകയും ചെയ്തു.” (ഇന്ത്യന്‍ ഇസ്ലാം, ഡോ.ടൈറ്റസിന്‍റെ ഉദ്ധരണി, പുറം.11)
മുഹമ്മദ് ഗോറിയുടെ ആക്രമണങ്ങള്‍ക്കു പ്രേരകമായതും ഈ പാവന ലക്ഷ്യം നിറവേറ്റാനുള്ള ആവേശമാണ്. ചരിത്രകാരനായ ഹസന്‍ നിസാമി അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തെ താഴെപ്പറയുന്ന വാക്കുകളില്‍ വിവരിക്കുന്നു:
“അദ്ദേഹം തന്‍റെ ഖഡ്ഗം കൊണ്ട് ഹിന്ദ് ദേശത്തില്‍നിന്ന് അവിശ്വാസത്തിന്‍റെയും ഹീനതയുടെയും ദുഷ്ടെല്ലാം നീക്കം ചെയ്തു. ആ രാജ്യത്തെ മുഴുവന്‍ ബഹുദേവതാവിശ്വാസമാകുന്ന മുള്ളിലും വിഗ്രഹാരാധനയാകുന്ന മാലിന്യത്തിലും നിന്നു മുക്തമാക്കി. അദ്ദേഹത്തിന്‍റെ രാജകീയ വീര്യവും ധീരതയും നിമിത്തം ഒരൊറ്റ ക്ഷേത്രംപോലും അവശേഷിക്കാതെയായി.” (ഇന്ത്യന്‍ ഇസ്ലാം, ഡോ.ടൈറ്റസിന്‍റെ ഉദ്ധരണി, പുറം.11)
തൈമൂറിന്‍റെ ആക്രമണത്തിലേക്കു നയിച്ചതെന്താണെന്ന് അദ്ദേഹം തന്‍റെ ഓര്‍മക്കുറിപ്പുകളില്‍ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു:
“ഹിന്ദുസ്താന്‍റെ നേര്‍ക്കുള്ള ആക്രമണത്തില്‍ എന്‍റെ ലക്ഷ്യം അവിശ്വാസികള്‍ക്കെതിരായി ഒരു സമരം നയിക്കുക, മുഹമ്മദിന്‍റെ ആജ്ഞയനുസരിച്ച് (അദ്ദേഹത്തിലും കുടുംബത്തിലും അള്ളാവിന്‍റെ അനുഗ്രഹവും ശാന്തിയും വാഴട്ടെ) സത്യവിശ്വാസത്തിലേക്ക് അവരെ പരിവര്‍ത്തനം ചെയ്യുക, ഹീന വിശ്വാസത്തിന്‍റെയും ബഹുദേവതാവിശ്വാസത്തിന്റെയും പങ്കിലതയില്‍ നിന്ന് ആ നാടിനെ ശുദ്ധീകരിക്കുക, ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ക്കുക, അതുവഴി ഞങ്ങള്‍ അള്ളാവിന്‍റെ സന്നിധാനത്തില്‍ ഘാസികളും മുജാഹിദുകളും വിശ്വാസത്തിന്‍റെ സഹചാരികളും ഭടന്മാരും ആയിത്തീരുക- ഇവയെല്ലാമാണ്.” (ലേന്‍പൂള്‍, മെഡീവല്‍ ഇന്ത്യ, പുറം.155-ല്‍ നിന്നും ഡോ.അംബേദ്‌കര്‍ ഉദ്ധരിച്ചിരിക്കുന്നത്, സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 15, പേജ് 52, 53)
മുഹമ്മദ് ബിന്‍ കാസിം മതപരമായ ആവേശത്തിന്‍റെ പേരില്‍ ആദ്യമായി ചെയ്ത കൃത്യം, അദ്ദേഹം കീഴടക്കിയ ദേബൂള്‍ നഗരത്തിലെ ബ്രാഹ്മണരെ ബലം പ്രയോഗിച്ച് സുന്നത്തിന് വിധേയരാക്കുക എന്നതായിരുന്നു. ഇത്തരം മതപരിവര്‍ത്തനത്തെ അവര്‍ എതിര്‍ക്കുന്നുവെന്നു കണ്ടപ്പോള്‍, 17 വയസ്സു കഴിഞ്ഞവരെയെല്ലാം അദ്ദേഹം കൊല ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മറ്റെല്ലാവരെയും അടിമകളാക്കി, ഹിന്ദുക്കളുടെ ക്ഷേത്രം കൊള്ളയടിക്കുകയും അവിടെ നിന്നു കിട്ടിയ വമ്പിച്ച കൊള്ളമുതലില്‍ ഗവണ്മെന്‍റിന് നിയമപരമായി ചെല്ലേണ്ടുന്ന അഞ്ചിലൊരു ഭാഗം നീക്കിവെച്ചതിനുശേഷം ബാക്കി മുഴുവന്‍ ഭടന്മാര്‍ക്ക് തുല്യമായി പങ്കുവെച്ചു കൊടുക്കുകയും ചെയ്തു.
ഗസ്നിയിലെ മുഹമ്മദ് ആദ്യം മുതല്‍ അവലംബിച്ചത്, ഹിന്ദുക്കളുടെ മനസ്സില്‍ ഭീതി ജനിപ്പിക്കാന്‍ പോന്ന പദ്ധതികളാണ്. ഏ.ഡി.1001-ല്‍ ജയ്പാല്‍ രാജാവിനെ പരാജയപ്പെടുത്തിയതിനു ശേഷം അദ്ദേഹത്തെ “നാണംകെട്ട നിലയില്‍ ബന്ധനസ്ഥനും അവമാനിതനുമായി അദ്ദേഹത്തിന്‍റെ പുത്രന്മാരും പ്രഭുക്കന്മാരും കാണാനും അവിശ്വാസികളുടെ നാട്ടിലുടനീളം ഇസ്ലാമിനെപ്പറ്റിയുള്ള ഭയം വ്യാപിക്കാനും ഇടയാകത്തക്കവണ്ണം തെരുവുകള്‍ നീളെ കൊണ്ടുപോയി പ്രദര്‍ശിപ്പിക്കാന്‍” മുഹമ്മദ് ആജ്ഞാപിച്ചു.
“മുഹമ്മദിന് പ്രത്യേകാനന്ദം പ്രദാനം ചെയ്തിരുന്ന ഒരു കാര്യം ‘അവിശ്വാസി’കളെ കൊല ചെയ്യുക എന്നതായിരുന്നു. ഏ.ഡി.1019-ല്‍ ഛന്ദുറായില്‍ നടത്തിയ ഒരാക്രമണത്തില്‍ അനേകം അവിശ്വാസികള്‍ വധിക്കപ്പെടുകയോ തടവിലടയ്ക്കപ്പെടുകയോ ചെയ്തു. അവിശ്വാസികളും സൂര്യനെയും അഗ്നിയേയും ആരാധിക്കുന്നവരുമായ ആള്‍ക്കാരെ കൊല ചെയ്തു തൃപ്തിയടയുന്നതുവരെ മുസ്ലീങ്ങള്‍ കൊള്ളമുതലില്‍ ശ്രദ്ധ പതിപ്പിക്കുക പോലും ചെയ്തില്ല. ഹിന്ദു സേനകളില്‍പ്പെട്ട ആനകള്‍ വിഗ്രഹങ്ങളെ വെടിഞ്ഞ്, ഇസ്ലാം മതസേവനത്തെ അഭികാമ്യമായി കരുതി, സ്വയമേവ മുഹമ്മദിന്‍റെ സമീപത്തു ചെന്നതായി ചരിത്രകാരന്‍ നിര്‍ദ്ദോഷമായ മട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.” (ഡോ.ടൈറ്റസ്: ഇന്ത്യന്‍ ഇസ്ലാം, പുറം.22- ല്‍ നിന്നും ഡോ.അംബേദ്‌കര്‍ ഉദ്ധരിച്ചിരിക്കുന്നത്, സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 15, പേജ് 53, 54)
“ക്ഷേത്രനശീകരണത്തെയും വിഗ്രഹധ്വംസനത്തെയും സംബന്ധിച്ച് അത്യധികം തെളിവുകള്‍ നമുക്ക് കിട്ടിയിട്ടുണ്ട്. മുഹമ്മദ് ബിന്‍ കാസിം സിന്ധില്‍ തന്‍റെ നശീകരണ പദ്ധതി ഒരു നിയതപരിപാടിയനുസരിച്ച് നടപ്പിലാക്കിയതായി നാം കണ്ടു കഴിഞ്ഞു. എന്നാല്‍ വരുമാനത്തെ ലക്ഷ്യമാക്കിക്കൊണ്ട് അദ്ദേഹം