അല്‍-അമീന്‍ അഥവാ വിശ്വാസ യോഗ്യന്‍:-
അറേബ്യന് പ്രവാചകന്റെ മറ്റൊരു നാമം ആയി പറയുന്നതാണ് വിശ്വസിക്കവുന്നവന് - അല്-അമീന്. എന്നാല് എപ്പോഴും വിശ്വാസ്യത വച്ച് പുലര്ത്തുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് യുക്തിസഹമായി അന്വേഷിച്ചാല് നമ്മള് മൂക്കത്ത് വിരല് വെച്ച് പോകും. അനേകയിടങ്ങളില് വിശ്വാസ്യത തെളിയിക്കാന് ഒരു പ്രവാചകന് ആണോ എന്ന് തെളിയിക്കണോ അടയാളം കാണിക്കാനോ പലയിടത്തും പലരാലും ചോദിച്ചിട്ടും നാണമൊന്നും കൂടാതെ താന് വെറും ഒരു മനുഷ്യന് ( ⌘ 41:6 ഞാന് നിങ്ങളെപ്പോലെ ഒരു മനുഷ്യന് മാത്രമാകുന്നു.) മാത്രമാണ് എന്ന് പറയുകയും എന്നാല് അല്ലാഹുവിനോട് കൂടെ പങ്കു ചേര്ത്തു എന്നെയും അനുസരിക്കണം എന്നെയും വിശ്വസിക്കണം എന്ന് ആവര്ത്തിക്കുകയും ചെയ്യുന്നതായി കാണാം. 8:20 സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുക. ⌘ 8:46 അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള് അനുസരിക്കുകയും ചെയ്യുക. ⌘3:132 നിങ്ങള് അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള് അനുഗൃഹീതരായേക്കാം. ⌘47:33 സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള് അനുസരിക്കുക.
അനെകയിടങ്ങളില്‍ 26:108, 26:110, 26:126, 26:131, 26:144, 26:150, 26:163, 26:179, 43:63, 71:3, 3:50, 24:52, 5:92
എന്നാല്‍ വെറും ഒരു മനുഷ്യന്‍ ആണ് മുഹമ്മദ് എങ്കില്‍ ഈ പറയുന്നതനുസരിച്ച് അസ്സല്‍ വിരുധ്യം തന്നെ അവനെ പിന്‍പറ്റിയാല്‍: 23:34 നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളപ്പോള്‍ നഷ്ടക്കാര്‍ തന്നെയാകുന്നു.
എങ്കില്‍ മുഹമ്മദിനെ പിന്പട്ടുന്നവര്‍ നഷ്ടക്കാര്‍ എന്ന് ഖുറാനും പറഞ്ഞു വെക്കുന്നു. നമുക്ക് വിഷയത്തിലേക്ക് തിരികെ വരാം. വിശ്വാസ്യയോഗ്യമയതോന്നും കാണിക്കാതെ ഇനി വെറും ഒരു മനുഷ്യനയിട്ടു വിശ്വസ്യയോഗ്യന്‍ എന്ന് ആണ് ഉദേശിക്കുന്നത് എങ്കില്‍, നമ്മള്‍ അതും വിചിന്തനം ചെയ്യേണം.
1) മകനില്ലാത്ത നേരം മരുമകളോട് അനവിശ്യം പറയുകയെന്നാല്‍ വിശ്വസ്യയോഗ്യനോ? നിങ്ങള്‍ തീരുമാനിക്കുക.
