ഇസ്ലാമിക പ്രമാണ പ്രകാരം എന്താണ് വ്യഭിചാരം?
24:33 ...നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്. വല്ലവനും അവരെ നിര്‍ബന്ധിക്കുന്ന പക്ഷം അവര്‍ നിര്‍ബന്ധിതരായി തെറ്റുചെയ്തതിന് ശേഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
ഇതില്‍ പീഡിത വര്‍ഗ്ഗമായ അടിമ പെണ്ണുങ്ങള്‍ക്ക് അടിമയജമാനന്‍ ആയ മുഹമ്മദനെ ശിക്ഷിച്ചു നീതി ലഭിക്കുമോ? അതോ ഇഹത്തിലും അടിമ പരത്തിലും അടിമയാണോ? ആ ദ്രോഹികള്‍ക്ക് ശിക്ഷയുണ്ടോ? അതോ വ്യഭിചാരത്തിന് definition ഇസ്ലാമില്‍ എന്താണ്? തുടക്കത്തിലും ഒടുക്കത്തിലും വ്യക്തതയില്ല. പക്ഷെ മനസ്സക്ഷിയുള്ളവന് ഉത്തരം കിട്ടും.
ഹൃദയത്തില്‍ ഒരുവളെ മോഹിച്ചാലും വ്യഭിചാരം ആണ് എന്ന് ബൈബിള്‍ പറഞ്ഞിട്ടുണ്ട്. എങ്കില്‍ നീ പാപം ചെയ്തു കഴിഞ്ഞു നിനക്ക് ശിക്ഷയുണ്ട്. ആ ശിക്ഷ മാഷിഹായയിരിക്കും വിധിക്കുക, ശിക്ഷ ഇവിടെ നല്‍കാന്‍ സംശുധിയുള്ള ഒരുവനും ഇല്ല, മശിഹയുടെ രാജ്യം ഐഹീകമാല്ലാ. പക്ഷെ ചെയ്തവന്‍ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പു, നീതിക്കായി കരയുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് നീതി ലഭിക്കും. ചാട്ടയടിക്കുക കല്ലെറിയുക ഭൌതീക ശിക്ഷ കാട്ടിത്തരാന്‍, സുവിശേഷത്തില്‍ ഇല്ല. മശിഹാ വന്നത് ഒരു സമാന്തര നിയമ വ്യവസ്ഥ ഉണ്ടാക്കാനും അല്ല. പഴയാനിയമത്തില്‍ ഗോത്രങ്ങള്‍ക്ക് അവരുടെ ഭൂമി, അവരുടെ രാജ്യമായ ഇസ്രായേലില്‍ അവകാശമാക്കി കൊടുത്തപ്പോള്‍ ഒരു നിയമവ്യവസ്ഥ ആ രാജ്യത്തിന് നല്‍കി. അതാണ് ന്യായപ്രമാണം. അതില്‍ 3500 വര്ഷം മുന്നേ ഉള്ള ഗോത്രക്കാര്‍ക്കു നല്‍കിയ ന്യായപ്രമാണം ആണ് ഇന്ന് പല ഭരണഘടനകളുടെയും അടിത്തറ. ആ ഗോത്ര നിയമങ്ങള്‍ മശിഹായാല്‍ പൂര്‍ത്തീകരിച്ചു അതിലും ഉയര്‍ന്ന ഒരു നിലവാരം മശിഹാ ലോകത്തിനു നല്‍കി. ആ 3500 വര്ഷം മുന്നെ കൊടുത്ത ധാര്‍മികതയുടെ ലെവ ലേശം പോലും അറേബ്യയിലെ ആറാം നൂറ്റാണ്ടിലെ ഈ വേശ്യാലയ നിയമത്തില്‍ കാണുന്നില്ല. അനവിശ്യംയി വിവാഹമോചനം ചെയ്തു അവളെ മറ്റൊരുവന്‍ കെട്ടുന്നത് പോലും ആശുധത എന്നാണ് മുഹമ്മദിനും മുന്നേ 2100 വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഗോത്രനിയമം നല്‍കപ്പെട്ടത്.
മലാഖി 2:16 ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ .
മത്തായി 5:31 ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. 32 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
മത്തായി 5:27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
പറഞ്ഞു വന്നത് , മശിഹയുടെ നിയമം മത സംഹിതയോ ഭരണഘടനയോ അല്ല. മന പരിവര്‍ത്തനം ആണ്, ആ പരിവര്‍ത്തനം എത്രത്തോളം ഓരോരുത്തരും സാധ്യമാക്കുന്നുവോ അത്രത്തോളം ഭൂമി സ്വര്‍ഗതുല്യമാകും. എന്നാല്‍ ഇസ്ലാം മുന്നോട്ടു വെക്കുന്നത് ഗോത്ര നിയമങ്ങളും അതും ഈ ആധുനിക കാലത്ത് അടിമത്വ നിയമങ്ങള്‍ കൂട്ടി കുഴച്ചാണ്. എങ്കില്‍ , ഇസ്ലാം മുന്നോട്ടു വെക്കുന്നത് സമാന്തര നിയമവ്യവസ്ഥയാണ്. അത് ഈ ഭൂമിയില്‍ ചേര്‍ന്ന് പോകില്ല. നിങ്ങള്‍ നിങ്ങളുടെ രാജ്യം ഉണ്ടാക്കി എല്ലാവരും ആ നിയമത്തിന്‍ കീഴില്‍ അവിടെ ജീവിക്കുക- അരേബിയയില്‍ മാത്രം ഒതുങ്ങി. മറ്റുള്ളവരെ വെറുതെ വിടുക. അതില്ലത്തതാണ് ഇസ്ലാം ഒരു തീവ്രവാദ മതം ആകാന്‍ കാരണം. എന്തെന്നാല്‍ ഈ ഇസ്ലാമിക നിയമങ്ങള്‍ ഒക്കെ അന്വര്തിക്കണം എങ്കില്‍ അടിമത്വവും യുദ്ധങ്ങളും ഒക്കെ വേണം. അസമാധാനത്തിന്റെ മൂലക്കല്ലും ഇതാണ്.
ഇസ്ലാമില്‍ വ്യഭിചാരം എന്നാല്‍ എന്ത്?
17:32 നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.
ഇനി വ്യഭിചാരത്തിലേക്ക്, വരാം. വേശ്യലയം നടത്തുന്ന നിയമം അത് വ്യഭിചാരം ആയി കണക്കാക്കിയിട്ടില്ല എന്ന് അനുമാനിക്കണം. ശേരിയല്ലേ? (സസ്പെന്‍സ് ഇടുന്നില്ല താഴെ നമ്മള്‍ കാണാന്‍ പോകുന്നു)
24:33 ...നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്. വല്ലവനും അവരെ നിര്‍ബന്ധിക്കുന്ന പക്ഷം അവര്‍ നിര്‍ബന്ധിതരായി തെറ്റുചെയ്തതിന് ശേഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
ഇവിടെ ഉടമസ്ഥനായ മുഹമ്മദന്റെ തെറ്റ് -ശിക്ഷ ഒന്നും ഇവിടെ പറയുന്നില്ല. നിര്‍ബന്ധിച്ചാല്‍ അവന്റെ കുറ്റമാണ് പറയേണ്ടത്. അത് പറയുന്നില്ല. കാരണം അടിമപെണ്ണുങ്ങളെ വിവാഹം ചെയ്യാതെ ഭോഗിക്കുന്നത് ഖുറാന്‍ പോലും വ്യഭിചാരം ആയി കണക്കാക്കിയിട്ടില്ല. അടിമ പെണ്ണുങ്ങളെ യഥേഷ്ടം കൈകാര്യം ചെയ്യാന്‍ ഇസ്ലാമിക പ്രമാണം അനുവദിക്കുന്നു അതില്‍ ഒരു തെറ്റും ഇല്ല. ചില ആയത്തുകള്‍ ശ്രദ്ധിക്കാം.
33:52 ...ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ.
4:24 ....... ( മറ്റുള്ളവരുടെ ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും ( നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. .... അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം ( മഹ്‌റായി ) നല്‍കിക്കൊണ്ട് നിങ്ങള്‍ ( വിവാഹബന്ധം ) തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്. അങ്ങനെ അവരില്‍ നിന്ന് നിങ്ങള്‍ വല്ല സുഖവുമനുഭവിച്ചാല്‍ അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്. ബാധ്യത ( വിവാഹമൂല്യം ) നിശ്ചയിച്ചതിനു ശേഷം നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ട് വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല.