മുള്‍ത്താനിലെ സുപ്രസിദ്ധക്ഷേത്രത്തെ മാറ്റി നിര്‍ത്തി. എന്തെന്നാല്‍ തീര്‍ഥാടകരുടെ ഒരു സന്ദര്‍ശന കേന്ദ്രമായിരുന്നു ആ ക്ഷേത്രം. അവര്‍ അവിടത്തെ ദേവ വിഗ്രഹത്തിന് വലിയ കാണിക്കകള്‍ അര്‍പ്പിക്കുകയും ചെയ്തു പോന്നു. എന്നാല്‍ ആ ക്ഷേത്രത്തെ നിലനില്‍ക്കാന്‍ അനുവദിച്ചത് വഴി അദ്ദേഹം തന്‍റെ ധനമോഹത്തെ തൃപ്തിപ്പെടുത്തിയെങ്കിലും, വിഗ്രഹത്തിന്‍റെ കഴുത്തില്‍ ഒരു കഷണം പശുമാംസം കെട്ടിത്തൂക്കി തന്‍റെ പക പ്രകടിപ്പിക്കുകയുണ്ടായി.”
“ഒരായിരത്തോളം ക്ഷേത്രങ്ങള്‍ നശിപ്പിച്ചതിന്‍റെ പേരില്‍ മുഹമ്മദ് പരക്കെ അറിയപ്പെട്ടിരുന്നതിനെപ്പറ്റിയും സോമനാഥ ക്ഷേത്രം നശിപ്പിച്ച് അതിലെ വിഗ്രഹം എടുത്തുകൊണ്ടുപോയ മഹല്‍ കൃത്യത്തെപ്പറ്റിയും മിന്‍ഹാജ്- ഉസ്-സിറാജ് തുറന്നു പറയുന്നു. ആ വിഗ്രഹം നാലായി ഉടയ്ക്കപ്പെട്ടുവെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. ഒരു ഭാഗം അദ്ദേഹം ഗസ്നിയുടെ ജമി മസ്ജിദില്‍ നിക്ഷേപിച്ചു; ഒരെണ്ണം രാജകൊട്ടാരത്തിന്‍റെ വാതില്‍ക്കലിട്ടു. മൂന്നാമത്തേത് മെക്കയിലേക്കും നാലാമത്തേത് മെദീനയിലെക്കും അയച്ചു.” (ഡോ.ടൈറ്റസ്: ഇന്ത്യന്‍ ഇസ്ലാം, പുറം.22-23)
ഹിന്ദുസ്താനിലെ അവിശ്വാസികളുടെ നേര്‍ക്ക് ഞാനൊരു വിശുദ്ധ യുദ്ധം നടത്തുന്നതിന് ഓരോ വര്‍ഷവും സാക്ഷ്യം വഹിക്കണമെന്നു ശപഥം ചെയ്ത മുഹമ്മദ് ഗസ്നിക്ക് സോമനാഥ ക്ഷേത്രം അസപൃശ്യമയി അവശേഷിച്ച കാലത്തോളം തന്‍റെ വിഗ്രഹധ്വംസന പരിപാടി വിട്ട് വിശ്രമിക്കാന്‍ കഴിയുമായിരുന്നില്ല. ഈ പ്രത്യേക ലക്ഷ്യത്തെ മുന്‍ നിര്‍ത്തി, അദ്ദേഹത്തിന്‍റെ ജീവിതം അവസാനിക്കാന്‍ പോകുന്ന ഘട്ടത്തില്‍, മുള്‍ത്താന്‍ തൊട്ട് അന്‍ഹല്‍വരെ ദുര്‍ഘടമായ മരുഭൂമി തരണം ചെയ്തും വഴി നീളെ യുദ്ധം ചെയ്തും സഞ്ചരിച്ച്, അവസാനം വിഖ്യാത ക്ഷേത്രം മുന്നില്‍ കണ്ടു.”
