കോൺസ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കപ്പെട്ടാല്‍ വെളിപ്പെടുന്ന ദജ്ജാല്‍

24/7/20

 ¶ മുഅദ് ഇബ്നു ജബൽ വിവരിച്ചു: പ്രവാചകൻ ( ﷺ ) പറഞ്ഞു: ഏറ്റവും വലിയ യുദ്ധം, കോൺസ്റ്റാന്റിനോപ്പിളിനെ കീഴടക്കുന്ന സമയം, ദജ്ജാൽ (എതിർക്രിസ്തു)  ഏഴു മാസത്തിനുള്ളിൽ വരും. (സുനൻ അബി ദാവൂദ് 4295 ഗ്രേഡ്: ഡെയ്ഫ് (അൽ-അൽബാനി), ഇംഗ്ലീഷ് വിവർത്തനം: പുസ്തകം 38, ഹദീസ് 4282) ¶

മുഹമ്മദിന്റെ അനെകങ്ങളില്‍ ഒന്നായ പ്രധാന  പൊളിഞ്ഞ പ്രവചനങ്ങളില്‍ നിന്ന് തന്നെ ഇന്ന് തുടങ്ങാന്‍ഈ വിഷയത്തില്‍ തന്നെ സാധിച്ചത് ഒരു നിമിത്തം. കോന്‍സ്ടനിനോപ്പില്‍ പിടിച്ചടക്കി ഹാഗിയ സോഫിയ മസ്‌ജിദ്‌ ആക്കിയതിന് ഓര്മ പുതുക്കി ഇന്ന് വീണ്ടും മസ്‌ജിദ്‌ ആക്കുന്ന ദിവസം. മേഹമെദ് 2 ആമന്‍ കോന്‍സ്ടനിനോപ്പില്‍ പിടിച്ചടക്കി കൂട്ട കുരുതി നടത്തി ഹാഗിയ സോപ്ഗിയ കൊള്ളചെയ്തത്  1453 ഏപ്രില്‍ മാസം. മേലെയുള്ള സഹീ ഹദീസ് പ്രകാരം  ദാജ്ജ്ജല്‍ വരേണ്ടിയിരുന്ന വര്ഷം 1453  മാസം നവംബറില്‍ ആണ് , മുഹമ്മദ്‌ പറഞ്ഞ പ്രവചനം വെച്ച്. പക്ഷെവന്നില്ല. എന്നാല്‍ ഈ നടക്കാതെ പോയ പ്രവചനത്തിലെ കഥാപാത്രത്തെ ഒന്ന് പഠിച്ചു കളയാം. ദജ്ജാല്‍ എന്താണ് ആരാണ് എന്നൊക്കെ നമുക്ക് ഒന്ന് ഓടിച്ചു നോക്കാം.-

[വിശ്രമവേളകള്‍ ആനന്ദകരമാക്കുക എന്ന് പറയുന്നത് കേട്ടിട്ടില്ലേ, അതുപോലെ ഇച്ചിരി സമയം ഹദീസുകള്‍ വായിച്ചു ആനന്ദകരമാക്കുവാന്‍ ശ്രമിച്ചപ്പോള്‍ കണ്ട ചില കാര്യങ്ങളെ കോര്‍ത്തിണക്കുകയാണ്. ഹദീസുകള്‍ മിക്കതും മുഴുവന്‍ ഉള്ളത് കൊണ്ട് വായിക്കാന്‍ താത്പര്യം ഇല്ലാത്തവര്‍ തുടരുതെ! ]

 ¶അനസ് (റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "ഉമ്മത്തില്‍ ഒരു പ്രവാചകനും ഒറ്റക്കണ്ണനായ നുണയനെ പറ്റി മുന്നറിയിപ്പ് നല്‍കാതിരുന്നിട്ടില്ല. ഇതാ, അവൻ ഒരു കണ്ണു കൊണ്ട് അന്ധന്‍ ആണ്, എന്നാല്‍ നിങ്ങളുടെ റബ്ബു അന്ധനല്ല. അവന്റെ നെറ്റിയിൽ അക്ഷരങ്ങളുണ്ട്: (കെ‌എഫ്‌ആർ) (കാഫിർ-അവിശ്വാസി എന്നർത്ഥം). [അൽ-ബുഖാരിയും മുസ്ലീമും]. (റിയാദ് അസ്-സാലിഹിൻ 1817 ഇംഗ്ലീഷ് പരിഭാഷ: പുസ്തകം 18, ഹദീസ് 1817) ¶

 ¶ഉബാദാ ഇബ്നു അസ്-സമിത് വിവരിച്ചു: നബി (ﷺ) പറഞ്ഞു: ദജ്ജലിനെ (എതിർക്രിസ്തുവിനെക്കുറിച്ച്) ഞാൻ നിങ്ങളോട് വളരെയധികം പറഞ്ഞിട്ടുണ്ട്, നിങ്ങൾക്ക് മനസ്സിലാകില്ലെന്ന് ഞാൻ ഭയപ്പെടുന്നു. എതിർക്രിസ്തു കുറിയവനും കോഴി-കാൽവിരലനും, കമ്പിളി-മുടിയുള്ളവനും, ഒറ്റക്കണ്ണുള്ളവനും, ഒരു കണ്ണിനു കാഴ്ചയില്ലാത്തവനും നീണ്ടുനിൽക്കുന്നതോ ആഴത്തിൽ ഇരിക്കുന്നതോ അല്ലത്ത കണ്ണുള്ളവനും ആകുന്നു. നിങ്ങൾ അവനെക്കുറിച്ച് ആശയക്കുഴപ്പത്തിലാണെങ്കിൽ, നിങ്ങളുടെ കർത്താവ് ഒറ്റക്കണ്ണനല്ലെന്ന് മനസ്സിലാക്കുക. അബു ദാവൂദ് പറഞ്ഞു: 'അമർ ബിൻ അൽ അശ്വദിനെ ജഡ്ജിയായി നിയമിതനയവനായിരുന്നു. (സുനൻ അബി ദാവൂദ് 4320 ഇംഗ്ലീഷ് വിവർത്തനം: പുസ്തകം 38, ഹദീസ് 4306) ¶

ദജ്ജാല്‍ അല്‍ മസ്സിഹ് , അതായതു കള്ള മസ്സിഹാ. കള്ളമസ്സിഹയെ എങ്ങനെ തിരിച്ചറിയാം അവന്‍ ഒറ്റക്കണ്ണന്‍ ആണ്, എന്നാല്‍ കര്‍ത്താവ്‌ (റബ്) ഒറ്റക്കണ്ണന്‍ അല്ല. എങ്കില്‍ ഈ കര്‍ത്താവ്‌ റബ് എന്ന് പറയുന്നത് മസ്സിഹയെ ആണോ? കാരണം കള്ള മസ്സിഹയെയും ശെരിയായ മസ്സിഹയെയും അല്ലെ താരതമ്യം ചെയ്യേണ്ടത്. എന്തായാലും ദാജ്ജലും കര്‍ത്താവും തമ്മില്‍ ഒറ്റ വെത്യസമേ ഉള്ളു ഒരു കണ്ണ്. മാത്രമല്ല, ബാക്കി എല്ലാ കാര്യങ്ങളും അല്‍-മസ്സിഹ് ദജ്ജാല്‍ റബ്ബിനെ പോലെ തന്നെയിരിക്കണം. എങ്കില്‍ ആരാണ് ഈ റബ്?