നമുക്ക് ഈ ആയത്തുകളും കൂടി പരിശോധിക്കാം.
1) ആദ്യതെത് പ്രവാചകനുള്ള നിയമം ആണ്, അദ്ദേഹം സ്വയം നിയന്ത്രിക്കണം എത്ര സൌന്ദര്യമുള്ളവളെ കണ്ടാലും. എന്നാല്‍ അടിമപെണ്ണ് ആണെങ്കില്‍ അവളെ എടുക്കാന്‍ ഒരു തടസവും ഇല്ല, അവള്‍ക്കു ഭര്‍ത്താവ് ഉള്ളത് പോലും.
2) കാരണം 4:24 മുഹമ്മദര്‍ക്ക് വിവാഹബന്ധത്തില്‍ ഇരിക്കുന്നവളെ നിഷിദ്ധമാണ്. എന്നാല്‍ വിഹാവ ബന്ധത്തില്‍ ഇരിക്കുന്ന അടിമപെണ്ണ്ങ്ങള്‍ ഒഴികെ. എങ്കില്‍ മുഹമ്മദിനും ഈ അവകാശം മുകളില്‍ 33:52 ഇല്‍ ലഭിച്ചിട്ടുണ്ട്.
-👆> ഇങ്ങനെയിരിക്കെ, അടിമ പെണ്ണുങ്ങള്ക്ക് നിര്ബെന്ധിക്കപ്പെട്ടാല് പരലോകത്ത് ശിക്ഷയില്ല എന്ന ഔദാര്യം വെച്ച് നീട്ടി അടിമയുടമായായ ഒരു മുഹമ്മദനെ വെറുതെ വിടുന്ന നിയമത്തില് വ്യഭിചാരം എന്ന കട്ടെഗോറി എന്നത് അടിമസ്ത്രീയെ പറ്റി ചെയ്യിപ്പിച്ചതാണെങ്കില്‍ വരില്ല. അതാണ് പോയിന്റ്. പക്ഷെ മറ്റുള്ളവര്ക്ക് ഇത് മ്ലെച്ചതയും അടിമത്വവും പ്രാകൃതവും ആണ്.
മോചന ദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോയ പെണ്ണുങ്ങളോട് ചെയ്യുന്നതാണ് താഴെ:
അബു സിർമ അബു സയ്യിദ് അൽ ഖാദ്രിയോട് (...) പറഞ്ഞു: അബൂ സായിദ്, അല്ലാഹുവിന്റെ റസൂൽ (ﷺ) അൽ-അസ്ലിനെക്കുറിച്ച് പരാമർശിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ, കൂടാതെ കൂട്ടിച്ചേർത്തു: ബിയാൽ-മുസ്തലിക്കിലേക്കുള്ള പര്യവേഷണത്തിനായി ഞങ്ങൾ അല്ലാഹുവിന്റെ റസൂലിനൊപ്പം (ﷺ) പുറപ്പെട്ടു, ചില മുന്തിയ അറബ് സ്ത്രീകളെ ഞങ്ങള്‍ ബന്ദികളാക്കി; ഞങ്ങളുടെ ഭാര്യമാരുടെ അഭാവത്തിൽ ഞങ്ങൾ കഷ്ടപ്പെടുന്നതിനാൽ ഞങ്ങൾക്കവരോട് ആസക്തിയുണ്ടായി (എന്നാൽ അതേ സമയം) എന്നാല്‍ ഞങ്ങൾക്ക് അവരുടെ മോചന ദ്രവ്യവും ആവിശ്യമാണ്. അതിനാൽ 'അസ്ൽ' നിരീക്ഷിച്ചുകൊണ്ട് (ഗർഭധാരണം ഒഴിവാക്കാൻ ബീജം പുറന്തള്ളുന്നതിനുമുമ്പ് പുരുഷ ലൈംഗികാവയവത്തെ പിൻവലിക്കുന്നു) ഞങ്ങൾ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തീരുമാനിച്ചു. എന്നാൽ ഞങ്ങൾ അന്യോന്യം പറഞ്ഞു: നമ്മള്‍ ഈ പ്രവൃത്തി ചെയ്യുന്നു, എന്നാൽ അല്ലാഹുവിന്റെ റസൂൽ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്; എന്തുകൊണ്ടാണ് അദെഹത്തോട് ചോദിച്ചുകൂടാ? അതിനാൽ ഞങ്ങൾ അല്ലാഹുവിന്റെ ദൂതനോട് (ﷺ) ചോദിച്ചു, അദ്ദേഹം പറഞ്ഞു: "നിങ്ങൾ അങ്ങനെ ചെയ്യുകയോ ഇല്ലയോ എന്നത് പ്രശ്നമല്ല, കാരണം ഉയിർത്തെഴുന്നേൽപുനാൾ വരെ ജനിക്കുന്ന ഓരോ ആത്മാവും ജനിക്കുക തന്നെ ചെയ്യും." (സഹിഹ് മുസ്ലിം 1438 USC-MSA ബുക്ക് 8, ഹദീഥ് 3371 a)
ഇതിനെ വ്യഭിചാരത്തില്‍ പെടുതുകയില്ലേ? അടിമ പെണ്ണുങ്ങള്‍ തല്‍ക്കാലത്തേക്ക് മാത്രം, മോചനദ്രവ്യം കിട്ടിയാല്‍ വിട്ടുകൊടുക്കും, അവരോടു ചെയ്യുന്നതു പോലും വ്യഭിച്ചരമായി കണക്കാക്കുന്നില്ല, അതായതു ആ ഇച്ചിരി സമയത്തേക്ക് അടിമയായി പോയ പെണ്ണുങ്ങളെ ഇങ്ങനെ ചെയ്യുന്നു എങ്കില്‍, അടിമ പെണ്ണുങ്ങളുടെ അവകാശം ഉദ്ധരിച്ചു അള്ളാഹു ഇറക്കിയ വേശ്യാവൃത്തിക്ക് നിര്ബെന്ധികാന്‍ പാടില്ല എന്നാ നിയമം കാണിക്കണം, ഇല്ല. ഇങ്ങനെയൊന്നും അല്ല എങ്കില്‍ വ്യഭിചാരം, എങ്കില്‍ ഇസ്ലാം പ്രകാരം ഈ വാക്കിന്റെ അര്‍ഥം മറ്റെന്തോ ആണ്.. ഹദീസില്‍ വേശ്യയുടെ പണം എടുക്കരുത് എന്ന് കാണുന്നുണ്ട്. പക്ഷെ അടിമപെണ്ണുങ്ങളെ വേശ്യാവൃത്തി ചെയ്യിക്കരുത് എന്നോ, ചെയ്യിച്ചാല്‍ അത് പാപമാണ് എന്നോ ഇല്ല. അത് വ്യഭിചാരത്തില്‍ പെടുന്നില്ല ഈ നിയമങ്ങള്‍ പ്രകാരം.
3) അടിമകള്‍ അല്ലാത്ത സ്ത്രീകളുമായി ഇനി സുഖം അനുഭവിച്ചാല്‍ , ധനം കൊടുക്കണം അത് ബാധ്യതയാണ്, എന്നിട്ട് ഇരുവരുടെയും ഇഷ്ടപ്രകാരം വിട്ടുവീഴ്ചകള്‍ ചെയ്യാം. ഇതിനു മറ്റൊരു പേര് കൂടിയുണ്ട് മുതാഹ്. കരാര്‍ വെച്ചോ വിട്ടുവീഴ്ച ചെയ്തോ വിവാഹം കഴിക്കുക. പിന്നീട് വേര്പിരിയുക. നിങ്ങള്‍ തീരുമാനിക്കുക എന്താണ് ഇതിനു പേര്‍ എന്ന്.