“അവിടെ ഒരു ലക്ഷം തീര്‍ഥാടകര്‍ ഒത്തുകൂടുക പതിവായിരുന്നു. ഒരായിരം ബ്രാഹ്മണര്‍ ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുകയും അവിടത്തെ സമ്പത്തുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്തുവന്നു. നൂറ്റുക്കണക്കിന് നര്‍ത്തകരും പാട്ടുകാരും ക്ഷേത്രകവാടത്തിനു മുമ്പില്‍ കലാപ്രകടനം നടത്തിപ്പോന്നു. ഉള്ളില്‍ പ്രസിദ്ധമായ ലിംഗം സ്ഥിതി ചെയ്തിരുന്നു. രത്നഖചിതമായ ഒരു പരുപരുത്ത ശിലാസ്തംഭമായ അതിന്മേല്‍ അലങ്കാരപ്പണി ചെയ്തതും കത്തിച്ചു വച്ചതുമായ ദീപങ്ങള്‍ പ്രകാശം ചൊരിഞ്ഞിരുന്നു. ആ ദീപങ്ങളെ പ്രതിഫലിപ്പിച്ചിരുന്ന വെളിയടകളില്‍ രത്നക്കല്ലുകള്‍ പതിച്ച് ചിത്രപ്പണി ചെയ്തിട്ടുണ്ടായിരുന്നു. നക്ഷത്ര തുല്യമായ ആ രത്നങ്ങള്‍ വിഗ്രഹത്തിന്‍റെ ശോഭ വര്‍ദ്ധിപ്പിച്ചു. ആക്രമണവാര്‍ത്ത വിശ്വസിക്കാനാവാത്ത അസംഖ്യം ബ്രാഹ്മണര്‍ ക്ഷേത്രത്തിന്‍റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തിങ്ങിക്കൂടിനിന്ന് വിദേശീയരായ അവിശ്വാസികളുടെ മൂഢമായ ധിക്കാരത്തെ പരിഹസിച്ചു. സോമനാഥത്തിലെ ദേവന്‍ അവരെ ഗ്രസിക്കുമെന്ന് ബ്രാഹ്മണര്‍ കരുതി. ഒന്നുകൊണ്ടും നിരുത്സാഹപ്പെടാത്ത വിദേശികള്‍ മതില്‍ ചാടിക്കടന്നു. സേവകരുടെ അടിയന്തിരപ്രാര്‍ഥനകളുടെ മുമ്പില്‍ ദേവന്‍ മൗനം ഭജിച്ചു. അമ്പതിനായിരം ഹിന്ദുക്കള്‍ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി പീഡനമനുഭവിച്ചു. ആ വിശുദ്ധ ദേവാലയം തകര്‍ത്ത് സത്യവിശ്വാസികള്‍ സന്തുഷ്ടരായി. ആ മഹാശില വലിച്ചെറിയപ്പെട്ടു. അതിന്‍റെ കഷണങ്ങള്‍ എടുത്തുകൊണ്ടുപോയി ആക്രമണകാരിയുടെ കൊട്ടാരം അലങ്കരിക്കാന്‍ ഉപയോഗിച്ചു. ക്ഷേത്രവാതിലുകള്‍ ഗസ്നിയില്‍ പുനസ്ഥാപിച്ചു. പത്തുലക്ഷം പവന്‍ മൂല്യമുള്ള ക്ഷേത്രസ്വത്തുക്കള്‍ വിഗ്രഹധ്വംസകര്‍ക്ക് പ്രതിഫലമായി കിട്ടി.” (ലേന്‍പൂള്‍: മെഡിവല്‍ ഇന്ത്യ, പുറം 26)
ഗസ്നിയിലെ മുഹമ്മദിന്‍റെ കൃത്യം ഭക്തിനിര്‍ഭരമായ ഒരു പാരമ്പര്യമായിത്തീരുകയും അദ്ദേഹത്തിന്‍റെ പിന്നാലെ വന്നവര്‍ വിശ്വസ്തതയോടെ അത് അനുവര്‍ത്തിക്കുകയും ചെയ്തു. ഡോ.ടൈറ്റസ് ഇപ്രകാരം പറയുന്നു:
“ഗസ്നിയിലെ മുഹമ്മദിനെ സോത്സാഹം പിന്തുടര്‍ന്നവരില്‍ ഒരാളായ മുഹമ്മദ് ഗോറി, ആജ്മീര്‍ ആക്രമിച്ചപ്പോള്‍ വിഗ്രഹപ്രതിഷ്ഠയുള്ള ദേവാലയങ്ങളുടെ തൂണുകളും അടിത്തറകളും നശിപ്പിക്കുകയും അവയുടെ സ്ഥാനത്ത് പള്ളികളും കോളേജുകളും പണിയുകയും ഇസ്ലാമിന്‍റെ അനുശാസനങ്ങള്‍, പരമ്പരാഗത നിയമങ്ങള്‍ തുടങ്ങിയവ പ്രഖ്യാപിച്ചു നടപ്പിലാക്കുകയും ചെയ്തു. ദില്ലിയില്‍, വിഗ്രഹങ്ങളിലും വിഗ്രഹാരാധനയിലും നിന്ന് ആ നഗരവും പരിസരപ്രദേശങ്ങളും മുക്തമാക്കപ്പെട്ടു. ദേവവിഗ്രഹങ്ങള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥാനങ്ങളില്‍ ഏകദൈവവിശ്വാസികള്‍ പള്ളികള്‍ പണികഴിച്ചു.