 ¶`അബ്ദുല്ല വിവരിച്ചത്: അദ്‌-ദജ്ജലിനെ പ്രവാചകന്റെ സാന്നിധ്യത്തിൽ പരാമർശിച്ചു. നബി (ﷺ) പറഞ്ഞു: അല്ലാഹു നിങ്ങളിൽ നിന്ന് മറഞ്ഞിരിക്കുന്നില്ല; അവൻ ഒറ്റക്കണ്ണല്ല. ”കൈകൊണ്ട് കണ്ണിലേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു,“ അൽ-മസിഹ് അദ്-ദജ്ജാൽ വലത് കണ്ണില്‍ അന്ധനാണ് കൂടെ അവന്റെ ആ  കണ്ണ് പുറത്തേക്കു ഉന്തി നിൽക്കുന്ന മുന്തിരിപ്പഴം പോലെ കാണപ്പെടും. (സാഹിഹ് അൽ-ബുഖാരി 7407 ഇംഗ്ലീഷ് വിവർത്തനം:  vol 9 പുസ്തകം 93, ഹദീസ് 504) ¶

കള്ള മസ്സിഹായെ തുലനം ചെയ്യുന്നത് മസ്സിഹായയിട്ടല്ല പകരം അല്ലഹുവിനെയായിട്ടാണ്, ഇത് എന്ത് കഥ. മസ്സിഹയെ തുലനം ചെയ്യുന്നത് മസ്സിഹയെയയിട്ടാണ്. മസ്സിഹ എന്താണ് എന്ന് കാര്യമായ അറിവില്ലാത്ത ഒരാളുടെ ജല്‍പ്പനങ്ങള്‍ ആണ് ഇതെന്ന് വ്യക്തമാകുന്നു. ക്രൈസ്തവര്‍ക്ക് മശിഹ അള്ളാഹു ആണ്. എങ്കില്‍ അള്ളാഹു തന്നെയാകണം ശെരിക്കുമുള്ള മസ്സിഹാ. ആ നിലയിലെ തുലനം ആണ് ഇവിടെ പ്രതീക്ഷിക്കുന്നതും, അകേണ്ടതും. (ഇവിടെ ഈസാ മസ്സിഹ് നെ  പറ്റി പരാമര്‍ശങ്ങളെ ഇല്ല എന്ന് ശ്രദ്ദിക്കണം) . അല്ലാഹുവും അല്‍-മസ്സിഹ് ദാജ്ജലും തമ്മില്‍ ഒരേ ഒരു കാര്യത്തിലെ അപ്പോള്‍ വെത്യാസം ഉള്ളു കണ്ണിന്റെ കാര്യത്തില്‍.

മറ്റൊരു സഹീ ഹദീസ്:
 ¶ഇബ്ന്‍ ഉമര്‍ അറിയിക്കുന്നത്. അല്ലാഹുവിന്റെ റസൂൽ (ﷺ). ജനങ്ങളുടെ മുന്നില്‍ വെച്ച് ദജ്ജലിനെക്കുറിച്ച് ഒരു പരാമർശം നടത്തി: അല്ലാഹു ഒറ്റക്കണ്ണല്ല, ദജ്ജാൽ വലത് കണ്ണ് കൊണ്ട് അന്ധനാണെന്നും അവന്റെ കണ്ണ് പൊങ്ങിക്കിടക്കുന്ന മുന്തിരിപ്പഴം പോലെയാണു കാണുകയെന്നും അറിയിച്ചു. (സാഹിഹ് മുസ്ലിം 169 ഇ യു‌എസ്‌സി-എം‌എസ്‌എ വെബ് (ഇംഗ്ലീഷ്) റഫറൻസ്: പുസ്തകം 41, ഹദീസ് 7005)  ¶

എങ്കില്‍ അള്ളാഹു കുറുകിയ കോഴിക്കല്‍വിരലനും കമ്പിളി മുടിയുള്ളവനും, ഇരു കണ്ണിനു കാഴ്ചയുള്ളവനും ആണ് എന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിനി റബ്  മസ്സിഹയെ ആണ് എന്ന് പറഞ്ഞിരുന്നു എങ്കില്‍ അള്ളാഹു രക്ഷപ്പെടുമായിരുന്നു. എന്നിരുന്നാലും വിധി നടത്തുന്നു മസ്സിഹ ദജ്ജാല്‍ എന്ന് പറയുന്നത് വീണ്ടും  കാര്യമറിയാതെ അറബി പ്രവാചകന്‍റെ കോപ്പിയടി പിശകിലേക്ക് വിരല്‍ ചൂണ്ടുന്നു. മസ്സിഹ വിധി നടത്തുന്നത്  ക്രൈസ്തവ വിശ്വാസം ആണ്, ദൈവവചനമായ പുത്രന്റെ മനുഷ്യരൂപം ആണ് മശിഹ ക്രൈസ്തവര്‍ക്ക് അവന്‍ അന്ത്യനാളില്‍ വിധി നടത്തും അവനെ അവന്റെ മുറിപ്പാടുകള്‍, പ്രത്യേകിച്ച് കൈകളിലെ കാലുകളിലെ ആണി പാടുകള്‍, അടയാളമായിരികും എന്നെല്ലാം ലോകാവസാനത്തില്‍  ക്രിസ്തുവിനെ, അന്തി ക്രിസ്തുവിനോട് തുലനം ചെയ്തു പറയുമ്പോള്‍ ഉള്ള ക്രൈസ്തവ ഭാഷ്യങ്ങള്‍, സാഹിത്യങ്ങള്‍ അല്ലെങ്കില്‍ ബൈബിളില്‍ അടിസ്ഥാനപ്പെടുത്തി അതിനു മുകളില്‍ കൊണ്ട് പറയപ്പെടുന്ന വിവരണങ്ങളില്‍ കാണാവുന്നതാണ്. ആ വിവരണങ്ങള്‍ കേട്ട മുഹമ്മദ്‌ മശിഹയെ അവിടെ നിന്ന് മാറ്റി, അല്ലാഹുവിനെ പ്രതിഷ്ടിച്ചു കൊണ്ട് ആപത്തില്‍ പെട്ട് എന്നല്ലേ ഇത് വായിക്കുന്ന ഏവനും മനസിലാക്കുക?