മുതാഹ് (Pleasure എന്നര്‍ത്ഥം) എന്നാ വ്യഭിചാരം:
അങ്ങനെ അവരില്‍ നിന്ന് നിങ്ങള്‍ വല്ല സുഖവുമനുഭവിച്ചാല്‍ അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്. ബാധ്യത ( വിവാഹമൂല്യം ) നിശ്ചയിച്ചതിനു ശേഷം നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ട് വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.(സൂറ 4:24 )
ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക് താല്ക്കാലിക വിവാഹത്തിന് (മുതാഹ് ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ് 1796, പേജ് 892)
ഇബ്ന്‍ കത്സിര്‍ തഫ്സീര്‍ 4.24 പടി: "മുൻകൂട്ടി നിശ്ചയിച്ച തീയതിയിൽ അവസാനിക്കുന്ന വിവാഹമാണ് മുത്താഹ് വിവാഹം" http://www.recitequran.com/en/tafsir/en.ibn-kathir/4:24 ;
"അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം ( മഹ്‌റായി ) നല്‍കിക്കൊണ്ട് നിങ്ങള്‍ ( വിവാഹബന്ധം ) തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. " ഈ പറഞ്ഞിരിക്കുന്നത് മുതാഹ് നെ പറ്റിയാണ് എന്നാണ് വ്യാഖ്യാനം ഇബ്ന്‍ കത്സിരിന്റെ. എന്നാല്‍ ഇത് നിരോധിക്കപ്പെട്ടു മുഹമ്മദ് നിരോധിച്ചു എന്ന് പറയുന്നും ഉണ്ട്. (അല്ലാഹുവിന്റെ വെളിപാടുകള്‍ തിരുത്തുന്ന പ്രവാചകനോ? വിഷയം അതല്ലാത്തത് കൊണ്ട് അതിലേക്കു കടക്കുന്നില്ല.) ചുരുക്കിപ്പറഞ്ഞാല്‍, മഹര്‍ എന്ന് പറഞ്ഞാല്‍ പെണ്ണിന്റെ സുഖം അനുഭവിക്കാനുള്ള ഒരു തുക. തുക കുറയും തോറും വിവാഹ സമയം കുറയും. ഇനി മഹര്‍ കൊടുക്കാതെ ഇരിക്കരുത് അവളില്‍ നിന്ന് വല്ല സുഖം അനുഭവിച്ചാല്‍ എന്ന് കാണുന്നു. പ്രധാന വിഷയം, ഇങ്ങനെ താത്കാലിക വിവാഹം ചെയ്യുന്നത് വ്യഭിചാരത്തില്‍ പെടുകയില്ലേ? കാശ് കൊടുത്തു എന്നുള്ളത് കൊണ്ട് ഇത് വ്യഭിചാരം അല്ലതകുമോ?
മുഹമ്മദ് മുത്ത്ഹാ നിറുത്തല്‍ ആക്കിയിരുന്നു എന്ന് ഒരു ഹദീസ് വ്യാഖ്യാനം ഉണ്ട്. എന്നാല്‍ ഇത് കാണാം:
ഇബ്നു യുറൈജ് റിപ്പോർട്ട് ചെയ്തു: 'അതി' നിവേദനം ചെയ്യുന്നത് , ജിബിർ ബിന്‍ അബ്ദുല്ല 'ഉംറ' ചെയ്യാൻ വന്നു, ഞങ്ങൾ അദ്ദേഹത്തിന്റെ വാസസ്ഥലത്ത് എത്തി, ആളുകൾ അദ്ദേഹത്തോട് വ്യത്യസ്ത കാര്യങ്ങളെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു, തുടർന്ന് അവർ താൽക്കാലിക വിവാഹത്തെക്കുറിച്ച് പരാമർശിച്ചു, തുടർന്ന് അദ്ദേഹം പറഞ്ഞു: അതെ, നബിയുടെ ജീവിത കാലത്തും അബുബക്കര്‍ന്റെയും ഉമറിന്റെയും കാലത്തും ഈ താൽക്കാലിക വിവാഹത്തില്‍ ഞങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. (സഹിഹ് മുസ്ലിം USC-MSA ബുക്ക് 8, ഹദീഥ് 3248)
അതായത്, മുഹമ്മദിന്റെ ജീവിതകാലത്തും പിന്നീട് അബുബക്കരിന്റെയും ശേഷം ഉമ്മരിന്റെയും കാലത്തും ഇത് ഇവര്‍ കൊണ്ടാടിയിരുന്നു. ഇന്നും ശിയാക്കള്‍ ഇത് ഇതേപോലെ നിയമമായി കൊണ്ടാടുന്നു. എങ്കില്‍ മുഹമ്മദിന്റെ കാലത്ത് ഇദ്ദേഹം ഇത് ചെയ്തോ, അതുകും മേലെ? ഇവിടെ മുഹമ്മദിന് ഒരുവള്‍ സ്വദേഹം ദാനം ചെയ്യുന്ന പക്ഷം അവളെ ഇഷ്ടപ്പെട്ടാല്‍ മാത്രം കല്യാണം കഴിച്ചു കൊണ്ടുപോയാല്‍ മതി. ഇത് വ്യഭിചാരം അല്ല? വേദക്കാര്‍ക്ക് അതെ.