കുത്ബ്-ഉദ്-ദീന്‍ അയ്ബക്കും ഒരായിരത്തോളം ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ട്, അവയുടെ അടിത്തറയ്ക്ക് മുകളില്‍ പള്ളികള്‍ പണിതുയര്‍ത്തി. അദ്ദേഹം ദില്ലിയില്‍ ജമാ മസ്ജിദ് നിര്‍മ്മിക്കുകയും ആനകളെക്കൊണ്ട് ഇടിച്ചു നിരത്തപ്പെട്ട ക്ഷേത്രങ്ങളില്‍നിന്നു കിട്ടിയ രത്നങ്ങളും സ്വര്‍ണ്ണവും ഉപയോഗിച്ച് അതിനെ അലങ്കരിക്കുകയും (ഖുറാനില്‍ നിന്നെടുത്ത) ദൈവീകാനുശാസനങ്ങള്‍ അടങ്ങിയ ലിഖിതങ്ങള്‍കൊണ്ട് അതിനെ ആവരണം ചെയ്യുകയും ചെയ്തുവെന്ന് മേല്‍പ്പറഞ്ഞ ഗ്രന്ഥകാരന്‍ പറയുന്നു.” (ഡോ.ടൈറ്റസ്: ഇന്ത്യന്‍ ഇസ്ലാം, പുറം.24)
ദില്ലിയിലെ ഈ പള്ളിയുടെ കിഴക്കുവശത്തെ കവാടത്തിനു മുകളിലുള്ള ലിഖിതത്തില്‍നിന്ന് മുകളില്‍ വിവരിച്ച പീഡാകരമായ പ്രക്രിയ ആസൂത്രിതമായ രീതിയില്‍ നടന്നുകൊണ്ടിരുന്നതിന് കൂടുതല്‍ തെളിവ് ലഭ്യമായിട്ടുണ്ട്. ഈ പള്ളിയുടെ നിര്‍മ്മാണത്തിന് 27 ക്ഷേത്രങ്ങളിലെ സാമഗ്രികള്‍ ഉപയോഗിച്ചതായി ഈ ലിഖിതങ്ങളില്‍ പറഞ്ഞു കാണുന്നു.
കുത്ബ്-ഉദ്-ദീന്‍ നിര്‍മ്മിച്ച മിനാറിനു തുല്യമായി മറ്റൊന്ന് ജമാ മസ്ജിദില്‍ നിര്‍മ്മിക്കാനുള്ള തീവ്രാഭിലാഷം മൂലം അലാ-ഉദ്-ദീന്‍ അതിനുവേണ്ട സാമഗ്രികള്‍ സഞ്ചയിക്കുന്നതിനുവേണ്ടി കുന്നുകളില്‍നിന്ന് കല്ല് വെട്ടിയെടുത്തതിനു പുറമേ അവിശ്വാസികളുടെ ക്ഷേത്രങ്ങള്‍ പൊളിക്കുകയും ചെയ്തതായി അമീര്‍ ഖുസ്രു പ്രസ്താവിക്കുന്നു. അലാ-ഉദ്-ദീന്‍റെ ദക്ഷിണേന്ത്യന്‍ ദിഗ്വിജയത്തിനിടയില്‍ അദ്ദേഹത്തിന്‍റെ മുന്‍ഗാമികള്‍ ഉത്തരേന്ത്യയില്‍ നടത്തിയതുപോലുള്ള ക്ഷേത്രധ്വംസനം ദക്ഷിണേന്ത്യയില്‍ അദ്ദേഹം നടത്തി.