ഇനി അല്‍-മസ്സിഹ  ദജ്ജാല്‍ എപ്പോള്‍ വെളിപ്പെടും, കോൺസ്റ്റാന്റിനോപ്പിളിനെ പിടിച്ചടക്കിയാല്‍:-

മുഅദ് ഇബ്നു ജബൽ വിവരിച്ചു: പ്രവാചകൻ (ﷺ) പറഞ്ഞു: യാത്രിബ് നാശത്തിലായിരിക്കുമ്പോൾ ജറുസലേം അഭിവൃദ്ധി പ്രാപിക്കും, മഹായുദ്ധം വരുമ്പോൾ യാത്രിബിന്റെ തകർന്ന അവസ്ഥ ആയിരിക്കും, മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും കോൺസ്റ്റാന്റിനോപ്പിളിനെ കീഴടക്കുകയും ചെയ്യും, കോൺസ്റ്റാന്റിനോപ്പിളിനെ കീഴടക്കുന്ന നേരമായിരിക്കും ദജ്ജാൽ (എതിർക്രിസ്തു) വെളിപ്പെടുക. അദ്ദേഹം (പ്രവാചകൻ) തുടയിലോ തോളിലോ കൈകൊണ്ട് അടിച്ചു കൊണ്ട് പറഞ്ഞു: ഇത് നിങ്ങൾ ഇവിടെയയിരിക്കുകയോ അല്ലെങ്കില്‍ ഇരിക്കുന്നതോ പോലെ തന്നെ സത്യമാണ് ഇത്. (മുഅദ് ഇബ്നു ജബൽ എന്നർത്ഥം). (സുനൻ അബി ദാവൂദ് 4294 ഇംഗ്ലീഷ് വിവർത്തനം: പുസ്തകം 38, ഹദീസ് 4281)

1453 - ല്‍ മുഹമ്മദിന്റെ ആഗ്രഹം സാധിച്ചു കോൺസ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കപ്പെട്ടു എന്നാല്‍ ദജ്ജാല്‍ വന്നില്ല. (ഇത് മറ്റൊരു പരാജയപ്പെട്ട പ്രവചനം ആയി മനസ്സിലാക്കാം). 
 ¶മുഅദ് ഇബ്നു ജബൽ വിവരിച്ചു: പ്രവാചകൻ ( ﷺ ) പറഞ്ഞു: ഏറ്റവും വലിയ യുദ്ധം, കോൺസ്റ്റാന്റിനോപ്പിളിനെ കീഴടക്കുന്ന സമയം, ദജ്ജാൽ (എതിർക്രിസ്തു)  ഏഴു മാസത്തിനുള്ളിൽ വരും. (സുനൻ അബി ദാവൂദ് 4295 ഗ്രേഡ്: ഡെയ്ഫ് (അൽ-അൽബാനി), ഇംഗ്ലീഷ് വിവർത്തനം: പുസ്തകം 38, ഹദീസ് 4282)  ¶

ഇനി എന്തിനാണ് വരുന്നത് വിധിക്കാന്‍ എന്നാണ് മനസ്സിലാകുക. മശിഹയും വരുന്നത് വിധിക്കാന്‍ അല്ലാഹുവും വരുന്നത് വിധിക്കാന്‍ തന്നെ ആണ്, ആകെ വിധികര്‍ത്താക്കള്‍ ആണ്..

 ¶അബ്ദുല്ല ഇബ്നു അബ്ബാസ് വിവരണം: തഹാഹൂദിന് ശേഷം നബി (ﷺ) പറയാറുണ്ടായിരുന്നു: “അല്ലാഹുവേ, നരകത്തിലെ ശിക്ഷയിൽ നിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു, ശവക്കുഴിയിലെ ശിക്ഷയിൽ നിന്ന് ഞാൻ നിന്നെ അഭയം തേടുന്നു, എതിർക്രിസ്തുവിന്റെ വിചാരണയിൽ നിന്ന് ഞാൻ അഭയം തേടുന്നു , ജീവിതത്തിന്റെയും മരണത്തിന്റെയും വിചാരണയിൽ നിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു. (സുനൻ അബി ദാവൂദ് 984 ഇംഗ്ലീഷ് പരിഭാഷ: പുസ്തകം 3, ഹദീസ് 979)  ¶

ഇനി എന്താണ് വിധി എന്ന് അറിയുന്നതിന് മുന്നേ, ആളുകളെ ദജ്ജാല്‍ വഞ്ചിക്കുകയെങ്ങനെ എന്ന്  കാണണം:
 ¶ ഹുദൈഫ വിവരിക്കുന്നത്: നബി (ﷺ) അദ്ദേഹത്തോടൊപ്പം വെള്ളവും തീയും ഉണ്ടായിരിക്കുമെന്ന് അദ്-ദജ്ജലിനെക്കുറിച്ച് പറഞ്ഞു: എന്നാല്‍ തീ, തണുത്ത വെള്ളവും, (എന്തായിരിക്കും) വെള്ളം, തീയുമായിരിക്കും. (സാഹിഹ് അൽ-ബുഖാരി 7130 യു‌എസ്‌സി-എം‌എസ്‌എ വെബ് (ഇംഗ്ലീഷ്) റഫറൻസ്: വാല്യം 9, പുസ്തകം 88, ഹദീസ് 244 )¶

അതായതു വെള്ളം അവിശ്യപ്പെടുന്നവന് തീ കൊടുത്തും, തീ ആവിശ്യപ്പെടുന്നവന് വെള്ളം കൊടുത്തും ആയിരിക്കും വിധി. നിത്യ നരകം ആണോ എന്ന് ഉറപ്പില്ല, പക്ഷെ വിവക്ഷ വഞ്ചനയാണ്. ശ്രദ്ധിക്കണം! ഇനി ദജ്ജാല്‍ വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് കുഞ്ഞു കുട്ടികളെ ഭൂതം വരും എന്ന് പറഞ്ഞു പേടിപ്പിക്ക്കുന്ന ഒരു രംഗത്തില്‍ വായിച്ചു തുടങ്ങാം:

 ¶ നവാസ് ബിൻ സമൻ അൽ കിലാബി പറഞ്ഞു: "ഒരു ദിവസം രാവിലെ ദജ്ജലിനെ പറ്റി അല്ലാഹുവിന്റെ റസൂൽ (ﷺ) പരാമർശിച്ചു, അവന്‍ ഈന്തപ്പനകളുടെ തോട്ടത്തില്‍ ആയിരിക്കും, ഞങ്ങള്‍ അതെപറ്റി ചിന്തിച്ചു ഭയന്നു, വൈകുന്നേരം ഞങ്ങൾ അല്ലാഹുവിന്റെ റസൂലിലെത്തിയപ്പോൾ അദ്ദേഹം നമ്മിൽ ആ ഭയം കണ്ടു: നിങ്ങൾക്കെന്തുപറ്റി? ഞങ്ങൾ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, നിങ്ങൾ ഇന്ന് രാവിലെ ദജ്ജലിനെ പരാമർശിച്ചു, നിങ്ങൾ പറഞ്ഞത് അനുസരിച്ച് ഈന്തപ്പനകളുടെ ഇടയിലാണ് എന്ന് ഞങ്ങൾ വിചാരിച്ചു അവനെ നിന്ദിക്കുകയും ഭയപ്പെടുകയും ചെയ്തു.' അദ്ദേഹം പറഞ്ഞു: 'ദജ്ജലിനെക്കാൾ കൂടുതൽ ഞാൻ നിങ്ങൾക്ക് ഭയപ്പെടുന്ന കാര്യങ്ങളുണ്ട്. ഞാൻ നിങ്ങളുടെ ഇടയിൽ ആയിരിക്കുമ്പോൾ അവൻ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ഞാൻ അവനോടു നിങ്ങള്ക്ക് വേണ്ടി പൊരുതും, ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ലാതിരിക്കുമ്പോൾ അവൻ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ഓരോരുത്തരും എനിക്കുവേണ്ടി എല്ലാ മുസ്‌ലിമുകളെയും അല്ലാഹു പരിപാലിക്കും. അവൻ (ദജ്ജാൽ) ചുരുണ്ട മുടിയും കരുത്തുറ്റ കണ്ണുമുള്ള ഒരു ചെറുപ്പക്കാരനാകുന്നു; ഞാൻ അദ്ദേഹത്തെ 'അബ്ദുൽ ഉസ്സ ബിൻ ഖത്താനുമായി ഉപമിക്കുന്നു. നിങ്ങളിൽ ആരെങ്കിലും അവനെ കാണുന്നു , സൂറത്ത് അൽ കഹ്ഫിന്റെ ആദ്യ വാക്യങ്ങൾ അദ്ദേഹം ചൊല്ലട്ടെ. ഷാമിനും ഇറാഖിനുമിടയിലുള്ള ഖല്ലയിൽ നിന്ന് അദ്ദേഹം പുറത്തുവന്ന് വലത്തോട്ടും ഇടത്തോട്ടും നാശമുണ്ടാക്കും. അല്ലാഹുവിന്റെ അടിമകളേ, ഉറച്ചുനിൽക്കുക. ' ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അവൻ എത്ര കാലം ഭൂമിയിൽ തുടരും? അദ്ദേഹം പറഞ്ഞു: 'നാൽപത് ദിവസം, ഒരു വർഷം പോലെ ഒരു ദിവസം, ഒരു മാസം പോലെ ഒരു ദിവസം, ആഴ്ചയെപ്പോലെ ഒരു ദിവസം, അവന്റെ ബാക്കി ദിവസങ്ങൾ നിങ്ങളുടെ ദിവസങ്ങൾ പോലെ.' ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഒരു വർഷം പോലെയുള്ള ആ ദിവസം, ഒരു ദിവസത്തെ പ്രാർത്ഥന നമുക്ക് മതിയാകുമോ? അദ്ദേഹം പറഞ്ഞു: 'സമയത്തിന്റെ ഒരു കണക്ക് ഉണ്ടാക്കുക (തുടർന്ന് പ്രാർത്ഥന പാലിക്കുക).' ഞങ്ങൾ ചോദിച്ചു: 'അവൻ എത്ര വേഗത്തിൽ ഭൂമിയിലൂടെ സഞ്ചരിക്കും?' അദ്ദേഹം പറഞ്ഞു: 'ഒരു മഴ മേഘം കാറ്റിനാൽ ഓടിക്കുന്നതുപോലെ.' അദ്ദേഹം പറഞ്ഞു: 'അവൻ ചിലരുടെ അടുക്കൽ വന്ന് അവരെ വിളിക്കും, അവർ പ്രതികരിക്കുകയും അവനിൽ വിശ്വസിക്കുകയും ചെയ്യും. എന്നിട്ട് ആകാശത്തെ മഴ പെയ്യാൻ കൽപിക്കുകയും മഴ പെയ്യുകയും ചെയ്യും, സസ്യങ്ങൾ ഉൽപാദിപ്പിക്കാൻ അവൻ ഭൂമിയോട് കൽപിക്കുകയും അത് ചെയ്യും അവരുടെ ആട്ടിൻകൂട്ടങ്ങൾ വൈകുന്നേരങ്ങളിൽ അവരുടെ കൊമ്പുകൾ ഉയരവും, അകിടുകൾ നിറഞ്ഞിരിക്കുന്നതും, അവരുടെ പാർശ്വങ്ങൾ മുമ്പത്തേക്കാൾ തടിച്ചതുമായി മടങ്ങിവരും. എന്നിട്ട് അവൻ ചില ആളുകളുടെ അടുത്ത് വന്ന് അവരെ വിളിക്കും, അവർ അവനെ തള്ളിക്കളയും. അവരിൽ നിന്ന് അകന്നുപോകുകയും ചെയ്യും; അവിടെ വരള്‍ച്ചയുണ്ടാകും, ഒന്നും അവശേഷിക്കുകയില്ല. എന്നിട്ട് അവൻ ആ തരിശുഭൂമിയിലൂടെ കടന്നുപോകും: "നിങ്ങളുടെ നിധികൾ കൊണ്ടുവരിക" എന്ന് പറയും, എന്നിട്ട് പോകുക എന്ന് പറയും, അങ്ങനെ നിധികൾ തേനീച്ചക്കൂട്ടത്തെപ്പോലെ അവനെ പിന്തുടരും . അപ്പോൾ അവൻ യവ്വനത്തില്‍ ഉള്ളയൊരുവനെ വിളിക്കുകയും വാളുകൊണ്ട് വെട്ടി രണ്ടായി മുറിക്കുകയും ചെയ്യും. ഒരു വില്ലാളിയും ലക്ഷ്യവും തമ്മിലുള്ള ദൂരം വരെ അവനെ രണ്ട് കഷണങ്ങളും അകത്തി വെക്കും. എന്നിട്ട് അവനെ വിളിക്കുകയും അവന്‍ ചിരിച്ചു കൊണ്ട് തിളക്കമുള്ള മുഖമുള്ളവനായി അടുത്ത് വരും.  ... ( പിന്നീടു ഈസാ ബിന്‍ മിറിയം വരുന്നു ദാജ്ജലിനെ  കൊല്ലുന്നു) ( Sunan Ibn Majah 4075 English translation : Vol. 5, Book 36, Hadith 4075)   https://sunnah.com/ibnmajah/36/150  ¶

പല കാര്യങ്ങളും ശ്രദ്ധിച്ചോ? ഈ പറയുന്നത് തനിക്കറിയാവുന്ന കഥകള്‍ തിരിച്ചും മറിച്ചും വില്ലനേം നായകനേം സഹ-നടനേം ഒക്കെ ഒരേ ആലയില്‍ ഉണ്ടാക്കിയതാണ്, മുഹമ്മ്മടിന്റെ മനസ്സിന്റെ ആലയില്‍ എന്ന് തോന്നുംവിധം ആണ് വിശേഷണങ്ങള്‍. അല്ലാഹുവും ദാജ്ജലും മസ്സിഹയേം ഒക്കെ എത്രയധികം മുഹമ്മദ്‌ സാമ്യപ്പെടുത്തി എന്ന് മനസ്സിലായോ? ഇത് കൂടി വായികുക എന്നിട്ട് തീരുമാനിക്കുക സ്വയം.