33:50....സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. ........ നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
മുതാഹ് എന്നാല്‍ വേര്‍പിരിയാന്‍ മുന്‍കൂട്ടി തീരുമാനിച്ചു കൊണ്ട് കൂടെ കഴിയല്‍. എങ്കില്‍ ഈ സ്വദേഹം ദാനം ചെയ്തവരോട് കൂടെ ശയിച്ചതും അങ്ങനെ വരില്ലേ? ഇത് ഉത്തമ ഉദാഹരണം അല്ലല്ലോ?
പ്രായോഗിക അര്‍ത്ഥത്തില്‍. ആയതിനാല്‍ ഇസ്ലാമിക പ്രമാണം വെച്ച് വ്യഭിചാരം എന്താണ് എന്ന് കാണിക്കാമോ?
ഈ കല്ലെറിഞ്ഞു കൊല്ലാനുള്ള വ്യഭിചാരത്തിന്റെ definitionഇസ്ലാമില്‍ എന്താണ് ???
ജിഹാദിനുള്ള ഒരു ക്ഷണം കൂടെ കണ്ടു കൊണ്ട് നിറുത്താം:
9.49 ന്റെ വ്യാഖ്യാനം, വാഹിദി - അൽ വഹിദിയുടെ അസ്ബാബ് അൽ നുസുൽ
( എനിക്ക് ( യുദ്ധത്തിന് പോകാതിരിക്കാന്‍ ) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ എന്ന് പറയുന്ന . ) [9:49]. ജഡ് ഇബ്നു ക്വെയ്സ് കപടവിശ്വാസിയെക്കുറിച്ച് ഇത് വെളിപ്പെടുത്തി. കാരണം, അല്ലാഹുവിന്റെ റസൂൽ, അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുകയും സമാധാനം നൽകുകയും ചെയ്തു, തബൂക്ക് യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ അദ്ദേഹം അവനോടു പറഞ്ഞു: “അബു വഹ്, ബൈസന്റൈൻ സ്ത്രീകളെ വെപ്പാട്ടികള്‍ ആയും പുരുഷന്മാരെ ദാസന്മാരായും എടുക്കാന്‍ നിനക്ക് താത്പര്യം ഇല്ലേ? ” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, എനിക്ക് സ്ത്രീകളോട് വളരെ ഇഷ്ടമാണെന്നും ബൈസന്റൈൻ സ്ത്രീകളെ കണ്ടാൽ എനിക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും ഞാൻ ഭയപ്പെടുന്നു. അതിനാൽ എന്നെ പ്രലോഭിപ്പിക്കരുതെ, ഒപ്പം ചേരാതിരിക്കാൻ എന്നെ അനുവദിക്കണമെ, പകരം എന്റെ സമ്പത്താല്‍ ഞാൻ നിങ്ങളെ സഹായിക്കാം. ”
(കാണുക:- https://www.altafsir.com/Tafasir.asp?tMadhNo=0&tTafsirNo=86&tSoraNo=9&tAyahNo=49&tDisplay=yes&UserProfile=0&LanguageId=2;
അറബിയില്‍, റോമന്‍ പെണ്ണുങ്ങളെ കിട്ടാന്‍ റോമക്കാരെ ആക്രമിക്കാം എന്നത്രേ... ഈയുള്ളവന്‍ അറബി പാണ്ടിത്യം തീരെ ഇല്ലാത്തതു കൊണ്ട് ഇംഗ്ലീഷ് തര്‍ജ്ജമയില്‍ നിലകൊള്ളുന്നു. ജിഹാദിന് വിളിച്ചു പ്രലോഭനം കണ്ടല്ലോ റോമാ പെണ്ണുങ്ങളെ വേണ്ടേ എന്ന് ചോദിച്ചു, ഇതാണ് ഞാന്‍ ആദ്യമേ പറഞ്ഞ അസമാധാനത്തിന്റെ മൂലക്കല്ല്)

Comments
Post a Comment