പുതിയ ക്ഷേത്രങ്ങള്‍ പണിയാന്‍ ധൈര്യപ്പെട്ട ഹിന്ദുക്കളെ സുല്‍ത്താന്‍ ഫിറോസ് ഷാ ഇപ്രകാരം കൈകാര്യം ചെയ്തുവെന്ന് തന്‍റെ ഫുതുഹാത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്: “അപ്രകാരമുള്ള കൃത്യമോന്നും അനുവദിക്കരുതെന്നു പ്രഖ്യാപിച്ച പ്രവാചക നിയമങ്ങള്‍ക്കു വിരുദ്ധമായി നഗരത്തിലും (ദില്ലി) പരിസരങ്ങളിലും അവര്‍ ഇപ്രകാരം ചെയ്തപ്പോള്‍, ദൈവിക മാര്‍ഗദര്‍ശനം അനുസരിച്ച് ഞാന്‍ ആ മന്ദിരങ്ങള്‍ നശിപ്പിച്ചു.ഈ അനാചാരം പൂര്‍ണ്ണമായി നിര്‍മ്മാര്‍ജനം ചെയ്യപ്പെടുന്നതുവരെ ഞാന്‍ അവിശ്വാസത്തിന്‍റെ നേതാക്കളായ ഇവരെ വധിക്കുകയും മറ്റുള്ളവരെ ചാട്ട കൊണ്ടടിച്ചു ശിക്ഷിക്കുകയും ചെയ്തു. അവിശ്വാസികളും വിഗ്രഹാരാധകരും വിഗ്രഹങ്ങള്‍ വച്ച് ആരാധിച്ചിരുന്ന സ്ഥാനങ്ങളില്‍, ദൈവകാരുണ്യത്താല്‍, മുസല്‍മാന്മാര്‍ ഇപ്പോള്‍ യഥാര്‍ത്ഥ ദൈവത്തിനുള്ള ആരാധന നടത്തുന്നു.”
ഹിന്ദുക്കള്‍ പുനര്‍നിര്‍മ്മിക്കാന്‍ ആരംഭിച്ചിരുന്ന ക്ഷേത്രങ്ങളെ ഷാജഹാന്‍റെ കാലത്തുപോലും നശിപ്പിച്ചു വന്നതായി നാം വായിച്ചറിയുന്നു. ഹിന്ദുക്കളുടെ ഈശ്വരാരാധനയ്ക്കുമേല്‍ നടന്ന ഈ നേരിട്ടുള്ള ആക്രമണങ്ങളുടെ വിവരങ്ങള്‍ ബാദ്ഷാ നാമയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
“കഴിഞ്ഞ ഭരണത്തിന്‍റെ (അക്ബറിന്‍റെ) കാലത്ത് അവിശ്വാസികളുടെ വലിയ ശക്തി കേന്ദ്രമായ ബനാറസില്‍ വിഗ്രഹാരാധനയ്ക്കുള്ള പല ക്ഷേത്രങ്ങളും നിര്‍മിച്ചു തുടങ്ങിയതായും അവ പൂര്‍ത്തിയാക്കാതെ അവശേഷിക്കുന്നതായും ചക്രവര്‍ത്തി തിരുമനസ്സിന്‍റെ ശ്രദ്ധയില്‍പ്പെട്ടു എന്നു ചരിത്രകാരന്മാര്‍ പറയുന്നു. ഇപ്പോള്‍ അതു പൂര്‍ത്തിയാക്കാന്‍ അവിശ്വാസികള്‍ ആഗ്രഹിക്കുന്നു. ബനാറസിലും ചക്രവര്‍ത്തിയുടെ ഭരണത്തിന്‍കീഴിലുള്ള എല്ലാ പ്രദേശങ്ങളിലും നിര്‍മിക്കാന്‍ ആരംഭിച്ചിത്തുള്ള സകല ക്ഷേത്രങ്ങളും ഇടിച്ചു നിരത്തേണ്ടതാണെന്നു വിശ്വാസ സംരക്ഷകനായ തിരുമനസ്സുകൊണ്ട് ഉത്തരവിട്ടു. ബനാറസ് ജില്ലയില്‍ 76 ക്ഷേത്രങ്ങള്‍ നശിപ്പിച്ചതായി അലഹബാദ് പ്രവിശ്യയില്‍നിന്ന് അറിയിപ്പ് ലഭിച്ചു.” (ഡോ.ടൈറ്റസ്: ഇന്ത്യന്‍ ഇസ്ലാം, പുറം.24)