 ¶ ഖുറാന്‍ 2:260 എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന്‌ എനിക്ക്‌ നീ കാണിച്ചുതരേണമേ എന്ന്‌ ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും ( ശ്രദ്ധേയമാകുന്നു. ) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന്‌ സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക്‌ അടുപ്പിക്കുകയും ( അവയെ കഷ്ണിച്ചിട്ട്‌ ) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ്‌ എന്ന്‌ നീ മനസ്സിലാക്കുകയും ചെയ്യുക.  ¶

അപ്പോള്‍ ദാജ്ജലിനു മാത്രമല്ല അല്ലാഹുവിനും മുഹമ്മദ് ഈ കഷണിച്ചു വെച്ചത് ഒന്നാക്കി മാറ്റുന്ന കഴിവ് നല്‍കിയിട്ടുണ്ട്. ദാജ്ജലിനെ,  ഈസ ബിന്‍ മിറിയം വന്നു കൊല്ലുന്നു. ഈസ മസ്സിഹ് എന്ന് ഇനി ഇദ്ദേഹം പറയില്ല,  മുന്നേ പറഞ്ഞു വന്നത് ഒക്കെ തിരിച്ചെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് വിചാരിക്കുന്നുണ്ടാകും,  പറഞ്ഞു വന്ന മസ്സിഹ് ഒക്കെ മാറി, പറഞ്ഞാല്‍ ആകെ പോരുതക്കെടാകും, 'മസ്സിഹ ദാജ്ജലും' മസ്സിഹയും തമ്മില്‍ യുദ്ധം ചെയ്‌താല്‍ മുഹമ്മ്മദും അല്ലാഹുവും അപ്രസക്തരായി. മാത്രമല്ല, മസ്സിഹ എന്നാ കേന്ദ്ര ബിന്ദുവിലേക്ക് ആളുകള്‍ ശ്രധികും, എങ്കില്‍ ഇനിമേല്‍ ഈസ ബിന്‍ മിറിയം അല്ലാഹുവിന്റെ സഹായത്താല്‍ എന്ന് മതി എന്ന് ഇദ്ദേഹം തീരുമാനിച്ചുറപ്പിച്ചു, പിന്നെയെല്ലയിടവും ഇങ്ങനെ. ഈസാ 40 വര്ഷം വാഴും എന്നു മറ്റു ഹദീസ് ഉണ്ട്. എങ്കില്‍ അള്ളാഹു അത് കഴിഞ്ഞു ആയിരിക്കും വരിക. മുസ്ലിങ്ങള്‍ അല്ലാത്തവര്‍ക് ആ സമയം മുസ്ലിം ആകാം. ബാക്കിയുള്ളവര്‍ ബുധിശൂന്യര്‍. പിന്നീടു അന്ത്യനാള്‍ അള്ളാഹു വരുന്നു എങ്ങനെ അവര്‍ക്ക് അറിയാവുന്ന രൂപത്തില്‍ അല്ലാതെ, മറ്റൊരു സാധാരണ രൂപത്തില്‍, ആളുകള്‍ അല്ലാഹുവിനെ ആട്ടിയോടിക്കുന്നു, കാണുക:

 ¶ അബു സയ്യിദ് അൽ ഖുദ്രി വിവരിച്ചത്:  ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ (ﷺ)! ഉയിർത്തെഴുന്നേൽപുനാളിൽ നമ്മുടെ കർത്താവിനെ കാണാമോ? അദ്ദേഹം പറഞ്ഞു, "ആകാശം തെളിഞ്ഞാൽ സൂര്യനെയും ചന്ദ്രനെയും കാണാൻ നിങ്ങൾക്ക് എന്തെങ്കിലും പ്രയാസമുണ്ടോ?" ഞങ്ങൾ പറഞ്ഞു, "ഇല്ല." അദ്ദേഹം പറഞ്ഞു, "അതിനാൽ സൂര്യനെയും ചന്ദ്രനെയും (വ്യക്തമായ ആകാശത്തിൽ) കാണുന്നതിന് നിങ്ങൾക്ക് യാതൊരു പ്രയാസവുമില്ലാത്തതിനാൽ ആ ദിവസം നിങ്ങളുടെ കർത്താവിനെ കാണാൻ നിങ്ങൾക്ക് ഒരു പ്രയാസവുമില്ല." അപ്പോൾ പ്രവാചകൻ പറഞ്ഞു, “അപ്പോൾ ആരെങ്കിലും പ്രഖ്യാപിക്കും, 'ഓരോ ജനതയും അവർ ആരാധിച്ചിരുന്ന കാര്യങ്ങൾ പിന്തുടരട്ടെ. അങ്ങനെ ക്രൂശിലെ കൂട്ടാളികളും അവരുടെ ക്രൂശുകളും ആയി പോകും; വിഗ്രഹാരാധികള്‍, തങ്ങളുടെ വിഗ്രഹങ്ങളോടു (പോകും),  ഏതു ദൈവത്തെ ആ കൂട്ടര്‍ ആരധിച്ചോ ആ ദൈവത്തിന്റെ കൂടെ അവര്‍ പോകും, അവസാനം അനുസരണമുള്ളവരും നികൃഷ്ടരും വേദഗ്രന്ഥത്തിലെ ചില ആളുകളും മാത്രം ബാക്കിയാകും. അപ്പോൾ നരകം ഒരു മരീചിക പോലെ അവർക്ക് സമർപ്പിക്കപ്പെടും. അപ്പോൾ യഹൂദന്മാരോട്, "നിങ്ങൾ ആരാധിക്കാൻ എന്താണ് ഉപയോഗിച്ചത്? ' 'ഞങ്ങൾ അല്ലാഹുവിന്റെ പുത്രനായ എസ്രയെ ആരാധിച്ചിരുന്നു' എന്ന് അവർ മറുപടി പറയും. അവരോടു പറയും: നിങ്ങൾ നുണയന്മാരാണ്, കാരണം അല്ലാഹുവിന് ഭാര്യയോ മകനോ ഇല്ല. നിനക്ക് എന്താണിപ്പോൾ വേണ്ടത്? അവർ മറുപടി പറയും, 'നിങ്ങൾ ഞങ്ങൾക്ക് വെള്ളം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.' അപ്പോൾ അവരോട് 'കുടിക്കൂ' എന്ന് പറയും, അവർ നരകത്തിൽ വീഴും ( വെള്ളത്തിന്‌ പകരം). അപ്പോൾ ക്രിസ്ത്യാനികളോട്, 'നിങ്ങൾ ആരാധനയ്ക്കായി എന്താണ് ഉപയോഗിച്ചത്?'
'ഞങ്ങൾ അല്ലാഹുവിന്റെ പുത്രനായ മിശിഹായെ ആരാധിച്ചിരുന്നു' എന്ന് അവർ മറുപടി പറയും. “നിങ്ങൾ നുണയന്മാരാണ്, കാരണം അല്ലാഹുവിന് ഭാര്യയോ മകനോ ഇല്ല. നിനക്ക് എന്താണിപ്പോൾ വേണ്ടത്?' അവർ പറയും, 'നിങ്ങൾ ഞങ്ങൾക്ക് വെള്ളം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.' അവരോട് 'കുടിക്കൂ' എന്ന് പറയുകയും അവർ നരകത്തിൽ വീഴുകയും ചെയ്യും ( വെള്ളത്തിന്‌ പകരം). അനുസരണമുള്ളവരും നികൃഷ്ടരുമായ അല്ലാഹുവിനെ ആരാധിക്കുന്നവർ മാത്രം അവശേഷിക്കുമ്പോൾ, അവരോട്, 'എല്ലാ ജനങ്ങളും പോയപ്പോൾ നിങ്ങളെ ഇവിടെ നിർത്തുന്നത് എന്താണ്?' അവർ പറയും, 'ഇന്നത്തെതിനേക്കാൾ കൂടുതൽ ആവശ്യമുള്ളപ്പോൾ ഞങ്ങൾ അവരുമായി (ലോകത്തിൽ) പിരിഞ്ഞു,' ഓരോ ജനതയും അവർ ആരാധിച്ചിരുന്ന കാര്യങ്ങൾ പിന്തുടരട്ടെ 'എന്ന് പ്രഖ്യാപിക്കുന്ന ഒരാളുടെ വിളി ഞങ്ങൾ കേട്ടു. ഞങ്ങളുടെ കർത്താവിനായി കാത്തിരിക്കുന്നു. ' അപ്പോൾ സർവ്വശക്തൻ അവർ ആദ്യമായി കണ്ട രൂപത്തിലല്ലാതെ മറ്റൊരു രൂപത്തിൽ അവരുടെ അടുക്കൽ വരും, 'ഞാൻ നിങ്ങളുടെ നാഥൻ' എന്ന് അവൻ പറയും, 'നിങ്ങൾ ഞങ്ങളുടെ കർത്താവല്ല' എന്ന് അവർ പറയും. അപ്പോൾ പ്രവാചകന്മാരല്ലാതെ ആരും അവനോട് സംസാരിക്കുകയില്ല, എന്നിട്ട് അവരോട്, 'നിങ്ങൾക്ക് അവനെ തിരിച്ചറിയാൻ കഴിയുന്ന ഏതെങ്കിലും അടയാളം നിങ്ങൾക്കറിയാമോ?' അവർ പറയും. 'മുഴങ്കാല്‍', അതിനാൽ അല്ലാഹു തന്റെ മുഴങ്കാല്‍ അനാവരണം ചെയ്യും, അപ്പോൾ ഓരോ വിശ്വാസിയും അവന്റെ മുമ്പിൽ സ്രാഷ്ടംഗം പ്രണമിക്കും. വിധേയത്വം പ്രകടിപ്പിക്കുന്നതിനും നല്ല മതിപ്പുളവാക്കുന്നതിനു വേണ്ടി അവന്റെ മുമ്പിൽ പ്രണമിക്കുന്നവർ ബാക്കിയാകും. കാരണം ഈ ആളുകൾ സാഷ്ടാംഗം പ്രണമിക്കാൻ ശ്രമിക്കും, പക്ഷേ അവരുടെ പുറം വിറകിന്റെ ഒരു കഷണം പോലെ കർക്കശമായിരിക്കും (അവർക്ക് പ്രണാമം ചെയ്യാൻ കുനിയാന്‍ കഴിയില്ല). അപ്പോൾ പാലം നരകത്തിനു കുറുകെ സ്ഥാപിക്കും. ”പ്രവാചകന്റെ (ﷺ) അനുചരന്മാരായ ഞങ്ങൾ ആരാഞ്ഞു: അല്ലാഹുവിന്റെ റസൂലേ (ﷺ)! എന്താണ് പാലം? '
അദ്ദേഹം പറഞ്ഞു, "ഇത് ഒരു വഴുക്കുന്ന (പാലം) ആണ്, അതിൽ കൊളുതുകള്‍ പോലെയുള്ളവയും മുള്ളുള്ള വിത്തുപോലെയുള്ളവയും ഒരു വശത്ത് വീതിയും മറുവശത്ത് ഇടുങ്ങിയതും വളഞ്ഞ അറ്റങ്ങളുള്ളതുമായിരിക്കും. അത്തരമൊരു മുള്ളുള്ള വിത്ത് നജ്ദിൽ കാണപ്പെടുന്നു അവയെ അസ്-സദ്ദാൻ എന്ന് വിളിക്കുന്നു. ചില വിശ്വാസികൾ കണ്ണിന്റെ കണ്ണുചിമ്മുന്നത്ര വേഗത്തിൽ പാലം കടക്കും, മറ്റുചിലർ മിന്നൽ വേഗത്തിൽ, ശക്തമായ കാറ്റ്, വേഗതയുള്ള കുതിരകൾ അല്ലെങ്കിൽ ഒട്ടകങ്ങൾ. അതിനാൽ ചിലർ സുരക്ഷിതമായിരിക്കും എന്തെങ്കിലും ദോഷം; ചില പോറലുകൾ ലഭിച്ചതിന് ശേഷം ചിലത് സുരക്ഷിതമാകും, ചിലത് നരകത്തിൽ (തീ) വീഴും. അവസാന വ്യക്തി വലിച്ചിഴച്ച് (പാലത്തിന് മുകളിലൂടെ) കടക്കും. " നബി (ﷺ) പറഞ്ഞു, “ സ്വയം സുരക്ഷിതരാണ് എന്ന് ഉറപ്പായ ശേഷം, അന്ന് അവരുടെ (മുസ്ലീം) സഹോദരങ്ങൾക്കായി സർവ്വശക്തനുമായി മധ്യസ്ഥത വഹിക്കുന്നതിൽ വിശ്വാസികളേക്കാൾ നിങ്ങളുടേതാണെന്ന് വ്യക്തമായി തെളിയിക്കപ്പെട്ട ഒരു അവകാശം, അതായതു എന്നിൽ നിന്ന് അവകാശപ്പെടാൻ നിങ്ങൾക്ക്  (മുസ്‌ലിംകൾക്ക്) ലഭിച്ചത് വഴി കൂടുതൽ സമ്മർദ്ദം ചെലുത്താൻ കഴിയില്ല..
അവർ പറയും: അല്ലാഹുവേ! (രക്ഷിക്കുക) ഞങ്ങളുടെ സഹോദരന്മാർ (അവർ) ഞങ്ങളോടൊപ്പം പ്രാർത്ഥിക്കുകയും ഞങ്ങളോടൊപ്പം ഉപവസിക്കുകയും ഞങ്ങളോട് സൽപ്രവൃത്തികൾ ചെയ്യുകയും ചെയ്തിരുന്നു. ' അല്ലാഹു പറയും:  ആരുടെ ഹൃദയത്തിൽ നിങ്ങൾ ഒരു (സ്വർണ്ണ) ദിനാറിന്റെ തൂക്കത്തിന് തുല്യമായ വിശ്വാസം കണ്ടെത്തുന്നോ, നിങ്ങൾ പോയി അവരെ നരകത്തിൽ നിന്ന് പുറത്തെടുക്കുക. . ആ പാപികളുടെ മുഖം കത്തിക്കാൻ അല്ലാഹു തീയെ വിലക്കും. അവർ അവരുടെ അടുത്തേക്ക് പോവുകയും അവരില്‍ ചിലര്‍ നരകത്തിൽ (തീ) കാലുകൾ വരെയും ചിലത് കാലുകളുടെ നടു വരെയും എത്തി കണ്ടെത്തും. അതിനാൽ അവർ തിരിച്ചറിഞ്ഞവരെ പുറത്തെടുക്കുകയും പിന്നീട് മടങ്ങുകയും ചെയ്യും. അല്ലാഹു അവരോടു പറയും: 'ആരുടെ ഹൃദയത്തിൽ നിങ്ങൾ ഒരു പകുതി (സ്വർണ്ണ) ദിനാറിന്റെ തൂക്കത്തിന് തുല്യമായ വിശ്വാസം കണ്ടെത്തുന്നോ, നിങ്ങൾ പോയി അവരെ നരകത്തിൽ നിന്ന് പുറത്തെടുക്കുക' അവർ ആരെയെങ്കിലും തിരിച്ചറിഞ്ഞ് മടക്കി കൊണ്ട് വരും, എന്നിട്ട് അല്ലാഹു പറയും: 'ആരുടെ ഹൃദയത്തിൽ നിങ്ങൾ ചെറു കണികയുടെ (daratt) തൂക്കത്തിന് തുല്യമായ വിശ്വാസം കണ്ടെത്തുന്നോ, നിങ്ങൾ പോയി അവരെ നരകത്തിൽ നിന്ന് പുറത്തെടുക്കുക. അവർ തിരിച്ചറിയുന്ന എല്ലാവരെയും പുറത്തെടുക്കും. ”അബു സയ്യിദ് പറഞ്ഞു: നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽ വിശുദ്ധ വാക്യം വായിക്കുക: -
'തീർച്ചയായും! ഒരു ചെറു കണികയുടെ (അല്ലെങ്കിൽ ഏറ്റവും ചെറിയ ഉറുമ്പിന്റെ) ഭാരം പോലും അല്ലാഹുവിനു തെറ്റ് പറ്റുന്നില്ല, എന്നാൽ എന്തെങ്കിലും നല്ലത് ഉണ്ടെങ്കിൽ അത് ഇരട്ടിയാക്കുകയും ചെയ്യുന്നു. ' (4.40) .പ്രവാചകന്മാരും മാലാഖമാരും വിശ്വാസികളും മധ്യസ്ഥത വഹിക്കും. (അവസാനമായി) സർവ്വശക്തൻ (അല്ലാഹു) പറയും, 'ഇപ്പോൾ എന്റെ മധ്യസ്ഥത നിലനിൽക്കുന്നു. തുടർന്ന് അവൻ ഒരു പിടി തീ എടുത്തു പിടിക്കും. ദഹിപ്പിച്ച  മൃതദേഹങ്ങളുടെ ആളുകളുടെ  പുറത്തെടുക്കും, സ്വർഗത്തിൽ കവാടത്തിൽ ഉള്ള ഒരു നദിയുടെ കരകളിലേക്ക് ഇട്ടുകളയും, ജീവന്റെ വെള്ളം എന്ന് അറിയപ്പെടുന്ന നദി..
കാറ്റില്‍ വഹിച്ച് വന്ന\ വിത്ത് വളരുന്നതിനനുസരിച്ച് അവ അതിന്റെ തീരങ്ങളിൽ വളരും. ഒരു പാറയുടെ അരികിലോ മരത്തിന്റെ അരികിലോ ഇത് എങ്ങനെ വളരുന്നുവെന്നും സൂര്യന് അഭിമുഖമായിരിക്കുന്ന ഭാഗം സാധാരണയായി പച്ചയായിരിക്കുമ്പോഴും തണലിന് അഭിമുഖമായിരിക്കുന്ന ഭാഗം വെളുത്തതായും നിങ്ങൾ ശ്രദ്ധിചിട്ടുണ്ടല്ലോ. ആ ആളുകൾ മുത്തുകള്‍ പോലെ (ലൈഫ് നദിയുടെ) പുറത്തു വരും, അവര്‍ക്ക് സ്വര്‍ണ്ണ മലയുണ്ടയിരിക്കും, അങ്ങനെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേഷിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗവാസികള്‍ പറയും: ഇവരാണ് കരുണയുള്ളവന്‍ രക്ഷിച്ചയാളുകള്‍, ഒരു സൽപ്രവൃത്തിയും ചെയ്യാതെ ഒരു നന്മയും ചെയ്യാതെ അവൻ അവരെ സ്വർഗത്തിൽ പ്രവേശിപ്പിച്ചു. ' അപ്പോൾ അവരോടു പറയും: നിങ്ങള്‍ കണ്ടത് എന്തോ അത് തന്നെയും അതിനു തുല്യവും ആണ്.' ( Sahih al-Bukhari 7439 USC-MSA web (English) reference : Vol. 9, Book 93, Hadith 532)  ¶