⌘അല്ലാഹുവിന്റെ പ്രവാചകന് സൈദിനെ (സൈദ് ബിന് മുഹമ്മദ് ) കാണായ്കയാല് അവനെ തേടി അവന്റെ വീട്ടില് വരികയുണ്ടായി. അവന്റെ പുരയിടത്തില് വന്നെങ്കിലും അവനെ കാണായ്കയാല്, അല്ലാഹുവിന്റെ പ്രവാചകന് "സൈദ് എവിടെ ?" എന്ന് ആരാഞ്ഞു. സൈനബ് ബിനറ് ജലിഷ് അദ്ധേഹത്തെ എതിരേല്ക്കാനായി എഴുന്നേറ്റു. എന്നാല് അവള് വെറും അടിവസ്ത്രം മാത്രം ധരിച്ചിരുന്നതിനാല്, അല്ലാഹുവിന്റെ പ്രവാചകന് പുറം തിരിഞ്ഞു നിന്നു. അവള് പറഞ്ഞു: "അദേഹം ഇവിടെ ഇല്ല, അല്ലഹുവിന്റെ പ്രവച്ചകരരെ, അകത്തേക്ക് വന്നാലും, താങ്കള് എനിക്കു പിതാവിന്റെയും മാതാവിനെയും പോലെ പ്രയപ്പെട്ടവനാണ്." എന്നാല് അല്ലാഹുവിന്റെ പ്രവാചകന് അകത്തേക്ക് ചെല്ലാന് വിസ്സമ്മതിച്ചു............. അദ്ദേഹം ഉറക്കെ പറഞ്ഞു: "സർവശക്തനായ ദൈവത്തിന് മഹത്വം! ഹൃദയങ്ങളെ കീഴ്മേല് മറിക്കുന്ന ദൈവത്തിനു മഹത്വം!"......... (സൈദ് വന്നപ്പോള് ഈ കാര്യം സൈനബ് അറിയിക്കുകയുണ്ടായി) .(തബാരി വോള് VIII:പേജ് 2-3)
വീട്ടില്‍ ആരുമില്ലാത്ത നേരത്ത് ഒരുവന്‍ വന്നു അവളോട് "നീ സുന്ദരിയാണ്" എന്ന് പറഞ്ഞാല്‍ അതിനെ എങ്ങനെ കാണുന്നു? സാധാരണക്കാര് ആരും അവനെ വിശ്വസിച്ചു അടുപ്പിക്കില്ല.
2) മുഹമ്മദ് ഒരു തുണികഷ്ണം കട്ടു എന്ന് മുഹമ്മദര്‍ തന്നെ യുദ്ധ വേളയില്‍ പറഞ്ഞു:
അന്നേരം അങ്ങനെ "നോം" കട്ടിട്ടില്ല എടുക്കുന്നതല്ല, ഇനി വലതും എടുത്തിട്ടുണ്ടെങ്കില്‍ അന്ത്യനാള്‍ തിരിച്ചു തരും എന്ന് പറയുന്ന ഭാഗം:
⌘3:161 ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക എന്നത് ഉണ്ടാകാവുന്നതല്ല. വല്ലവനും വഞ്ചിച്ചെടുത്താല് താന് വഞ്ചിച്ചെടുത്ത സാധനവുമായി ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അവന് വരുന്നതാണ്. അനന്തരം ഓരോ വ്യക്തിക്കും താന് സമ്പാദിച്ചുവെച്ചതിന്റെ ഫലം പൂര്ണ്ണമായി നല്കപ്പെടും.
⌘ബദർ ദിനത്തിൽ ചില ചുവന്ന വെൽവെറ്റ് തുണികൾ കാണാതായപ്പോൾ ചിലർ 'ഒരുപക്ഷേ പ്രവാചകൻ അത് എടുത്തിരിക്കും' എന്ന് പറയാൻ തുടങ്ങിയപ്പോൾ, ആണ് ഈ ആയത്തു വെളിപ്പെടുത്തിയത്: ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക (ഒരു യഘുല്ല, ഒരു വേരിയന്റ് വായനയ്ക്ക് നിഷ്ക്രിയമായ ഒരു യുഗല്ല, ഗുലാൽ, 'വഞ്ചന', അവനോട് ആരോപിക്കുക), എന്നത് ഉണ്ടാകാവുന്നതല്ല. വല്ലവനും വഞ്ചിച്ചെടുത്താല് താന് വഞ്ചിച്ചെടുത്ത സാധനവുമായി ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അവന് വരുന്നതാണ്. അനന്തരം ഓരോ വ്യക്തിക്കും താന് സമ്പാദിച്ചുവെച്ചതിന്റെ ഫലം പൂര്ണ്ണമായി നല്കപ്പെടും. അവരോട് ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല. . ( തഫ്സീര് ജലാൽ - അൽ ജലാലൈൻ 3:161)