ഔറംഗ്സീബാണ് വിഗ്രഹാരാധന തകര്‍ക്കാനുള്ള അന്തിമ പരിശ്രമം ഏറ്റെടുത്തത്. ‘മ’യുടെ കര്‍ത്താവായ അഥിര്‍-ഇ-അലംഗിരി, ഹിന്ദുമതോല്‍ബോധനത്തെ അടിച്ചമര്‍ത്താന്‍ താന്‍ നടത്തിയ ഉദ്യമങ്ങളെയും തന്‍റെ ക്ഷേത്ര നശീകരണങ്ങളെയും താഴെപ്പറയും പ്രകാരം വിവരിച്ചിട്ടുണ്ട്:
“ഥട്ടാ, മുള്‍ത്താന്‍, ബനാറസ് എന്നീ പ്രവിശ്യകളില്‍, പ്രത്യേകിച്ചു ഒടുവില്‍ പരാമര്‍ശിച്ചിടത്ത്, മൂഢരായ ബ്രാഹ്മണര്‍ തങ്ങളുടെ വിദ്യാലയങ്ങളില്‍ ചില ക്ഷുദ്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്ന പതിവുണ്ടായിരുന്നു. മുസ്ലീങ്ങളും ഹിന്ദുക്കളും ഉള്‍പ്പെടെയുള്ള പഠിതാക്കള്‍ വിദൂരസ്ഥലങ്ങളില്‍നിന്ന് അവിടെ വരികയും ചെയ്തുപോന്നു. അതിനാല്‍ അവിശ്വാസികളുടെ വിദ്യാലയങ്ങളും ക്ഷേത്രങ്ങളും പൂര്‍ണമനസ്സോടെ നശിപ്പിക്കാന്‍ എല്ലാ പ്രവിശ്യാ ഗവര്‍ണര്‍മാര്‍ക്കും ‘വിശ്വാസത്തിന്‍റെ പാലകന്‍’ ഉത്തരവ് നല്‍കി. വിഗ്രഹാരാധന പ്രചരിപ്പിക്കുന്നതിനും നടത്തുന്നതിനും പൂര്‍ണവിരാമമിടാനും അവരോട് ഗവണ്മെന്‍റ് ഉദ്യോഗസ്ഥന്മാര്‍ ആവശ്യപ്പെട്ടു. ബനാറസിലെ ‘ബിശ്നാഥ്’ ക്ഷേത്രം (കാശി വിശ്വനാഥ ക്ഷേത്രം) നശിപ്പിച്ചതായി മതഭക്തനായ തിരുമനസ്സിനു പിന്നീട് വിവരം ലഭിച്ചു.” (ഡോ.ടൈറ്റസ്: ഇന്ത്യന്‍ ഇസ്ലാം, പുറം.22) (ഡോ.അംബേദ്‌കര്‍ ഉദ്ധരിച്ചിരിക്കുന്നത്, സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 15, പേജ് 54- 57)
ഇതെല്ലാം മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇസ്ലാമിന്‍റെ ചരിത്രം ഇങ്ങനെയാണ്. അസഹിഷ്ണുത അതിന്‍റെ മുഖമുദ്രയാണ്. അന്യമതസ്ഥരോടുള്ള അതിന്‍റെ ഇടപെടലുകളും ഇങ്ങനെ തന്നെയാണ്. ഈ ചരിത്രമെല്ലാം ഒറ്റയടിക്ക് വിഴുങ്ങിയിട്ടാണ് ദാവക്കാര്‍ പറയുന്നത്, “മറ്റുമതങ്ങളുടെ ആരാധനാലയങ്ങൾ പള്ളിയിക്കുന്നത് മുസ്ലീങ്ങളുടെ സംസ്കാരമല്ല” എന്ന്!! ഇത് ഇസ്ലാമിന്‍റെ ഇന്ത്യയിലെ മാത്രം ചരിത്രമാണ്. മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രവേശിച്ചത് ഇങ്ങനെ തന്നെയായിരുന്നു എന്ന് ഇസ്ലാമിക ചരിത്രം പഠിച്ചവര്ക്കറിയാം. അതുകൊണ്ട് അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്ന പതിവ് മുസ്ലീങ്ങള്‍ക്കില്ല എന്നുള്ള തഖിയ ഞങ്ങളുടെ മുന്‍പാകെ വിളമ്പാന്‍ നില്‍ക്കരുത്.