വായിച്ചുവോ ? "'നിങ്ങൾക്ക് അവനെ തിരിച്ചറിയാൻ കഴിയുന്ന ഏതെങ്കിലും അടയാളം നിങ്ങൾക്കറിയാമോ?' അവർ പറയും. 'മുഴങ്കാല്‍', അതിനാൽ അല്ലാഹു തന്റെ മുഴങ്കാല്‍ അനാവരണം ചെയ്യും"; അതായതു അള്ളാഹു മുണ്ട് ലേശം പൊക്കി മുഴങ്കാല്‍ (shin എന്നാണ് കണങ്കാല്‍ എന്നും പറയാം) കാണിക്കും അത്രേ. ഇതെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? "ഉയര്ത്തു വന്ന മശിഹയെ കണ്ടു അറിഞ്ഞു ശിഷ്യര്‍  അല്ലെങ്കില്‍ മറ്റു അജഗണങ്ങള്‍ തിരിച്ചറിയുന്നത്‌ ആണിപ്പാട്/ മുറിപ്പാടുകള്‍ നോക്കിയിട്ടാണ്", അതുപോലെ എതിര്‍ക്രിസ്തുവിനെ തുലനം ചെയ്തകൊണ്ട് സമര്‍തിച്ച ആ കര്‍ത്താവിന്റെ(റബ്ബിന്റെ) കാലുകളില്‍ ആളുകള്‍ തിരിച്ചറിയാന്‍ പാകത്തില്‍ എന്ത് അടയാളം ആണ് ഉണ്ടാകുക? (ഇതിനുത്തരം, മുഹമ്മദര്‍ പറയണം. കോപ്യടി പിശകില്‍ ഒന്ന് കൂടി, അല്ലാഹുവിന്റെ ഒരു അവസ്ഥ!)  എന്തായാലും, ഒന്ന് മനസ്സിലായി, ദാജ്ജലും അല്ലാഹുവും ഒരു വശത്തിന്റെ രണ്ടു നാണയങ്ങള്‍ തന്നെ. ഇത്രയു കണ്ട സ്ഥിതിക്ക് ആ സാമ്യങ്ങള്‍ ചുരുക്കാം:-