മുഹമ്മദര്‍ തന്നെ എങ്ങനെയാണു മുഹമ്മദിനെ കണ്ടത് എന്ന് ശ്രദ്ധിക്കുക. കൂടെ പ്രധാന കാര്യം വിട്ടു പൊയ്, എന്തെന്നാല്‍, മുഹമ്മദ് ഒരു പ്രവാചകനും അവന്റെ അള്ളാഹു സകല പ്രപഞ്ചം സൃഷ്ടിച്ചവനും ത്രികാല ജ്ഞാനിയും ആയിരുന്നെങ്കില്‍ ആ മോഷ്ടിക്കപ്പെട്ട കീറത്തുണിയുടെ മോഷ്ടാവിനെ ആദ്യമേ കണ്ടെത്തി കൊടുക്കുമായിരുന്നു. എങ്കില്‍ വിശ്വസ്യയോഗ്യന്‍ എന്ന് പറയാന്‍ ഉത്തമം ആകുമായിരുന്നു. പക്ഷെ അള്ളാഹു ഇറക്കിയത്, "കക്കില്ല, ഇനി കട്ടിട്ടുണ്ടെല്‍ ഉയര്തെഴുനെല്‍ക്കുമ്പോള്‍ തരും" എന്ന്. ഇത് പക്കാ തട്ടിപ്പല്ലേ? മുഹമ്മദ് എടുത്തതാണെങ്കില്‍ ഇങ്ങനെ ഒരു ആയത്ത് തന്നെ ഇറങ്ങും, അല്ലെങ്കില്‍ മോഷ്ടാവിനെ പിടിച്ചു കൊടുക്കാന്‍ സാധിക്കുമായിരുന്നു. ഇത്രയേ ഉള്ളു അള്ളാഹു?
3) നുണപറയുക എന്ന് പഠിപ്പിച്ചവനെ എങ്ങനെ വിശ്വസിക്കണം?
⌘ഉമ്മുകുല്സൂം (റ) പറയുന്നു: “ജനങ്ങള്ക്കിടയില് സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്ത്തകള്ക്ക് രൂപവും സ്വഭാവവും നല്കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന് കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല് ബുഹാരി, അദ്ധ്യായം 53, ഹദീസ് നമ്പര് 1147, പേജ് 586)
സത്യം കൈയ്ക്കും, കൈച്ചാലും അത് പറയുക തന്നെ വേണം.
4) സാത്താന്റെ വചനങ്ങള്‍ ഇറക്കി കൊടുത്തു:
വളരെ പ്രസിദ്ധവും ആധികാരികവും ആയ സാത്താനിക് വേഴ്സസ് ഇഷ്യു, അൽ-ലത്ത്, അൽ-ഉസ്സ, മന്നത്ത് എന്നിവയെ ആരാധിക്കാന്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താവായ മുഹമ്മദ് ഒരിക്കൽ നിർബന്ധിച്ചിരുന്നു. കാരണം അന്നുള്ള ചില ഗോത്രങ്ങളെ കയില്‍ എടുക്കാന്‍ ഇവ വേണം ആയിരുന്നു. ആ കുരാന്‍ ആയതു താഴെ:
⌘Satan cast on his tongue, because of his inner debates and what he desired to bring to his people, the words:These are the high-flying cranes; verily their intercession is accepted with approval. (Al-Tabari, p. 108)
, അവന്റെ ആന്തരിക സമര്‍ദങ്ങളാലും അവന്റെ ആഗ്രഹങ്ങളാലും തന്റെ ജനത്തിന്റെ അടുക്കൽ ഇവ കൊണ്ടുവരാൻ ആഗ്രഹിച്ചതുമൂലം , ഈ വാക്കുകൾ സാത്താൻ നാവിൽ ഇട്ടു കൊടുത്തു: ഇവ ഉയർന്ന പറക്കുന്ന കൊറ്റികളെ പോലെയും; അവരോടുള്ള ശുപാർശകള്‍ തീർച്ചയായും അവിശ്യപ്പെടെണ്ടതുമാണ്. (അൽ-തബാരി, പേജ് 108)
ഇത് മൂലം സകല പ്രവാചകരും ഇതുപോലെ നുണകള് പറഞ്ഞിട്ടുണ്ട് എന്നും വരുത്തി തീര്ത്തു. ⌘22:52 നിനക്ക് മുമ്പ് ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്, അദ്ദേഹം ഓതികേള്പിക്കുന്ന സമയത്ത് ആ ഓതികേള്പിക്കുന്ന കാര്യത്തില് പിശാച് ( തന്റെ ദുര്ബോധനം ) ചെലുത്തിവിടാതിരുന്നിട്ടില്ല.