ചരിത്രത്തില്‍ നടന്ന സംഭവങ്ങള്‍ക്ക് ഇന്ന് ജീവിച്ചിരിക്കുന്ന നമ്മളാരുമല്ല ഉത്തരവാദികള്‍, അതുകൊണ്ട് അക്കാര്യം പറഞ്ഞ് ഇന്ന് ജീവിച്ചിരിക്കുന്ന ആരെയെങ്കിലും കുറ്റം പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാനും നാളെ അത് ആവര്‍ത്തിക്കാതിരിക്കാനും നമ്മളെല്ലാവരും കൂട്ടായി ശ്രമിക്കണം. അതിന് ആദ്യം വേണ്ടത് ചരിത്രത്തില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ട് എന്നുള്ളത് മറയില്ലാതെ അംഗീകരിക്കുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍ മുസ്ലീങ്ങള്‍ അത് ചെയ്യുന്നില്ല, പകരം അതിനെ വളച്ചൊടിച്ച് ഈ വിഷയത്തില്‍ അറിവില്ലാത്തവരെ പറ്റിക്കാനാണ് നോക്കുന്നത്. അത് കാണുമ്പോള്‍ മുസ്ളീങ്ങളെ വിശ്വാസത്തിലെടുക്കാന്‍ പറ്റുകയില്ല. ചരിത്രം ആവര്‍ത്തിക്കാന്‍ വേണ്ടിയാണ് മുസ്ളീങ്ങളീ നുണ പറയുന്നത് എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് പിടികിട്ടും. അത് ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങളെപ്പോലുള്ളവരുടെ ഏക പ്രതിരോധ മാര്‍ഗ്ഗം, ചരിത്രത്തില്‍ നടന്നിട്ടുള്ള കാര്യങ്ങള്‍ പൊതുലോകത്തിനു മുന്‍പില്‍ തുറന്നു പറയുക എന്നത് മാത്രമാണ്.
അതുകൊണ്ട് ചരിത്രത്തെ അംഗീകരിച്ചു മുന്നോട്ട് പോകാന്‍ നോക്കൂ, മറ്റുള്ളവര്‍ നിങ്ങളെ ആദരിക്കും. ചരിത്രത്തെ വളച്ചൊടിച്ചു കൊണ്ട് ഈ ഇന്റര്നെറ്റ് യുഗത്തില്‍ നിങ്ങള്‍ക്ക് ഒരടി പോലും മുന്നോട്ട് വെക്കാന്‍ കഴിയില്ല. അതിന് നിങ്ങള്‍ തുനിഞ്ഞാല്‍ ഒരു നിമിഷം പോലും വൈകാതെ കണ്ടം വഴി ഓടിപ്പിക്കാന്‍ ചരിത്ര ബോധമുള്ള ആള്‍ക്കാര്‍ വരുമെന്ന് മനസ്സിലാക്കുക. അത് മാത്രമല്ല, ഇങ്ങനെയുള്ള ചരിത്രം വെളുപ്പിക്കലുകളിലൂടെ മുസ്ലീങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതിനാല്‍ മറ്റുള്ളവര്‍ നിങ്ങളെ സംശയത്തോടെ മാത്രമേ പിന്നെ നോക്കുകയുള്ളൂ എന്നുകൂടി എല്ലാ മുസ്ലീങ്ങളും അറിഞ്ഞിരിക്കുക.
കടപ്പാട് : അനില്‍ കുമാര്‍
കടപ്പാട് : അനില്‍ കുമാര്‍
Comments
Post a Comment