1) അല്ലാഹുവും ദാജ്ജലും ഒരേ രൂപത്തില്‍ ഒരു കണ്ണ് ഒഴികെ. "അള്ളാഹു കുറുകിയ കോഴിക്കല്‍വിരലനും കമ്പിളി മുടിയുള്ളവനും, ഇരു കണ്ണിനു കാഴ്ചയുള്ളവനും ആയിട്ടുള്ളവന്‍ ആണ് എന്ന് മനസ്സിലാക്കാവുന്നതാണ്, ഒരു കണ്ണ് ഒഴികെ" [ഇനി അള്ളാഹു അരൂപിയാണ് ആത്മാവാണ് എന്നെങ്ങാനും പറഞ്ഞു ഈ വഴി വന്നേക്കരുത്]

2) അല്ലാഹുവും ദാജ്ജലും വിധിക്കാന്‍ ആയിട്ടാണ് വരുന്നത്

3)  അല്ലാഹുവും ദാജ്ജലും കഷണിച്ചു രണ്ടാക്കിയത് ഒട്ടിച്ചു ജീവന്‍ കൊടുക്കുന്നവര്‍ ആണ്. ( 2:260 ഖുര്‍ആന്‍, അത് പോലും ഒരേ സ്റ്റൈല്‍ ഭാവന വിരിയുന്നില്ല ശെരിക്കും!)

4) ദാജ്ജലും അല്ലാഹുവും മഴ പെയ്യിക്കുന്നു (86:11 ഖുര്‍ആന്‍ പ്രകാരം അള്ളാഹു ആണ് മഴ പെയ്യിക്കുക)

5) ദാജ്ജലും സസ്യങ്ങള്‍ മുളപ്പിക്കുന്നു അല്ലാഹുവും അത് പോലെ ചെയ്യുന്നു (86:12 ഖുര്‍ആന്‍)

6) അല്ലാഹുവും ദാജ്ജലും ഒരേ പോലെയാണ്  വഞ്ചിക്കുന്നത് രണ്ട് പേരും, തീ കാണിച്ചു വെള്ളം കൊടുക്കുകയും, വെള്ളം കാണിച്ചു തീ കൊടുക്കുകയും ചെയ്യുന്നവര്‍ ആണ്.

7) ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹുവും ദാജ്ജലും കല്യാണം കഴിച്ചിട്ടുമില്ല മകനും (മക്കള്‍) ഇല്ല.

കാന്ക്ലുഷന്‍:
ഈ അമ്മൂമക്കഥകള്‍ വായിച്ചപ്പോള്‍ കുറെ ചിരികാനും കൂടെ ചിന്തിക്കാനും പറ്റി. അതിവിടെ ഷെയര്‍ ചെയ്യാന്‍ കാരണം. ഒരു രസത്തിനു വായിച്ചു അറിഞ്ഞിരിക്കാന്‍ ആണ് ഹദീസുകള്‍ ചെര്‍ക്കവുന്നിടത്തോളം ചേര്‍ത്തത്. ഗൌവരവം ആയി ചിന്തിക്കുക എങ്കില്‍ അന്തി ക്രസിതുവിന്റെ തുലനം ചെയ്യേണ്ടതും സാമ്യം നോക്കേണ്ടതും ക്രിസ്തുവിനെയായിട്ടാണ്. അവിടെ അല്ലാഹുവിനെ തിരുകിയാല്‍ കേറില്ല. കയറ്റിയപ്പോള്‍ ഉണ്ടാകുന്ന അബദം നമ്മള്‍ കണ്ടു ഭാവന അശേഷം മോശം തന്നെയാണെങ്കിലും അല്ലാഹുവിന്റെ സര്‍വവ്യപിപ്പും, സര്‍വ്വ സക്തിയും അരൂപാവസ്ഥയും എല്ലാം ബലി കഴിച്ചു ഇദ്ദേഹം, അങ്ങേയറ്റം 3-4 വയസ്സുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ചോറ് കൊടുക്കുമ്പോള്‍ പറഞ്ഞു പേടിപ്പിക്കാന്‍ ഉതകുന്ന ഒരു ചെറു കഥയിലെ രാജകുമാരനും വില്ലനും ആയി അല്ലാഹുവും ദാജ്ജലും. ഇനിയും ഈ വഹ കഥകള്‍ക്ക് കാതോര്‍ത്തു നാട്ടിലെ സമാധാനാന്തരീക്ഷം മതത്തിന്റെ പേരില്‍ ബലികഴിക്കാന്‍ നടക്കുന്ന അ-കാഫിരുകളെ, നിങ്ങള്ക്ക് അഭിമാനത്തോടു കൂടെ കാഫിറുകള്‍ ആയി മാറി കൂടെ?

ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം!

ബോണസ്:
പ്രവചനം ഫലിക്കാതിരുന്ന പ്രവാചകനെ ഒഴിഞ്ഞു പോകണം, അനുസരിക്കരുത്‌:
✸ ആവര്‍ത്തനം 18:22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.

കള്ള പ്രവച്ചകര്‍ക്കുള്ള ശിക്ഷ:
✸ യെരമിയ 23:15 അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും;

ഖുറനിലോ?
✸ ഖുറാന്‍ 69:44 -46നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും,  എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി [ഹൃദയരക്തധമനി] നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.

✸ സഹിഹ് ബുഖാരി 59:713: ആയിഷ പറയുന്നു: പ്രവാചകന്‍ അദ്ധേഹത്തിന്റെ മരണകാരണമായ രോഗ സമയം പറഞ്ഞിരുന്നതു, "ആയിഷ, ഞാന്‍ ഖൈഭാരില്‍ കഴിച്ച ഭക്ഷണത്തിന്റെ വേദന ഇപ്പോഴും അനുഭവിക്കുന്നു, കൂടെ ഇപ്രാവിശ്യം, ആ വിഷം മൂലം എന്റെ ജീവനാഡി [ഹൃദയരക്തധമനി] മുറിഞ്ഞു പോകുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു"

ഇവ രണ്ടും ചേരുന്ന വിഷവും കുടിച്ചു ജീവനാടിയും ചെദിക്കപ്പെട്ട മരണം. കള്ള പ്രവാചകന്‍ എന്ന് ഇതില്‍ പരം എന്ത് തെളിവ് വേണം!

#ZM

Comments

Popular posts from this blog

ഹദീസുകള്‍ മലയാളത്തില്‍ (തര്‍ജ്ജമീകരിച്ചതും, പലയിടത്തും നിന്ന് സംഭരിച്ചതും)

ഇസ്ലാമിക പ്രമാണ പ്രകാരം എന്താണ് വ്യഭിചാരം?

ഖുറാന്‍ കാലഗണനമനുസരിച്ച രീതിയില്‍