ഇങ്ങനെ പഠിപ്പിക്കുന്നവന്‍ വിശ്വാസ്യയോഗ്യനാനാണോ?
5) അതിനസ്പടംയിട്ടെന്നോണം ആയത്തുകള്‍ പുതിയവ ഇറക്കി പഴയവ മാറ്റും എന്ന് അറിയിച്ചു ദൈവം എന്നും പര്‍നാജു വെച്ചു:
⌘2:106 വല്ല ആയത്തും നാം ദുര്ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില് പകരം അതിനേക്കാള് ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?
തന്റെ വാക്കുകള്‍ മാറ്റി പറയേണ്ടി വരുമ്പോള്‍ അത് സര്‍വ്വ ശക്തനായവന്‍ സര്‍വ്വജ്ഞാനിയായവന്‍ മാറ്റി ഇറക്കുന്നതാണ് എന്ന് വിശ്വസിപ്പിക്കുന്നതിനു ഇറക്കിയിരിക്കുന്നു, അല്ലാഹുവിന്റെ വചനം സ്ഥിരമല്ല എന്ന്. ഇത് വലിയ ഒരു ആശയപിശകിലെക്കും, തന്മൂലം, അല്ലാഹുവിന്റെ ദൈവത്വത്തിനെ ചോദ്യം ചെയ്യുന്നതിലെക്കും ചെന്ന് എത്തും. അല്ല്ലാഹുവിന്റെ വചനം സ്ഥിരം അല്ല eternal അല്ല എന്ന് വരികില്‍, അള്ളാഹു കാലത്തിനു അതീതനല്ല. അവന്റെ വാക്കുകള്‍ നശ്വരം ആണ്. സൃഷ്ടികളെ ആശ്രയിച്ചു മാത്രമാണ് വചനങ്ങള്‍. എങ്കില്‍ അവന്‍ സൃഷ്ടികള്‍ നശിച്ചാല്‍ ഇല്ലാതെയാകും. അവന്‍ ദൈവമല്ല!!! (ഖുറാനിലെ പ്രധാന ദൈവ ശാസ്ത്ര അബദ്ധമാണ് ഇങ്ങനെ അനേകം ഉണ്ട്)
6) മുഹമ്മദിന് തന്റെ മേല്‍ പിശാചു ഉണ്ടായിരുന്നു എന്ന് സമ്മതിക്കുന്നു. എങ്കില്‍ എങ്ങനെ വിശ്വസിക്കും, വെളിപടുകളെ?
⌘'ഉബാദ ബിൻ അൽ വാലിദ് ബിൻ' ഉബാദ ബിൻ അസ്-സമിത്തിൽ നിന്ന് വിവരിച്ചതാണ് ആയിഷ പറയുന്നത്: "ഞാൻ അല്ലാഹുവിന്റെ റസൂലിനെ അന്വേഷിച്ചു ചെന്ന്, അദ്ദേഹം എന്റെ തലമുടിയിൽ കൈ വച്ചു പറഞ്ഞു: "നിങ്ങളുടെ ഷെയ്താൻ നിങ്ങളുടെ അടുത്തെത്തി". ഞാൻ പറഞ്ഞു: "നിങ്ങൾക്ക് ഒരു ഷൈതാൻ ഇല്ലേ?" അദ്ദേഹം പറഞ്ഞു: "ഉവ്വ്, എന്നാൽ അല്ലാഹു എന്നെ സഹായിച്ചതിനാല്, അവൻ കീഴടങ്ങി." ( സുനൻ അൻ-നാസായ് 3960 English translation : Vol. 4, Book 36, Hadith 3412) https://sunnah.com/nasai/36/22
⌘ അബ്ദുല്ലാഹിബ്നു മസ്ഊദ് നിവേദനം: നബി പറഞ്ഞു: ‘ജിന്നില് നിന്നും ഒരു കൂട്ടാളിയെ അവന്റെ മേല് ഏല്പ്പിക്കപ്പെട്ടിട്ടല്ലാതെ നിങ്ങളില് ആരുമില്ല.’ അവര് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരെ, താങ്കളുടെ മേലുമുണ്ടോ?’ അവിടുന്ന് പറഞ്ഞു: ‘എന്റെ മേലുമുണ്ട്. പക്ഷെ അള്ളാഹു എന്നെ സഹായിച്ചത് കൊണ്ട് ഞാന് രക്ഷപ്പെടുന്നു. അവന് എന്നോട് നല്ലതല്ലാതെ കല്പ്പിക്കുകയില്ല. (സ്വഹീഹ് മുസ്ലീം വാല്യം 3, ഭാഗം 50, ഹദീസ് നമ്പര് 69 (2814)
സാത്താനും ജിന്നും ഒക്കെ മേത്തു ഉണ്ടെന്നു ഉറപ്പിച്ചു പറഞ്ഞ ഒരാളെ എങ്ങനെ വിശ്വസിക്കും?
7) കാരണം, സിഹരു ബാധിച്ചു ചെയ്യാത്ത കാര്യങ്ങള്‍ ഒക്കെ ചെയ്തു എന്ന് പറഞ്ഞിരുന്നു പോലും:
⌘ ‘ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്പ്പെട്ട ലബീദ് ബ്നുല് അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന് നബിക്ക് സിഹ്റു ചെയ്തു. അവര് (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള് ചെയ്തതായി തോന്നാന് തുടങ്ങി. ഒരു ദിവസം അല്ലെങ്കില് ഒരു ദിവസം രാത്രി പ്രാര്ഥിച്ചു. വീണ്ടും പ്രാര്ഥിച്ചു. വീണ്ടും പ്രാര്ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന് അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്കിയത് നീ അറിഞ്ഞോ? രണ്ടാളുകള് എന്റെ അരികെ വന്നു. ഒരാള് എന്റെ തലയുടെ അടുത്തും, മറ്റെയാള് എന്റെ രണ്ടു കാലുകള്ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള് എന്റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്ക്കടുത്തുള്ള ആള് തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള് പറഞ്ഞു: ‘ഇയാള്ക്ക് സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ് ബ്നുല് അഅ്സ്വമാണെന്ന് മറ്റേ ആള് പറഞ്ഞു. അയാള് വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള് പറഞ്ഞു: ‘ചീര്പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള് ചോദിച്ചു. അത് ദീഅര്വാന് കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്റെ സ്വഹാബിമാരില് ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന് പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില് എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന് വെറുക്കുന്നു. പിന്നീട് ആ കിണര് മൂടാന് ഞാന് കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു’. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പര് 43 (2189)
ഇങ്ങനെ മാരണം ബാധിച്ചു 1-2 വര്ഷം എന്നാണ് സീരാകളില്‍ പറയുന്നത്, എങ്കില്‍ എത്ര ശതമാനം ഖുറാന്‍ ആ നേരം ഇറക്കി കാണും എങ്കില്‍ ആ പറയുന്നത് എല്ലാം വിശ്വസിക്കാന്‍ എന്ത് ന്യായം ആണ് ഉള്ളത്?
ഇനിയും പല വിഷയങ്ങളും, വാക്കുകള്‍ കരാറുകള്‍ പാലിക്കേണ്ട, ഉന്നമനം ആയാല്‍ അമുസ്ലിങ്ങളെ വെചെക്കരുത് എന്നൊക്കെ പഠിപ്പിച്ച, തകര്‍ന്ന പ്രവചനങ്ങളും ഉള്ള ഒരാളെ നിങ്ങള്‍ തീരുമാനിക്കുക അല്‍-അമീന്‍ എന്ന് വിളിക്കപ്പെടാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് എന്ന്?
Comments
Post a Comment